മൂന്ന് വിവാഹങ്ങളിലും സന്തോഷമില്ലായിരുന്നു; പവിത്ര വന്ന ശേഷമുള്ള ജീവിതം; നാലാം ഭാര്യയെക്കുറിച്ച് നരേഷ്

തെലുങ്ക് സിനിമാ ലോകത്ത് വലിയ വാർത്താ പ്രാധാന്യം നേടിയ വിഷയമാണ് നടൻ നരേഷും നടി പവിത്രയും തമ്മിലുള്ള വിവാഹം. പ്രായം 60 കടന്നപ്പോഴാണ് നരേഷ് വിവാഹിതനായത്. നേരത്തെ മൂന്ന് തവണ ഇദ്ദേഹം വിവാഹിതനാണ്. ഈ ബന്ധങ്ങൾ വേണ്ടെന്ന് വെച്ചാണ് പവിത്രയെ നരേഷ് തന്റെ ജീവിത പങ്കാളിയാക്കിയത്. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹിതനായ നരേഷ് അന്ന് ഇക്കാര്യം മറച്ച് വെക്കുകയാണുണ്ടായത്.

നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി നരേഷിനെയും പവിത്രയെയും ഹോട്ടൽ മുറിയിൽ നിന്ന് കൈയോടെ പിടികൂടിയ വാർത്ത അക്കാലത്ത് വലിയ ചർച്ചയായി. നരേഷുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാൻ രമ്യ ഇപ്പോഴും തയ്യാറായിട്ടില്ലെന്നാണ് സൂചന. ഒരു മകനുള്ളതിനാൽ ഡിവോഴ്സ് നൽകില്ലെന്നാണ് രമ്യ രഘുപതി പറയുന്നത്. ഇക്കാരണത്താൽ വിവാഹ ചട‌ങ്ങ് നടന്നെങ്കിലും നിയമപരമായി വിവാഹം ചെയ്യാൻ പവിത്രയ്ക്കും നരേഷിനും സാധിച്ചിട്ടില്ല.

Actor Naresh

രമ്യ രഘുപതിയുടെ വാദങ്ങളൊന്നും കാര്യമാക്കാതെ സന്തുഷ്ട ദമ്പതികളായി ജീവിക്കുകയാണ് നരേഷും പവിത്രയും. ഇപ്പോഴിതാ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് നരേഷ്. 'ഒരു പുരുഷന് 40 വയസിന് ശേഷം തീർച്ചയായും ഒരു തുണ വേണം. ഈ പ്രായത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നത് ബു​ദ്ധിമുട്ടാണ്. നമ്മൾക്കൊപ്പം ശരിയായ പങ്കാളി ഉണ്ടാകേണ്ടതുണ്ട്. മൂന്ന് വിവാഹബന്ധങ്ങളിലും ഞാൻ സന്തോഷവാനായിരുന്നില്ല. അതുകൊണ്ടാണ് പിരിഞ്ഞത്'

'അത് കാരണം ഒരുപാട് വിവാദങ്ങളുണ്ടായി. പവിത്രയ്ക്കൊപ്പമുള്ള എന്റെ ജീവിതം നല്ല രീതിയിൽ പോകുന്നു. ഞങ്ങൾക്ക് ബാക്കിയുള്ള ജീവിതം സമാധാനപരമായിരിക്കണം,' നരേഷ് പറഞ്ഞതിങ്ങനെ. പവിത്രയുമായുള്ള വിവാഹത്തെക്കുറിച്ച് നേരത്തെയും നരേഷ് സംസാരിച്ചിട്ടുണ്ട്. ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായത്. പിന്നീടിത് പ്രണയമാവുകയായിരുന്നെന്ന് നരേഷ് തുറന്ന് പറഞ്ഞു.

Actor Naresh, Pavitra Lokesh

വിവാഹത്തിന് ശേഷം കുട്ടികളായി കുടുംബ ജീവിതം നയിക്കുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ വർഷം നരേഷ് മറുപടി നൽകിയിട്ടുണ്ട്. പവിത്രയ്ക്കും എനിക്കും കുട്ടികളുണ്ടാകാൻ തട‌സമില്ല. മെഡിക്കൽ പഠനപ്രകാരം 60 വയസ് മധ്യവയസായാണ് കണക്കാക്കുന്നത്. എനിക്കിപ്പോഴും കുട്ടികളുണ്ടാകും. പക്ഷെ അത് അനുചിതമാണ്. കുട്ടിക്ക് 20 വയസാകുമ്പോഴേക്കും എനിക്ക് 80 വയസാകും. അതിനാൽ കുട്ടികളില്ലാത്തതാണ് നല്ലതെന്നും നരേഷ് വ്യക്തമാക്കി.

നാലാം വിവാഹത്തിന്റെ പേരിൽ നരേഷിന് നേരെ സോഷ്യൽ മീഡിയയിൽ നിരന്തരം കുറ്റപ്പെടുത്തലുകളും ട്രോളുകളും വരാറുണ്ട്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ അർധസഹോദരനാണ് നരേഷ്. നരേഷിന്റെ അമ്മ വിജയ നിർമല രണ്ടാമത് വിവാഹം ചെയ്തത് മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണയെയാണ്.

കൃഷ്ണയുടെ ആദ്യ വിവാഹത്തിലെ മകനാണ് മഹേഷ് ബാബു.‌ കൃഷ്ണയും വിജയ നിർമലയും ഇന്ന് ജീവിച്ചിരിപ്പില്ല. കൃഷ്ണയുടെ കുടുംബം പവിത്രയെ അം​ഗീകരിച്ചെന്നും പവിത്രയുടെ പാചക മികവ് അവർക്കിഷ്ടപ്പെട്ടെന്നും മുമ്പൊരിക്കൽ നരേഷ് പറഞ്ഞിരുന്നു. പവിത്രയുടെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഇതിന് ശേഷമാണ് നടിയുടെ ജീവിതത്തിലേക്ക് നരേഷ് കടന്ന് വരുന്നത്. ​

ഗോസിപ്പുകൾ പവിത്രയെ വലിയ തോതിൽ വേട്ടയാടിയിരുന്നു. പ്രചരണങ്ങൾ പരിധി വിടുന്നെന്ന് നേരത്തെ പവിത്ര തെലുങ്ക് മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. അപവാദ പ്രചരണങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് കഴിഞ്ഞ വർഷമാണ് പവിത്രയും നരേഷും വിവാഹിതരായത്.

More from Filmibeat

Read more about: tollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X