For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  |

  മലയാള സിനിമയിൽ കലക്ഷൻ റെക്കോഡ് തീർത്ത സിനിമയാണ് ലൂസിഫർ. മാസും ക്ലാസും ചേർന്ന ലൂസിഫർ വർഷങ്ങൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു കംപ്ലീറ്റ് കൊമേഴ്ഷ്യൽ സിനിമയായിരുന്നു. 2019 ലാണ് ചിത്രം റിലീസ് ചെയ്തത്. മൂന്ന് വർഷങ്ങൾക്കിപ്പുറം സിനിമയുടെ രണ്ടാം ഭാ​​ഗം ഒരുങ്ങുകയാണ്. നടൻ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു സിനിമ.

  തുടക്കം തന്നെ ​ഗംഭീരമാക്കി പൃഥിരാജ് തന്റെ മികവ് തെളിയിച്ചു. നടൻ മോഹൻലാൽ ആയിരുന്നു സിനിമയിലെ കഥാപാത്രം. സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ നടൻ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു.

  Also Read: ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ സീനുകൾ കുറയാൻ കാരണമിതാണ്; തുറന്നു പറഞ്ഞ് തമന്ന

  ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ​ഗോഡ്ഫാദർ റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ അഞ്ചിനാണ് സിനിമ റിലീസ് ചെയ്യുന്നത്. ചിരഞ്ജീവിയാണ് മോഹൻലാൽ ചെയ്ത വേഷം ചെയ്യുന്നത്. മലയാളത്തിൽ പൃഥി ചെയ്ത അതിഥി വേഷത്തിൽ ബോളിവുഡ് നടൻ സൽമാൻ ഖാനും എത്തുന്നു. നയൻതാരയാണ് ലൂസിഫറിൽ മഞ്ജു ചെയ്ത വേഷം ചെയ്യുന്നത്.

  സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ചിരഞ്ജീവി. ഇപ്പോഴിതാ പ്രൊമോഷൻ പരിപാടികൾക്കിടെ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ലൂസിഫർ കണ്ട് തനിക്ക് പൂർണമായും ഇഷ്ടപ്പെട്ടില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്.

  Also Read: മമ്മൂട്ടിയുടെ നായിക ആക്കിയാലും വണ്ണം കുറയ്ക്കില്ല; പെണ്‍കുട്ടികള്‍ നോ പറയാന്‍ പഠിക്കണം: പൊന്നമ്മ ബാബു

  'ലൂസിഫർ കണ്ട് എനിക്ക് പൂർണ തൃപ്തി ഉണ്ടായിരുന്നില്ല. ഞങ്ങൾ അത് അപ്​ഗ്രേഡ് ചെയ്യുകയും മുഷിപ്പ് തോന്നുന്ന നിമിഷങ്ങൾ ഇല്ലാതെ ആകർഷകമാക്കിയിട്ടും ഉണ്ട്. ഇത് നിങ്ങളെ എല്ലാവരെയും സംതൃപ്തിപെടുത്തും,' ചിരഞ്ജീവി പറഞ്ഞതിങ്ങനെ. നായികയും പാട്ടും ഡാൻസുമില്ലാത്ത ലൂസിഫറിന്റെ റീമേക്ക് ചെയ്യുമ്പോൾ ആദ്യമൊന്ന് ആലോചിച്ചിരുന്നെന്നും എന്നാൽ അത്തരമൊരു മാറ്റം ആവശ്യമാണെന്നും ചിരഞ്ജീവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

  അതേസമയം കേരളത്തിൽ ​ഗോ‍ഡ്ഫാദറിന്റെ ട്രെയ്ലറിന് നേരെ വ്യാപക ട്രോളുകളാണ് വരുന്നത്. ലൂസിഫർ റീമേക്ക് ചെയ്ത് നശിപ്പിച്ചു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മോഹൻലാലിന്റെയും ചിരഞ്ജീവിയുടെയും ആക്ഷനും പലരും താരതമ്യം ചെയ്യുന്നു.

  Also Read: 'അഭിനയിക്കാനാണ് ആ​ഗ്രഹം, താടി തള്ളിനിൽക്കുന്നതായിരുന്നു പ്രശ്നം, ​ഗോപി സുന്ദർ ചേട്ടച്ഛനാണ്'; അഭിരാമി സുരേഷ്

  അതേസമയം ലൂസിഫറിനേക്കാൾ വലിയ ബജറ്റിലാണ് ​ഗോഡ്ഫാദർ നിർമ്മിച്ചിരിക്കുന്നത്. 90 കോടിയാണ് ​ഗോഡ്ഫാദറിന്റെ ബജറ്റ്. ലൂസിഫറിന്റേത് 30 കോടിയും. ചിരഞ്ജീവിയുടെ പ്രതിഫലം മാത്രം 45 കോടിയാണ്. അതായത് ലൂസിഫറിന്റെ ആകെ മുതൽ മുടക്കിനേക്കാളും കൂടുതൽ. വൻ ബജറ്റിലൊരുങ്ങുന്ന ​ഗോഡ്ഫാദറിന്റെ വിജയം ചിരഞ്ജീവിയെ സംബന്ധിച്ച് അനിവാര്യമായ ഘട്ടം കൂടിയാണിത്. നടന്റെ ഇതിന് മുമ്പിറങ്ങിയ രണ്ട് സിനിമകളും പരാജയം ആയിരുന്നു. സൈറ, ആചാര്യ എന്നീ സിനിമകളാണിവ.

  Also Read: ബാഹുബലി ഫാന്റസിയാണ്; പൊന്നിയിൻ സെൽവനുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്ന് മണിരത്നം

  ചിരഞ്ജീവിക്ക് കരിയറിൽ അടുത്തിടെയുണ്ടായ ഏറ്റവും വലിയ പരാജയമാണ് ആചാര്യ എന്ന സിനിമ. പതിവിൽ നിന്ന് വ്യത്യസ്തമായി നടന്റെ ആരാധകർ പോലും ഈ സിനിമയെ കൈ വെടിഞ്ഞു. ഈ പരാജയത്തിന് ശേഷമാണ് ​ഗോഡ്ഫാദർ റിലീസ് ചെയ്യുന്നത്. അതിനാൽ തന്നെ ഏറെ പ്രതീക്ഷയിലാണ് ചിരഞ്ജീവി.

  Read more about: chiranjeevi
  English summary
  Viral: Ahead Of GodFather Movie Release, Chiranjeevi Slam Mohanlal's Lucifer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X