Don't Miss!
- Lifestyle
ഏഴു ജന്മപാപങ്ങളില്‍ നിന്ന് മോചനം നല്‍കും സൂര്യ സപ്തമി; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
- News
അടിച്ചു മോനേ; ഭാര്യക്ക് പിറന്നാളിന് ഗിഫ്റ്റായി കൊടുത്ത ലോട്ടറിക്ക് ബംപര്‍, കോടിപതിയായി മെക്കാനിക്
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
'ഞങ്ങളിത് പറഞ്ഞ് ചിരിക്കാറുണ്ട്'; രശ്മികയുമായുള്ള ഗോസിപ്പിനെക്കുറിച്ച് വിജയ് ദേവരകൊണ്ട
സിനിമാ ലോകത്ത് ഏറെ നാളുകളായി തുടരുന്ന ഗോസിപ്പാണ് വിജയ് ദേവരകാെണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള പ്രണയം. ഇരു താരങ്ങളും തെലുങ്കിൽ ഗീതാ ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളിലെയും ഇവരുടെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, ഓഫ് സ്ക്രീനിലും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ഇതോടെയാണ് വലിയ തോതിൽ ഗോസിപ്പ് പ്രചരിച്ചത്.
പുതിയ ചിത്രമായ ലൈഗറിന്റെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വിജയ് ദേവരകൊണ്ട. എന്നാൽ മിക്ക പ്രൊമോഷണൽ പരിപാടികളിലും രശ്മികയുമായി ചേർത്തുള്ള ഗോസിപ്പുകൾക്ക് മറുപടി നൽകേണ്ടി വരികയാണ് വിജയ് ദേവരകൊണ്ടയ്ക്ക്. അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴും രശ്മിക-വിജയ് ദേവരകൊണ്ട ഗോസിപ്പിനെക്കുറിച്ച് നടൻ വിശദീകരിച്ചു.
ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും സംസാരിച്ചിരിക്കുകയാണ് വിജയ് ദേവരെകാണ്ട. വെറും ഗോസിപ്പ് മാത്രമാണിതെന്നും രശ്മികയും ഞാനും ഇത്തരം കഥകൾ കേട്ട് ചിരിക്കാറുണ്ടെന്നും ദേവരകൊണ്ട പറഞ്ഞു.

'തുടക്കത്തിൽ കാര്യങ്ങൾ നിയന്ത്രണാതീതമായി പ്രചരിച്ചപ്പോൾ ഞങ്ങൾ രണ്ട് പേരും ഇതേ പറ്റി സംസാരിച്ചിരുന്നു. കാരണം രണ്ട് പേരും ഇൻഡസ്ട്രിയിലേക്ക് വന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം കാര്യങ്ങളെ പറ്റി അറിയില്ലായിരുന്നു. പക്ഷെ പിന്നീട് ഗോസിപ്പുകൾ ശീലമായി'
'രശ്മികയോട് ഒരു ഗോസിപ്പിന്റെ പേരിൽ ഫോണിൽ വിളിച്ച് ഇതുവരെ എനിക്ക് വിശദീകരണം നൽകേണ്ടി വന്നിട്ടില്ല. ചില സമയത്ത് ഞങ്ങൾ കണ്ടുമുട്ടുമ്പോൾ ഇത്തരം കാര്യങ്ങൾ തമാശയായി പറയാറുണ്ട്. ആരോടെങ്കിലും ഇതുവരെ വിശദീകരണം നൽകേണ്ടിടത്തേക്ക് ഇതുവരെ സാഹചര്യങ്ങൾ എത്തിയിട്ടില്ല,' വിജയ് ദേവരകൊണ്ട പറഞ്ഞു.
'ഞാനൊരു പബ്ലിക് ഫിഗറാണ്. ആൾക്കാർക്ക് എന്നെ പറ്റി കൂടുതൽ അറിയാൻ താൽപര്യമുണ്ട്. ഗോസിപ്പുകൾ നൽകുന്ന ബിസിനസും ഇവിടെ നടക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് ഒന്നും കിട്ടിയില്ലെങ്കിൽ ഞാനായിരിക്കും വിഷയം. അതിലെനിക്ക് കുഴപ്പമില്ല. ആർക്കും ഒന്നും എഴുതാനില്ലാത്ത ഒരാളാവുന്നതിനേക്കാൾ ഗോസിപ്പുകൾ എഴുതപ്പെടുന്ന ഒരാളാവുന്നതാണ് നല്ലത്,' വിജയ് ദേവരകൊണ്ട പറഞ്ഞു.

തുടക്കത്തിൽ തന്റെ മാതാപിതാക്കൾക്ക് ഗോസിപ്പുകൾ പരക്കുന്നതിൽ കുറച്ച് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇത് തുടർന്നതോടെ അവർക്കത് ശീലമായി. മറ്റേതൊരു വാർത്തയെയും പോലെ തന്നെ പറ്റിയുള്ള ഗോസിപ്പുകൾ അവർ തള്ളിക്കളയുന്നെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
വിവാഹം കഴിക്കാനും കുടുംബ ജീവിതത്തിലേക്ക് കടക്കാനും ആഗ്രഹമുണ്ട്. പക്ഷെ നിലവിൽ അതിന് തയ്യാറല്ല. ഒരു വിവാഹം ബന്ധം തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ വിവാഹത്തിനായി കുറച്ചു വർഷങ്ങളായി മാതാപിതാക്കൾ തയ്യാറാണ്. അവരുടെ പേരക്കുട്ടികളെ കാണണം എന്ന് എനിക്കും ആഗ്രഹമുണ്ട്.തുടക്കത്തിൽ വിവാഹക്കാര്യം പറയുമ്പോൾ താൻ ദേഷ്യപ്പെടുമായിരുന്നെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
ലൈഗർ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് വിജയ് ദേവരകൊണ്ട. പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന സിനിമ കരിയറിലെ വമ്പൻ ഹിറ്റാവുമെന്നാണ് നടൻ പ്രതീക്ഷിക്കുന്നത്. അർജുൻ റെഡ്ഡി എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് നായകനാവുന്നത്.
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്, തിരിച്ചുവരവ് എളുപ്പമായിരുന്നില്ല'; മനസ്സുതുറന്ന് മൃദുല!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി