ചുണ്ടും മൂക്കും കൃത്യം; മൃണാലിനെ പുകഴ്ത്തി വിജയ്; അന്ന് സമാന്ത, ഇന്ന് മൃണാൽ; പിആർ ആണോയെന്ന് ചോദ്യം
തെലുങ്ക് സിനിമാ ലോകത്ത് വിജയ് ദേവരെകാണ്ടയ്ക്കുണ്ടായ വളർച്ച പലർക്കും ഇന്നും കൗതുകമാണ്. പ്രബല താര കുടുംബങ്ങൾ അടക്കി വാഴുന്ന ടോളിവുഡിൽ വലിയ സ്വാധീനമോ കുടുംബ പശ്ചാത്തലമോ ഇല്ലാതിരുന്നിട്ടും വിജയ് ദേവരകൊണ്ടയ്ക്ക് മുൻനിരയിലേക്ക് ഉയരാൻ സാധിച്ചു. ഇന്ന് ടോളിവുഡിലെ യൂത്ത് ഐക്കണാണ് വിജയ്. അർജുൻ റെഡ്ഡി എന്ന സിനിമയാണ് നടന്റെ കരിയർ ഗ്രാഫ് മാറ്റി മറിച്ചത്. ആരാധികമാരുടെ വലിയൊരു നിര തന്നെ വിജയ്ക്കുണ്ട്.
നടനെക്കുറിച്ച് ഗോസിപ്പുകളും ഇടയ്ക്കിടെ വരാറുണ്ട്. നടി രശ്മിക മന്ദാനയുമായി വിജയ് പ്രണയത്തിലാണെന്ന് ഏറെ നാളായി തുടരുന്ന ഗോസിപ്പാണ്. രണ്ട് പേരും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഗീത ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും ഒരുമിച്ച് അഭിനയിച്ചത്. ഒരേ സമയത്താണ് ഇരുവർക്കും കരിയറിൽ വലിയ ചലനങ്ങളുണ്ടാകുന്നത്. ഫാമിലി സ്റ്റാർ ആണ് വിജയ് ദേവരകൊണ്ടയുടെ പുതിയ സിനിമ.

ചിത്രത്തിൽ മൃണാൽ താക്കൂറാണ് നായിക. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമയാണിത്. മൃണാലിനെ പ്രശംസിച്ച് കൊണ്ട് വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൃണാലിന്റെ സൗന്ദര്യം തനിക്കിഷ്ടപ്പെട്ടെന്ന് വിജയ് ദേവരെകാണ്ട പറയുന്നു. മൂക്കും ചുണ്ടും കണ്മുമെല്ലാെം കൃത്യമായ അളവിലുള്ള നടിയാണ് മൃണാലെന്ന് വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ഇന്റലിജന്റായ നടിയാണ് മൃണാൽ.
ഇത് വർക്ക് എളുപ്പമാക്കി. താൻ നടനാകണമെന്ന് സ്വപ്നം കാണുന്നതിന് മുമ്പേ മൃണാൽ അഭിനയിക്കുന്നുണ്ട്. വളരെ ചെറുപ്പം മുതൽ അഭിനയിക്കുന്നതിനാൽ കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കുന്ന നടിയാണ് മൃണാലെന്ന് വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു. ഒരുപാട് വാക്കുകൾ പറയാതെ വൈകാരികത പ്രകടിപ്പിക്കാൻ പറ്റുന്ന മുഖമാണ് മൃണാലിന്റേത്. ഭാഷ അറിയില്ലെങ്കിലും ഭാവങ്ങൾ പ്രകടിപ്പിക്കാൻ ഇതിലൂടെ കഴിയുന്നെന്നും വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു.

നേരത്തെ നടി സമാന്തയെ പുകഴ്ത്തി വിജയ് ദേവരകൊണ്ട സംസാരിച്ചിട്ടുണ്ട്. താൻ കോളേജിൽ പഠിക്കുന്ന കാലത്ത് സമാന്തയെ ആദ്യമായി ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ തനിക്ക് പ്രണയം തോന്നിയെന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഖുശി എന്ന സിനിമയുടെ റിലീസിനോടടുപ്പിച്ചാണ് വിജയ് ദേവരകൊണ്ട ഇക്കാര്യം പറഞ്ഞത്.
സിനിമകളുടെ റിലീസ് സമയത്ത് വിജയ് ദേവരകൊണ്ട പിആർ തന്ത്രങ്ങൾ ഇറക്കാറുണ്ടെന്ന് പൊതുവെ അഭിപ്രായമുണ്ട്. രശ്മിക മന്ദാനയുമായുള്ള ഗോസിപ്പുകളെക്കുറിച്ച് നടന്റെ എല്ലാ സിനിമകളുടെ പ്രൊമോഷണൽ ഇവന്റുകളിലും ചോദ്യം വരാറുണ്ട്. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ നടൻ ഇതുവരെ തയ്യാറായിട്ടില്ല. തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞ് ആരാധികമാരുടെ ഹൃദയം തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഒരിക്കൽ വിജയ് ദേവരകൊണ്ട പറഞ്ഞത്.


Click it and Unblock the Notifications