മലയാള നടനുമായിട്ടുള്ള പ്രണയം പരാജയപ്പെട്ടു; തെന്നിന്ത്യന്‍ സിനിമ ഉപേക്ഷിക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് നടി
ബിഗ് ബോസ് ഷോ യിലെത്തുന്നതോടെ പല താരങ്ങളെ കുറിച്ചുള്ള മുന്‍വിധി അവസാനിക്കും. എന്നാല്‍ ചിലരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങള്‍ ഷോ യിലൂടെ പുറത്ത് വരാറുണ്ട്. ഏറ്റവും പുതിയതായി തെലുങ്ക് ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ഥി മോണല്‍ ഗജ്ജറിനെ കുറിച്ചുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്.
ടാര്‍ഗറ്റ് പോയിന്റിന് വേണ്ടി മാത്രം നില കൊള്ളുന്ന മോണലിന്റെ പ്രവൃത്തികള്‍ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല. എലിമിനേഷന്‍ വഴി നടി പുറത്താക്കണമെന്നായിരുന്നു കൂടുതല്‍ പേരുടെയും ആവശ്യം. ഒടുവില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച നടി ഷോ യില്‍ നിന്നും പുറത്തായി. എന്നാല്‍ തന്റെ പ്രണയവുമായി ബന്ധപ്പെട്ട് മോണല്‍ നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

2012 ല്‍ സിനിമയിലെത്തിയ മോണല്‍ ഗജ്ജര്‍ 2014 വരെ തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് സൗത്ത് ഇന്ത്യന്‍ സിനിമകള്‍ ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയി. ബിഗ് ബോസില്‍ നിന്നും തിരികെ വന്നതിന് ശേഷം എന്തിനാണ് തെന്നിന്ത്യയെ ഉപേക്ഷിച്ചതെന്ന ചോദ്യത്തിന് തന്റെ പ്രണയ പരാജയമായിരുന്നു കാരണമെന്ന് നടി വ്യക്തമാക്കി.
മലയാളത്തിലെ ഒരു നടനുമായി തനിക്ക് സീരിയസായിട്ടുള്ള ഇഷ്ടം ഉണ്ടായിരുന്നു. എന്നാല്‍ ഉദ്ദേശിച്ചത്‌പോലെ കാര്യങ്ങള്‍ നല്ല രീതിയ്ക്ക് വന്നില്ല. ഇതോടെ ബന്ധം വേര്‍പിരിയേണ്ടി വന്നു. ആ ബ്രേക്കപ്പ് കാരണമാണ് താന്‍ തെന്നിന്ത്യയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതെന്നും ഇപ്പോള്‍ ഗുജറാത്തി സിനിമയിലാണ് സജീവമെന്നും മോണല്‍ പറയുന്നു.
വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കൂള 2012 എന്ന ചിത്രത്തിലൂടെയാണ് നായികയായി മോണല്‍ ഗജ്ജര്‍ മലയാളത്തിലേക്ക് എത്തുന്നത്. സുധീഷ് സുകുമാരന്‍ നായകനായി അഭിനയിച്ച ചിത്രത്തില്‍ മോണലിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം


Click it and Unblock the Notifications