For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലിപ്പടങ്ങി, ഇപ്പോൾ പഞ്ചപാവം; ലൈ​ഗറിന്റെ പരാജയത്തോടെ വിജയ് ദേവരകൊണ്ടയ്ക്ക് സംഭവിച്ചത്

  |

  തെന്നിന്ത്യയിൽ വളരെ പെട്ടെന്ന് അലയൊലികൾ സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. 2017 ൽ പുറത്തിറങ്ങിയ അർജുൻ റെഡി എന്ന സിനിമയിലൂടെയാണ് വിജയ് ദേവരകൊണ്ടയുടെ കരിയർ മാറി മറിയുന്നത്. പ്രണയം നഷ്ടപ്പെട്ട യുവാവിനെ മികച്ച രീതിയിൽ ബി​ഗ് സ്ക്രീനിലെത്തിച്ച വിജയ് ദേവരകൊണ്ടയുടെ പ്രകടനവും സിനിമയിലെ സ്റ്റെെലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  തമിഴ്, ഹിന്ദി ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്യുകയുണ്ടായി. തമിഴിൽ ധ്രുവ് വിക്രം ആയിരുന്നു നായകൻ. ​ഹിന്ദിയിൽ ഷാഹിദ് കപൂറും. രണ്ട് സിനിമകളും ഹിറ്റായെങ്കിലും അർജുൻ റെഡി തെലുങ്കിലെ ഐക്കണിക് കഥാപാത്രമായി ആഷോഘിക്കപ്പെട്ടു.

  Also Read: താരങ്ങളെല്ലാം സ്യൂട്ടിലും ​ഗൗണിലും, കറുത്ത മുണ്ടിലും ബെനിയനിലും സിംപിളായി ബിജു മേനോൻ, ഒപ്പം കലക്കൻ പ്രസം​ഗവും!

  അതേസമയം സിനിമയ്ക്കെതിരെ നിരന്തര വിമർശനങ്ങളും ഉയർന്നിരുന്നു. ടോക്സിസ് പ്രണയത്തെ മഹത്വവൽക്കരിക്കുന്നു എന്നായിരുന്നു അർജുൻ റെഡിക്കെതിരെ ഉയർന്ന പ്രധാന ആരോപണം. സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വലിയ ചർച്ചകൾക്ക് സിനിമ തുടക്കമിട്ടു. എന്നാൽ ഇത്തരം വിമർശനങ്ങളെ ഒന്നും വിജയ് ദേവരകൊണ്ട കാര്യമാക്കിയിരുന്നില്ല.

  മാത്രമല്ല സിനിമയെ പല തവണ ന്യായീകരിക്കുകയും ചെയ്തു. സിനിമയിൽ സ്ത്രീകളെ അവഹേളിക്കുന്ന ഒരു വാക്ക് ഉപയോ​ഗിച്ചിരുന്നു. ഇത് പ്രൊമോഷൻ പരിപാടികൾക്കിടെ വിജയ് ദേവരകൊണ്ട പറയുകയും വലിയ വിവാ​ദം ഇതുണ്ടാക്കുകയും ചെയ്തു.

  Also Read: 'എന്റെ സുഹൃത്താവാൻ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രുവാകാൻ കുറച്ചെങ്കിലും വേണം'; തുറന്നുപറച്ചിലുകളുമായി ബാല

  ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കഴിഞ്ഞ ദിവസം സൈമ അവാർഡിൽ യൂത്ത് ഐക്കണിനുള്ള അവാർഡ് വിജയ് ദേവരെകാണ്ടയ്ക്ക് ലഭിച്ചിരുന്നു. അവാർഡ് സ്വീകരിച്ച് വളരെ വിനീതനായാണ് നടൻ സംസാരിച്ചതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു.

  'നല്ല ദിവസവും മോശം ദിവസവും ഉണ്ടാവും. ചില ദിവസങ്ങൾ വളരെ മോശം ആയിരിക്കും. പക്ഷെ മുന്നോട്ട് പോവേണ്ടതുണ്ട്. ഞാൻ നല്ല സിനിമകളുമായി തിരിച്ചു വരുമെന്നും നിങ്ങളെ വിനോദിപ്പിക്കുമെന്നും ഉറപ്പു തരുന്നു,' വിജയ് ദേവരെകാണ്ട സൈമ വേദിയിൽ പറഞ്ഞതിങ്ങനെ.

  Also Read: ടെലിവിഷൻ പരിപാടികളെല്ലാം മമ്മൂക്ക കാണും; സെറ്റിൽ വെച്ച് മറിമായത്തിന്റെ കഥ പറയും; മണി ഷൊർണൂർ

  ലൈ​ഗർ എന്ന സിനിമയുടെ പരാജയം വിജയ് ദേവരെകാണ്ടയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. റിലീസിന് മുമ്പ് ഇത്രത്തോളം ഹൈപ്പ് കിട്ടിയ മറ്റൊരു സിനിമ വിജയ് ദേവരകൊണ്ടയ്ക്ക് ഉണ്ടായിട്ടില്ല. പക്ഷെ സിനിമ തിയറ്ററിൽ വൻ പരാജയം ആണ് ഏറ്റുവാങ്ങിയത്. സിനിമയുടെ റിലീസിന് ശേഷം നടന് വലിയ തോതിൽ ട്രോളുകൾക്കിരയായി. കലിപ്പ് സിനിമകളിൽ നിന്നും വിജയ് ദേവരകൊണ്ടയ്ക്ക് മോചനമില്ലേ എന്നായിരുന്നു പലരും ചോദിച്ചത്.

  Also Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടി

  പൊതുവെ വിനയത്തോടെ പെരുമാറുന്ന ആളല്ല വിജയ് ദേവരകൊണ്ട എന്നാണ് ആരാധകർ പറയുന്നത്. നടന്റെ ഡോണ്ട് കെയർ ആറ്റിറ്റ്യൂഡ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പരാജയം രുചിച്ചതോടെ നടന്റെ സ്വഭാവം മാറിയെന്നാണ് ഉയരുന്ന അഭിപ്രായം. അതേസമയം നടനെ പിന്തുണച്ച് കൊണ്ടും ആരാധകർ രം​ഗത്തെത്തുന്നുണ്ട്. ഹിറ്റ് സിനിമകളിലൂടെ തിരിച്ചു വരാനാവട്ടെ എന്നാണ് പലരുടെയും ആശംസ. ഖുശി ആണ് നടന്റെ അടുത്ത സിനിമ. സമാന്തയാണ് ചിത്രത്തിലെ നായിക.

  Read more about: vijay deverakonda
  English summary
  Vijay Deverakonda Seems Humble In Siima Awards; Social Media Points Out Liger Failure Effect
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X