ജാതകത്തില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ട്! 2027 വരെ പോകും; നിശ്ചയത്തിന് പിന്നാലെ താരങ്ങളെ കുഴപ്പിക്കുന്ന പ്രവചനം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെലുങ്ക് സിനിമാലോകത്ത് നടന്‍ നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം വലിയ വാര്‍ത്തയാകുകയാണ്. ചൈതന്യ നേരത്തെ നടി സാമന്തയെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹമോചനം നേടുകയും ചെയ്തതിനാലാണ് ഇപ്പോഴത്തെ വിവാഹം ചില വിമര്‍ശനങ്ങള്‍ നേടി കൊടുത്തത്.

ഏറെ കാലമായി ഗോസിപ്പ് കോളത്തില്‍ നിറഞ്ഞ് നിന്നവരാണ് ഇരുവരും. അതേ സമയം വിവാഹനിശ്ചയത്തിന് പിന്നാലെ നാഗ ചൈതന്യയുടെയും ശോഭിതയുടെയും ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന പ്രവചനങ്ങളും വന്നിരിക്കുകയാണ്. മുന്‍പ് സാമന്ത-നാഗ വിവാഹജീവിതത്തെ കുറിച്ച് പറഞ്ഞ ജോത്സ്യന്‍ വേണു സ്വാമിയാണ് ശോഭിതയ്‌ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്.

sobhitha

കഴിഞ്ഞ വ്യാഴാഴ്ചയാണ് താരങ്ങളുടെ വിവാഹ നിശ്ചയം നടന്നത്. നിരവധി പേര്‍ താരദമ്പതിമാരെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരുന്നു. ഇതിനിടയിലാണ് ജ്യോത്സ്യന്‍ വേണു സ്വാമി ആരാധകരെ ഞെട്ടിച്ച് കൊണ്ട് എത്തിയത്. താരങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന് താന്‍ നോക്കിയിട്ട് പറയുമെന്ന് വിവാഹനിശ്ചയ വാര്‍ത്ത വന്നതിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പറഞ്ഞത് പോലെ താരങ്ങളുടെ ജാതകം മുന്‍നിര്‍ത്തിയാണ് പ്രവചനവുമായി അദ്ദേഹം എത്തിയത്. സാമന്തയുടെയും ശോഭിതയുടെയും ജാതകം വിശകലനം ചെയ്താല്‍ രണ്ട് ജാതകങ്ങളിലും ശനിയുടെ ശ്രദ്ധ ചൊവ്വയിലാണ്. ശോഭിതയുടെ ജാതകത്തില്‍ ചൊവ്വ ശുക്രനിലും വ്യാഴത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു.

2027 വരെ ശോഭിതയും നാഗചൈതന്യയും ഒരുമിച്ച് ജീവിക്കുമെന്നും അതിന് ശേഷം താരങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്നുമാണ് വേണു സ്വാമി പറയുന്നത്. അതിനുശേഷം ഇവരുടെ ദാമ്പത്യജീവിതം നല്ലതായിരിക്കുമോ എന്നത് സംശയമാണ്. ജാതകം മാത്രമല്ല വിവാഹനിശ്ചയ സമയവും ശരിയല്ല.

നാഗ ചൈതന്യ - സാമന്ത താരങ്ങള്‍ക്ക് 100ല്‍ 50 മാര്‍ക്കാണ് കൊടുത്തതെങ്കില്‍ നാഗ ചൈതന്യ - ശോഭിത ദാമ്പത്യത്തിന് താന്‍ പത്ത് മാര്‍ക്കാണ് കൊടുക്കുന്നത്. രണ്ടുപേര്‍ക്കും ബിസിനസ്സ് നല്ലതാണെങ്കിലും ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് കാലം തെളിയിക്കുമെന്നാണ് ജ്യോത്സ്യന്‍ പറയുന്നത്.

sobhitha

ഇനി താരങ്ങളുടെ സിനിമാ ജീവിതം എങ്ങനെയാണെന്ന നോക്കിയാല്‍ സാമന്തയുടെ കരിയറില്‍ വലിയൊരു ഉയര്‍ച്ചയാണ് വരാന്‍ പോവുന്നത്. സാമന്ത മുന്‍പെങ്ങുമില്ലാത്തവിധം ഉയരാന്‍ പോകുന്നു. ഞാന്‍ അതിന് 100 മാര്‍ക്ക് കൊടുക്കും. എന്നാല്‍ ശോഭിതയുടെ കരിയറിന് 20 ശതമാനം മാത്രമേ ഉയര്‍ച്ച ഉണ്ടാവുകയുള്ളു. ശോഭിതയുടെ ജാതകത്തില്‍ അതിരൂക്ഷമായ പ്രശ്നങ്ങളുണ്ടെന്നും വേണു സ്വാമി കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ കുടുംബങ്ങളിലൊന്നാണ് നാഗേശ്വര റാവു കുടുംബം. അദ്ദേഹത്തിന് മകന്‍ നാഗാര്‍ജുന തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ്. നാഗാര്‍ജുനയുടെ ആദ്യ ഭാര്യയില്‍ മകനാണ് നാഗ ചൈതന്യ. ഇന്ന് ടോളിവുഡിലെ യുവതാരങ്ങളില്‍ പ്രധാനിയാണ് നാഗ ചൈതന്യ.

വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് റീമേക്കില്‍ അഭിനയിച്ചപ്പോഴാണ് നാഗ ചൈതന്യ, സാമന്തയുമായി പ്രണയത്തിലാവുന്നത്. 2017ല്‍ ഗോവയില്‍ വെച്ച് ഇരുവരും വിവാഹിതരായി. നാല് വര്‍ഷത്തിന് ശേഷം താരങ്ങള്‍ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. സാമന്തയുമായി പിരിഞ്ഞതിന് ശേഷമാണ് നാഗ ചൈതന്യ ശോഭിതയുമായി അടുപ്പത്തിലാവുന്നത്.

Read more about: samantha naga chaithanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X