For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിന്റെ പേര് പറയുമ്പോൾ തന്നെ ഇവരൊക്കെ ചിരിക്കുകയാണ്'; രശ്മികയെ വേദിയിലിരുത്തി വിജയ് ദേവരകൊണ്ട

  |

  ഏറെ നാളായി സിനിമാ ലോകത്ത് തുടരുന്ന ഒരു ​ഗോസിപ്പാണ് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകാെണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന വാർത്ത. ഇരു താരങ്ങളും ഇതുവരെ പരസ്യമായി ഇക്കാര്യം സമ്മതിച്ചിട്ടില്ല. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇത്തരം ചോദ്യങ്ങൾക്ക് രശ്മികയും വിജയും നൽകുന്ന ഉത്തരം.

  ​ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് എന്നീ ചിത്രങ്ങളിലെ ഇരുവരുടെയും കെമിസ്ട്രി വലിയ ജനപ്രീതി നേടിയിരുന്നു. ഇരുവരും ഓഫ് സ്ക്രീനിലും അടുത്ത സുഹൃത്തുക്കളായതും ഈ ​ഗോസിപ്പിന് ആക്കം കൂട്ടി.

  ഇപ്പോഴിതാ രശ്മിക മന്ദാനയെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. രശ്മിക നായികയായെത്തുന്ന സീതാ രാമം സിനിമയുടെ പ്രി റിലീസ് മ്യൂസിക് ഇവന്റിൽ അതിഥിയായി എത്തിയതായിരുന്നു വിജയ് ദേവരകൊണ്ട. 'രശ്മിക കാണാൻ സുന്ദരിയായിരിക്കുന്നു. ഞാൻ നിന്റെ പേര് പറയുമ്പോൾ തന്നെ എല്ലാവരും ചിരിക്കുന്നു. എന്തിനാണെന്നറിയില്ല,' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

  വേദിയിൽ ഇത് രശ്മികയും ഇരിക്കുന്നുണ്ടായിരുന്നു. നടൻ ദുൽഖർ സൽമാനും പരിപാടിയിൽ പങ്കെടുത്തിരുന്നു. സീതാ രാമത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ദുൽഖറും അവതരിപ്പിക്കുന്നുണ്ട്.

  കല്യാണം പിന്നെ, ആദ്യം ആളെങ്ങനെ എന്ന് നോക്കട്ടെ! ലിവിംഗ് ടുഗദറിലായിരുന്ന താര ദമ്പതികള്‍

  വിജയ് ദേവരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് സൂചന നേരത്തെ നടി അനന്യ പാണ്ഡെയും നൽകിയിരുന്നു. കോഫി വിത്ത് കരണിലായിരുന്നു സംഭവം. വിജയുടെ ഡേറ്റിം​ഗ് ലൈഫിനെ പറ്റി കരൺ അനന്യയോട് ചോദിച്ചു. 'എനിക്ക് തോന്നുന്നത് ഇവൻ മിക സിം​ഗിനെ കാണാൻ തിടുക്കപ്പെടുകയാണെന്നാണ്,' എന്ന് അനന്യ മറുപടിയും നൽകി. രശ്മികയെ ഉദ്ദേശിച്ചാണ് അനന്യയുടെ മറുപടി എന്നാണ് പുറത്തു വന്ന റിപ്പോർട്ടുകൾ.

  മൂന്നാം കെട്ടുകാരനുമായുള്ള കല്യാണം എതിര്‍ത്ത് കുടുംബം; കരിയറിന്റെ പീക്കിലെ വിവാഹം; വിദ്യയുടെ പ്രണയകഥ!

  അതേസമയം ഞങ്ങൾ നല്ല സുഹൃത്തുക്കളാണെന്നാണ് ഇതേ ഷോയിൽ വിജയ് ദേവരകൊണ്ട തന്നെ പറഞ്ഞത്. എന്റെ ജീവിതത്തിലെ തുടക്കകാലത്ത് ഞങ്ങൾ രണ്ട് സിനിമ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്. ഞങ്ങൾ ശരിക്കും നല്ല സുഹൃത്തുക്കളാണ്. സിനിമകൾ സംബന്ധിച്ച് ഞങ്ങൾ പരസ്പരം പങ്കുവെക്കുന്നു. ധാരാളം ഉയർച്ച താഴ്ചകൾ ഉണ്ടായി. അത് ഒരു ബന്ധം സൃഷ്ടിച്ചെന്നുമായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്. താൻ തൻെ പ്രണയത്തെ പറ്റി തുറന്നു സംസാരിക്കാത്തതിനെക്കുറിച്ചും വിജയ് ദേവരകൊണ്ട കോഫി വിത്ത് കരണിൽ സംസാരിച്ചിരുന്നു.

  'എല്ലാത്തിനും നേതൃത്വം കൊടുത്ത മനുഷ്യൻ ഇപ്പോഴില്ല, കരയണോ ആഘോഷിക്കണോയെന്ന് അറിയില്ല'; സുപ്രിയ മേനോൻ!

  Recommended Video

  Rashmika mandana's fan traveled 900 km to see her | FilmiBeat Malayalam

  'ഞാൻ വിവാഹിതനാവുകയും എനിക്ക് കുട്ടികളുണ്ടാവുകയും ചെയ്യുന്ന സമയത്ത് എല്ലാവരോടും ഉറക്കെ പറയും. അത് വരെയും എന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നില്ല. ഒരു നടനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചുമരുകളിലും ഫോണിലും എന്റെ പോസ്റ്ററുകളാണ്. അവർ എനിക്ക് ഒരുപാട് സ്നേഹം തരുന്നു അവരുടെ ഹൃദയം തകർക്കണം എന്നെനിക്കില്ല,' എന്നാണ് വിജയ് ദേവരകൊണ്ട പറഞ്ഞത്.

  Read more about: vijay devarakonda
  English summary
  Vijay Deverakonda Praises Rashmika Mandanna Beauty At Sita Ramam Pre-release Music Event?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X