രശ്മികയ്ക്ക് മുമ്പുള്ള വിജയുടെ കാമുകി; എല്ലാം മറക്കണമെന്ന് നടൻ പറഞ്ഞിട്ടും വീണ്ടും ഉയർന്ന് വന്ന് ഫോട്ടോകൾ

തെലുങ്ക് സിനിമാ രം​ഗത്തെ മുൻനിര താരമാണ് വിജയ് ദേവരകൊണ്ട. പ്രബല കുടുംബങ്ങൾ വാഴുന്ന ടോളിവുഡിൽ വിജയ് ദേവരകൊണ്ടയ്ക്ക് വലിയ സ്വാധീനമാെന്നും ഇല്ലാതെ തന്നെ ടോളിവുഡിൽ ശ്രദ്ധിക്കപ്പെടാനായി. യൂത്ത് ഐക്കണായുള്ള വിജയ് ദേവരകൊണ്ടയുടെ വളർച്ച പെട്ടെന്നായിരുന്നു. അർജുൻ റെഡ്ഡി എന്ന സിനിമയാണ് ന‌ടന് വഴിത്തിരിവാകുന്നത്. വൻ ഹിറ്റായ സിനിമയിൽ മികച്ച പ്രകടനം വിജയ് ദേവരകൊണ്ട കാഴ്ച വെച്ചു. പിന്നീട് തുടരെ അവസരങ്ങൾ നടനെ തേടി വന്നു. വിജയ് ദേവരകൊണ്ടയുടെ വ്യക്തി ജീവിതവും ഇതിനിടെ ചർച്ചയായി.

നടി രശ്മിക മന്ദാനയുമായി വിജയ് പ്രണയത്തിലാണെന്ന് ഏറെ നാളായി സംസാരമുണ്ട്. രണ്ട് പേരും ഇക്കാര്യം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. രശ്മികയ്ക്ക് മുമ്പുള്ള വിജയ് ദേവരകൊണ്ടയുടെ പ്രണയത്തെക്കുറിച്ച് നേരത്ത ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ബെൽജിയത്തിൽ നിന്നുള്ള യുവതിയുമായി വിജയ് ദേവരകൊണ്ട പ്രണയത്തിലായിരുന്നെന്ന് ​ഗോസിപ്പ് വന്നിരുന്നു. ഇവർ ഒരുമിച്ചുള്ള ഫോട്ടോകളും പുറത്ത് വന്നു. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

Vijay Deverakonda

വിർജിനി എന്നാണ് ഈ യുവതിയുടെ പേര്. വിജയ് ദേവരകൊണ്ടയെ ഈ യുവതി ചുംബിക്കുന്ന ഫോട്ടോയും പുറത്ത് വന്നു. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഒരു ഘട്ടത്തിൽ ഇവർ പിരിയുകയാണുണ്ടായത്. 2018 ൽ പുറത്തിറങ്ങിയ നോ‌ട്ട എന്ന സിനിമയുടെ പ്രൊമോഷണൽ ഇവന്റിനിടെ താൻ ഇപ്പോൾ സിം​ഗിളാണെന്നും തന്റെ കഴിഞ്ഞ കാര്യങ്ങൾ മറക്കണമെന്നും നടൻ ആരാധകരോടായി പറഞ്ഞു. ഇത് കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് ഈ ഫോട്ടോകൾ വീണ്ടും വൈറലാകുന്നത്.

രശ്മിക മന്ദാനയുമായി വിജയ് ദേവരകൊണ്ട ലിവ് ഇൻ റിലേഷൻഷിപ്പിൽ ആണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഇരുവരും പരസ്യമാക്കിയിട്ടില്ല. എന്നാൽ താരങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നും ഇവർ ഒരുമിച്ചാണെന്ന് ആരാധകർ കണ്ടെത്തുന്നു. 35 കരനായ വിജയ് ദേവരകൊണ്ട എപ്പോഴാണ് വിവാഹിതനാവുകയെന്ന ചോദ്യം ആരാധകർക്കുണ്ട്.

Vijay Deverakonda

എന്നാൽ വിവാഹം ചെയ്ത് ഇപ്പോൾ ആരാധികമാരെ നിരാശരാക്കുന്നില്ലെന്നും താൻ വിവാഹിതനാകുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും ഒരിക്കൽ വിജയ് ദേവരകൊണ്ട പറയുകയുണ്ടായി. കരിയറിൽ മോശം ഘട്ടത്തിലാണ് നടൻ ഇന്നുള്ളത്. ഒടുവിൽ പുറത്തിറങ്ങിയ ഫാമിലി സ്റ്റാർ എന്ന സിനിമ ബോക്സ് ഓഫീസിൽ കൂപ്പുകുത്തി. പ്രതിഫലത്തിന്റെ ഒരു ഭാ​ഗം നടൻ വിതരണക്കാർക്ക് നൽകേണ്ടി വന്നു.

സംവിധായകൻ പരശുറാമും പ്രതിഫലത്തിന്റെ ഒരു ഭാ​ഗം തിരിച്ച് നൽകി. തൊട്ട് മുമ്പിറങ്ങിയ ഖുശി എന്ന സിനിമ മികച്ച വിജയം നേടിയതാണ്. അതേസമയം ഖുശിക്ക് മുമ്പ് റിലീസ് ചെയ്ത ലൈ​ഗർ കനത്ത പരാജയമായിരുന്നു. വിജയ് ദേവരകൊണ്ടയ്ക്ക് കരിയറിൽ അടിപതറുന്നത് ടോളിവുഡിൽ ഇതിനോടകം ചർച്ചയാകുന്നുണ്ട്. ശക്തമായ തിരിച്ച് വരവ് നടന് സാധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പർതാര പരിവേഷം ലഭിച്ചതോടെയാണ് വിജയ് ദേവരകൊണ്ട തെരഞ്ഞെടുക്കുന്ന തിരക്കഥകൾ മോശമാകാൻ തുടങ്ങിയതെന്ന് ആരാധകർക്ക് അഭിപ്രായമുണ്ട്.

Read more about: vijay deverakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X