twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് ദേവരകൊണ്ട ഇപ്പോഴും വിഷമത്തിൽ?; ലൈ​ഗറിന്റെ പരാജയം നടനെ വലിയ രീതിയിൽ ബാധിച്ചെന്ന് റിപ്പോർട്ട്

    |

    തെലുങ്ക് സിനിമയിൽ നിന്നും ഉയർന്നു വന്ന യുവ താരങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് ദേവരകൊണ്ട. സിനിമാ പാരമ്പര്യം ഇല്ലാതെ തന്നെ ചുരങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധിക്കപ്പെട്ട വിജയ് ദേവരകൊണ്ട തെന്നിന്ത്യയിലെ യൂത്ത് ഐക്കൺ ആയി അറിയപ്പെടുന്നു.

    അർ‌ജുൻ റെഡി എന്ന സിനിമയ്ക്ക് ശേഷമാണ് വിജയ് ദേവരകൊണ്ടയുടെ കരിയർ മാറി മറിഞ്ഞത്. പ്രണയം തകർന്ന യുവാവിനെ മികച്ച രീതിയിൽ അവതരിപ്പിച്ച വിജയ് ദേവരകൊണ്ട പ്രശംസകൾ ഏറ്റുവാങ്ങി. തെലുങ്ക് സിനിമയ്ക്ക് പുറത്തും നടൻ ഈ സിനിമയിലൂടെ അറിയപ്പെട്ടു.

    നടൻ വളരെ സൂക്ഷ്മതയോടെയാണ് പിന്നീട് കരിയറിൽ നീങ്ങിയത്

    Also Read: 'നയൻതാരയെ തോളിലെടുക്കുമ്പോഴെല്ലാം ഫിറ്റ് ബോഡിയായിരുന്നു മമ്മൂക്കയ്ക്ക്'; ഫിറ്റ്നസിനെ കുറിച്ച് പേഴ്സണൽ ട്രെയിനർ<br />Also Read: 'നയൻതാരയെ തോളിലെടുക്കുമ്പോഴെല്ലാം ഫിറ്റ് ബോഡിയായിരുന്നു മമ്മൂക്കയ്ക്ക്'; ഫിറ്റ്നസിനെ കുറിച്ച് പേഴ്സണൽ ട്രെയിനർ

    തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ റീമേക്ക് ചെയ്യപ്പെടുകയും ഉണ്ടായി. ഹിന്ദിയിൽ കബീർ സിം​ഗ് എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. ഷാഹിദ് കപൂർ ആയിരുന്നു സിനിമയിലെ നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രം ആണ് ഈ സിനിമയിൽ നായകനായത്.

    രണ്ട് റീമേക്കുകളും വലിയ ഹിറ്റ് ആയി. അർജുൻ റെഡിക്ക് ശേഷം വിജയ് ദേവരകൊണ്ടയെ തേടി നിരവധി അവസരങ്ങൾ എത്തി. ബോളിവുഡിൽ നിന്നു വരെ അവസരങ്ങൾ വന്നെങ്കിലും നടൻ വളരെ സൂക്ഷ്മതയോടെയാണ് പിന്നീട് കരിയറിൽ നീങ്ങിയത്. എന്നാൽ ഇടയ്ക്ക് വെച്ച് നടന് പിഴവ് പറ്റി എന്നാണ് ആരാധകർ പറയുന്നത്.

    വിജയ് ദേവരകൊണ്ടയുടെ താരമൂല്യം മുഴുവൻ ഉപയോ​ഗിച്ചായിരുന്നു സിനിമയുടെ പ്രൊമോഷനും

    ഡിയർ കംറേഡ് ഉൾപ്പെടെയുള്ള സിനിമകളുടെ പരാജയത്തിന് പിന്നാലെ വിജയ് ദേവരകൊണ്ട കൈ കൊടുത്തത് ലൈ​ഗർ എന്ന പാൻ ഇന്ത്യൻ പ്രൊജക്ടിനാണ്. നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമ ആയിരുന്നു ലൈ​ഗർ. വിജയ് ദേവരകൊണ്ടയുടെ താരമൂല്യം മുഴുവൻ ഉപയോ​ഗിച്ചായിരുന്നു സിനിമയുടെ പ്രൊമോഷനും. അതിനാൽ തന്നെ വലിയ ഹൈപ്പ് സിനിമയ്ക്കുണ്ടായിരുന്നു. ലൈ​ഗറിന് വേണ്ടിയാണ് താനേറ്റവും അധികം കഠിനാധ്വാനം ചെയ്തതെന്ന് വിജയ് ദേവരകൊണ്ടയും പറഞ്ഞിരുന്നു.

    വിജയ് ദേവരകൊണ്ടയ്ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും

    Also Read: 'ഞാനൊരു സുന്നത്ത് ചെയ്ത ഹിന്ദുവാണ്, ദിലീപ് അമേരിക്കയിൽ വെച്ച് ഒരിക്കൽ എന്നെ അടിച്ചു'; അനുഭവം പറഞ്ഞ് സലിംകുമാർ<br />Also Read: 'ഞാനൊരു സുന്നത്ത് ചെയ്ത ഹിന്ദുവാണ്, ദിലീപ് അമേരിക്കയിൽ വെച്ച് ഒരിക്കൽ എന്നെ അടിച്ചു'; അനുഭവം പറഞ്ഞ് സലിംകുമാർ

    എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്താക്കി ലൈ​ഗർ തിയറ്ററിൽ വൻ പരാജയം ഏറ്റു വാങ്ങി. റിലീസിന് മുമ്പ് വൻ ഹൈപ്പ് ലഭിച്ച സിനിമ ആയതിനാൽ തന്നെ പരാജയം വൻ ചർച്ചയുമായി. വിജയ് ദേവരകൊണ്ടയ്ക്കെതിരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞു. പരാജയം കടുപ്പമായതിനാൽ ലൈ​ഗറിന് വേണ്ടി വാങ്ങിയ പ്രതിഫലത്തിൽ നിന്നും ആറ് കോടി നടൻ തിരികെ നൽകിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

    ആരാധകരുമായി ഇടപഴകാനുള്ള മാനസികാവസ്ഥയിലല്ല നടനെന്നും സൂചന

    ഇപ്പോഴിതാ ലൈ​ഗറിന്റെ പരാജയം വിജയ് ദേവരകൊണ്ടയെ എത്തരത്തിൽ ബാധിച്ചു എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ ചർച്ച. പതിവിൽ നിന്നും വ്യത്യസ്തനായി വിജയ് ദേവരകൊണ്ട പൊതുവേദികളിൽ മിതഭാഷിയും ശാന്തനുമാണെന്നാണ് റിപ്പോർട്ടുകൾ. പരാജയം വിജയ് ദേവരകൊണ്ടയെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ തന്നെ ആരാധകരുമായി ഇടപഴകാനുള്ള മാനസികാവസ്ഥയിലല്ല നടനെന്നും സൂചനയുണ്ട്.

    ലൈ​ഗറിന്റെ പ്രൊമോഷൻ പരിപാടികളിൽ ഉൾപ്പെടെ സന്തോഷവാനായ വിജയ് ​ദേവരകൊണ്ടയെ ആണ് ആരാധകർ കണ്ടത്. ലൈ​ഗറിന്റെ പരാജയ ക്ഷീണത്തിൽ നിന്നും മാറി നടൻ പഴയ താരത്തിളക്കത്തിലേക്ക് തിരിച്ചു വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    Read more about: vijay deverakonda
    English summary
    Vijay Deverakonda Badly Affected By Liger Failure; Social Media Says Actor's Behaviour Changed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X