Don't Miss!
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'ആരാധകരുടെ ഹൃദയം തകർക്കാനാവില്ല'; പ്രണയം വെളിപ്പെടുത്താത്തതിന് കാരണം പറഞ്ഞ് വിജയ് ദേവരകൊണ്ട
തെന്നിന്ത്യയിലൊന്നാകെ തരംഗമായ ശേഷം ഇപ്പോൾ ബോളിവുഡിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് നടൻ വിജയ് ദേവരകൊണ്ട. അർജ്ജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നടന്റെ കരിയർ ഗ്രാഫ് മാറി മറിഞ്ഞത്. വൻ ഹിറ്റായ സിനിമ ഹിന്ദിയിൽ കബീർ സിംഗ് എന്ന പേരിലും തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലും റീമേക്ക് ചെയ്യപ്പെടുകയമുണ്ടായി. ഹിന്ദിയിൽ ഷാഹിദ് കപൂറും തമിഴിൽ ധ്രുവ് വിക്രമും ആയിരുന്നു വിജയ് ദേവരകൊണ്ടയുടെ വേഷം ചെയ്തത്.
അർജ്ജുൻ റെഡ്ഡിക്ക് പുറമെ ഗീതാ ഗോവിന്ദം, വേൾഡ് ഫെയ്മസ് ലൗ, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിലൂടെയും വിജയ് ദേവരെകാണ്ട തരംഗമായി. ഇപ്പോൾ പാൻ ഇന്ത്യാ തലത്തിൽ നിർമ്മിച്ച ലൈഗർ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. അനന്യ പാണ്ഡെ, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.

സിനിമകളിൽ തിളങ്ങവെ വിജയ് ദേവരകൊണ്ട ഗോസിപ്പ് കോളങ്ങളിലെയും താരമാണ്. നടി രശ്മിക മന്ദാനയുമായി നടൻ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗീതാ ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിൽ ഇവരുടെ കെമിസ്ട്രി ഏറെ ജനപ്രീതി നേടിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പരന്നത്. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നാണ് വിജയും രശ്മികയും വ്യക്തമാക്കിയിട്ടുള്ളത്. തന്റെ പ്രണയമുൾപ്പെടെയുള്ള കാര്യങ്ങൾ വിജയ് ദേവരകാെണ്ട ഇത് വരെയും പരസ്യമായി സംസാരിച്ചിട്ടില്ല. ഇതിന് കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിനിപ്പോൾ.
'ഞാൻ വിവാഹിതനാവുകയും കുട്ടികളുണ്ടാവുകയും ചെയ്യുന്ന സമയത്ത്
എല്ലാവരോടും പറയും. അതുവരെയും എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. എന്റെ പോസ്റ്ററുകൾ അവരുടെ ചുമരുകളിലും ഫോണുകളിലും ഉണ്ട്. അവർ എനിക്ക് ഒരുപാട് സ്നേഹവും അനുമോദനവും തരുന്നു. അവരുടെ ഹൃദയം തകർക്കണമെന്നെനിക്കില്ല,' വിജയ് ദേവരകൊണ്ട പറഞ്ഞതിങ്ങനെ. കോഫി വിത്ത് കരണിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

പുറത്തിറങ്ങാനിരിക്കുന്ന നാലാമത്തെ എപ്പിസോഡിലാണ് വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും അതിഥികളായെത്തിയിരിക്കുന്നത്. ഇരുവരും ഒരുച്ചഭിനയിക്കുന്ന ലൈഗർ എന്ന സിനിമയും റിലീസിനൊരുങ്ങുകയാണ്. രൺവീർ സിംഗും ആലിയ ഭട്ടുമായിരുന്നു കോഫി വിത്ത് കരണിന്റെ ഏഴാം സീസണിലെ ആദ്യ എപ്പിസോഡിലെ അതിഥികൾ. രണ്ടാമത്തെ എപ്പിസോഡിൽ യുവ താരങ്ങളായ സാറ അലിഖാനും ജാൻവി കപൂറുമെത്തി.

മൂന്നാമത്തെ എപ്പിസോഡിലാവട്ടെ അക്ഷയ് കുമാറും സമാന്തയും എത്തി. മൂന്ന് എപ്പിസോഡുകളും ഒരു പോലെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയെത്തുന്ന നാലാം എപ്പിസോഡിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണുള്ളത്. ജൂലൈ 28 നാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ എപ്പിസോഡ് സ്ട്രീം ചെയ്യുക. ലൈഗറിന് പുറമെ തെലുങ്കിൽ ഖുശി എന്ന സിനിമയാണ് വിജയ് ദേവരകൊണ്ടയുടെ അടുത്ത സിനിമ.
-
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
-
ഞാന്‍ ആരെയെങ്കിലും റേപ്പ് ചെയ്തിട്ടുണ്ടോ? അവര്‍ എനിക്ക് ഓപ്പറേഷന് ആണെന്ന് അറിഞ്ഞ് വന്നതാണെന്ന് ബാല
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ