For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്തയെ ആദ്യം കണ്ടപ്പോൾ മുതൽ എനിക്കിഷ്ടമായിരുന്നു; തുറന്ന് പറഞ്ഞ് വിജയ് ദേവരകൊണ്ട

  |

  തെന്നിന്ത്യയിലെ‌‍ യൂത്ത് ഐക്കൺ ആയാണ് നടൻ വിജയ് ദേവരെകാണ്ട അറിയപ്പെടുന്നത്. അർജുൻ റെഡി എന്ന സിനിമയിലൂടെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നടൻ ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരമാണ്. അർജുൻ റെഡിക്ക് ശേഷം അത്രയും ഹൈപ്പ് ലഭിച്ച ഒരു വിജയം വിജയ് ദേവരെകാണ്ടയ്ക്ക് ലഭിച്ചില്ലെങ്കിലും നടന്റെ താരമൂല്യത്തിൽ ഇടിവ് വന്നിട്ടില്ല. ലൈ​ഗർ ആണ് വിജയ് ദേവരകൊണ്ടയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ.

  ചിത്രത്തിൽ ഒരു ബോക്സിം​ഗ് താരത്തെ ആയിരുന്നു നടൻ അവതരിപ്പിച്ചത്. സിനിമ വൻപരാജയം ആയിരുന്നു. നടന്റെ ഇതുവരെയുള്ള കരിയറിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമ ആയിരുന്നു ലൈ​ഗർ പക്ഷെ. സിനിമയുടെ പരാജയം മൂലം പ്രതിഫലത്തിൽ നിന്ന് ആറു കോടി നടൻ നിർമാതാക്കൾക്ക് തിരിച്ചു നൽകിയെന്നാണ് റിപ്പോർട്ടുകൾ. നടന്റെ കരിയറിലെ തുടർച്ചയായ മൂന്നാമത്തെ പരാജയം ആയിരുന്നു ലൈ​ഗർ. അതിനാൽ തന്നെ പരാജയം നടനെ ബാധിച്ചു.

  Also Read: ഗര്‍ഭിണിയാണെന്നോ? ഫേസ്ബുക്കിലൂടെ പ്രഗ്നന്‍സി കിറ്റുമായി നടി പാര്‍വതി, ഷെയര്‍ ചെയ്ത് നടിമാരും! കഥയിൽ ട്വിസ്റ്റ്

  ഖുശി ആണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ചിത്രത്തിൽ സമാന്ത ആണ് നായിക. സിനിമയിലൂടെ നടന്റെ സുഹൃത്തുക്കളിൽ ഒരാളായി മാറിയിരിക്കുകയാണ് സമാന്ത. നടിയുടെ പുതിയ സിനിമയായ യശോദയുടെ ട്രെയ്ലറും വിജയ് ദേവരകൊണ്ട പങ്കുവെച്ചിട്ടുണ്ട്. ട്രെയ്ലർ പങ്കുവെച്ചതിനൊപ്പം സമാന്തയെക്കുറിച്ച് നടൻ എഴുതിയ ക്യാപ്ഷനാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  സമാന്തയോട് കോളേജിൽ പഠിക്കുന്ന കാലം മുതൽ പ്രണയമായിരുന്നെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.
  'കോളേജ് പയ്യനായിരുന്ന സമയത്ത് ബി​ഗ് സ്ക്രീനിൽ ആദ്യമായി അവളെ കണ്ടപ്പോൾ ഞാൻ പ്രണയത്തിലായി. ഇന്ന് അവളെന്തെല്ലാമാണോ അതിനെ ഞാൻ ആരാധിക്കുന്നു,' വിജയ് ദേവരകൊണ്ട യശോദയുടെ ട്രെയ്ലറിനൊപ്പം കുറിച്ചതിങ്ങനെ. താരങ്ങളുടെ ആരാധകർ ട്വീറ്റിന് കമന്റുകളുമായി എത്തുന്നുണ്ട്.

  Also Read: ആ ചോദ്യം കേട്ടപ്പോൾ കരഞ്ഞ് പോയി, എല്ലാ പൊലീസുകാരും മോശമല്ല; നല്ല അനുഭവം പങ്കുവെച്ച് അർച്ചന കവി

  ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് യശോദ. ആക്ഷൻ പാക്ക് സിനിമയിൽ വാടക ​ഗർഭാധാരണം നടത്തുന്ന യുവതിയെ ആണ് സമാന്ത അവതരിപ്പിക്കുന്നത്. കരിയറിന്റെ തിരക്കുകളിലാണ് സമാന്തയിപ്പോൾ. ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി. കരൺ ജോഹർ ചിത്രത്തിലൂടെയാണ് സമാന്തയുടെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പെന്നാണ് വിവരം.

  അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഇംഗ്ലീഷ് സിനിമയിലും സമാന്ത അഭിനയിക്കുന്നു. ഇതിന് പുറമെ ഖുശി, ശാകുന്തളം എന്നീ തെലുങ്ക് സിനിമകളും സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്.

  കഴിഞ്ഞ കുറേ നാളുകളായി സമാന്തയും നാ​ഗചൈതന്യയും തമ്മിലുള്ള വിവാഹ മോചനം വാർത്തകളിൽ നിറയുകയാണ്.
  2021 നവംബറിലാണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു സമാന്തയും നാഗചൈതന്യയും വിവാഹം കഴിച്ചത്.

  ഒടുവിൽ നാല് വർഷത്തെ വിവാഹ ബന്ധം താരങ്ങൾ അവസാനിപ്പിക്കുകയായിരുന്നു. വിവാഹ മോചനം നടന്നിട്ട് ഒരു വർഷം ആവാറായെങ്കിലും ഇപ്പോഴും ഈ വിഷയത്തിൽ ഇരുവർക്കും മാധ്യമങ്ങളുടെ ചോദ്യം നേരിടേണ്ടി വരുന്നുണ്ട്. നിരന്തരമായ തങ്ങളുടെ വിവാഹ മോചന വാർത്ത മാധ്യമങ്ങളിൽ വരുന്നതിൽ നാ​ഗചൈതന്യയും സമാന്തയും അതൃപ്തി അറിയിച്ചിരുന്നു.

  Read more about: vijay deverakonda samantha
  English summary
  Vijay Deverakonda Says He Was In Love With Samantha During College Days; Actor's Tweet Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X