ദാമ്പത്യം തകര്‍ന്നത് ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു! ആ ദിവസങ്ങള്‍ എങ്ങനെയായിരുന്നുവെന്ന് നടി സാമന്ത

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നടിയാണ് സാമന്ത രുത്പ്രഭു. കുറഞ്ഞ കാലം കൊണ്ടാണ് നടി തന്റെ താരമൂല്യം സ്വന്തമാക്കിയത്. ഇപ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളായി മാറുകയും ചെയ്തു. ഇടക്കാലത്ത് ഭര്‍ത്താവ് നാഗ ചൈതന്യയുമായി ബന്ധം അവസാനിപ്പിച്ചതോടെയാണ് സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

അതുവരെയുള്ള സിനിമാ ജീവിതത്തില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പോവുകയായിരുന്നു നടി. ചൈതന്യയുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചത് ആരാധകര്‍ക്കും അംഗീകരിക്കാന്‍ സാധിച്ചില്ല. ഇതോടെ സാമന്ത കാരണമാണ് ബന്ധം തകര്‍ന്നതെന്ന ആരോപണം വന്നു. ഇതിനിടയില്‍ ചില മാരകരോഗങ്ങളും നടിയ്ക്കുണ്ടെന്ന് പുറത്ത് വന്നു.

samantha

അസുഖമുള്ള സാഹചര്യത്തില്‍ നാഗ ചൈതന്യ, സാമന്തയെ ഉപേക്ഷിച്ച് പോയതാണോ എന്നായി പിന്നീടുള്ള സംസാരം. എന്തായാലും വിവാഹമോചനത്തെ കുറിച്ചും തന്റെ അസുഖത്തെ കുറിച്ചും നടി തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഹാര്‍പേഴ്‌സ് ബസാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാമന്ത.

'വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയുമൊക്കെ ബാധിച്ചിരുന്നു. ആ സമയത്ത് തിന്മയുടെ ശക്തി വന്നത് പോലെയാണ് തോന്നിയത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ഞാന്‍ സഹിച്ചത് അത്രത്തോളമാണ്. ആ സമയത്ത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലൂടെ പോയിട്ട് തിരികെ വന്ന താരങ്ങളെ കുറിച്ച് ഞാന്‍ വായിച്ചിരുന്നു. അങ്ങനെയാണ് എന്റെ വിഷാദത്തില്‍ നിന്നും രക്ഷപ്പെട്ടത്.

അവരുടെ കഥകള്‍ വായിച്ചതാണ് എന്നെ സഹായിച്ചതെന്ന് പറയാം. മാത്രമല്ല അതെനിക്ക് കൂടുതല്‍ ശക്തിയും ഊര്‍ജ്ജവും നല്‍കി. അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിച്ചെങ്കില്‍ എനിക്കും സാധിക്കുമെന്ന ചിന്ത വന്നു. രാജ്യത്ത് ഒത്തിരി പേരുടെ സ്‌നേഹം ലഭിക്കുന്നൊരു താരമാകാന്‍ എനിക്ക് സാധിച്ചെങ്കില്‍ അത് വിലമതിക്കാനാവാത്ത സമ്മാനമല്ലേന്ന് ചിന്തിച്ചു. അതില്‍ സത്യസന്ധതയോടെ ഇരിക്കാനും ഉത്തരവാദിത്തം കാണിക്കാനും തോന്നി. എത്ര ബ്ലോക്ക്ബസ്റ്റര്‍ സിനിമ ഉണ്ടെന്നോ, എത്ര അവാര്‍ഡുകള്‍ കിട്ടിയെന്നോ അല്ല നോക്കേണ്ടത്.

samantha

എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. യഥാര്‍ഥത്തില്‍ ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. എനിക്കുള്ള വേദനകളെല്ലാം വെച്ച് ഞാന്‍ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകള്‍ക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാന്‍ ആശംസിക്കുകയാണെന്ന്', സാമന്ത പറയുന്നു.

ഈ വിഷമഘട്ടത്തില്‍ തന്നെ സഹായിച്ച ആളെ കുറിച്ചും സാമന്ത സംസാരിച്ചു. 'എനിക്ക് ഏറ്റവും മികച്ചൊരു പരിശീലകനുണ്ട്. അദ്ദേഹത്തിന്റെ പേര് ജുനൈദ് എന്നാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി എനിക്ക് ശക്തിയുടെ ഒരു വലിയ ഉറവിടമാണ് അദ്ദേഹം നല്‍കിയത്. ഈ മുഴുവന്‍ പ്രക്രിയയ്ക്കിടയിലും വളരെയധികം ക്ഷീണം ഉണ്ടായിരുന്നു, ഞാന്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ ചെയ്യുന്നതിനേക്കാള്‍ 30-40 ശതമാനം കുറവായിരുന്നു അന്നൊക്കെ.

ജിമ്മില്‍ പോയി ഒന്നും ചെയ്യാന്‍ പറ്റാത്ത ഒരുപാട് ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ കരയുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. അതൊക്കെ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം ഞാന്‍ കരയുന്നത് കണ്ടില്ലെന്ന് നടിക്കും. എന്നിട്ട് 'ശരി, അടുത്ത സെറ്റ്, നമുക്ക് പോകാമെന്ന് പറയും'. അതൊക്കെ എന്നെ എത്രത്തോളം സഹായിച്ചുവെന്ന് അവനറിയില്ലെന്ന് നടി കൂട്ടിച്ചേര്‍ത്തു.

ഇങ്ങനൊക്കെ സഹായിച്ച് അദ്ദേഹം അവിശ്വസനീയമായ ഒരു പ്രചോദകനാണ്. ഫിറ്റ്നസുമായുള്ള എന്റെ യാത്രയും കര്‍ക്കശമായ ശാരീരിക ദിനചര്യയും എങ്ങനെ സഹായിച്ചുവെന്ന് വിശദീകരിക്കാന്‍ പോലും എനിക്കിപ്പോള്‍ കഴിയില്ലെന്നും', സാമന്ത പറയുന്നു.

More from Filmibeat

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X