താരപത്നിയായി വീട്ടിലൊതുങ്ങാനില്ല; അല്ലു അർജുന്റെ ഭാര്യയുടെ നീക്കം ഇതിനായിരുന്നോ; ചർച്ചയാക്കി ആരാധകർ

താരമൂല്യം കുതിച്ചുയർന്ന് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് അല്ലു അർജുൻ കടന്ന് പോകുന്നത്. പുഷ്പ എന്ന സിനിമയുടെ വിജയത്തിന് ശേഷം നടന് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. അന്നും ഇന്നും അല്ലു അർജുന് മലയാളത്തിൽ ആരാധകരുണ്ട്. മലയാളത്തിൽ മൊഴിമാറ്റിയെത്തുന്ന അല്ലുവിന്റെ സിനിമകൾ ഒരു കാലത്ത് തരംഗമായി. ആര്യ എന്ന സിനിമയ്ക്ക് ശേഷമാണ് അല്ലു അർജുൻ മലയാളികൾക്ക് പ്രിയങ്കരനായത്. ഇന്നും മലയാളികൾക്ക് നടനോടുള്ള മമത നിലനിൽക്കുന്നു.

തെലുങ്ക് സിനിമാ ലോകത്തെ പ്രബല കുടുംബത്തിലെ അം​ഗമാണ് അല്ലു അർജുൻ. പിതാവ് അല്ലു അരവിന്ദ് പ്രമുഖ നിർമാതാവ്. സൂപ്പർസ്റ്റാർ ചിരഞ്ജീവി അല്ലു അർജുന്റെ ബന്ധുവാണ്. താര കുടുംബത്തിലെ നിരവധി പേർ സിനിമാ രം​ഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഇപ്പോൾ വാർത്താപ്രാധാന്യം നേടുന്നത് അല്ലു അർജുന്റെ ഭാര്യ സ്നേഹ റെ‍ഡ്ഡിയാണ്. തെലുങ്കിലെ സൂപ്പർതാരങ്ങളുടെ ഭാര്യമാർ അടുത്ത കാലത്ത് ലൈം ലൈറ്റിലേക്ക് വന്നിട്ടിട്ടുണ്ട്.

Allu Arjun, Sneha Reddy

രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി ഇതിന് ഉദാഹരണമാണ്. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡിയും സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചർച്ചയാകാറുണ്ട്. സിനിമാ നടിമാരേക്കാൾ സ്റ്റെെലിഷാണ് സ്നേഹ റെഡ്ഡി. സ്നേഹയു‌ടെ ഫോട്ടോഷൂട്ടുകൾ മിക്കപ്പോഴും വൈറലാകാറുണ്ട്. പാർട്ടികളിൽ നിന്നും മറ്റുമുള്ള ആഘോഷ ഫോട്ടോകൾ സ്നേഹ പങ്കുവെക്കാറുണ്ട്.

യാഥാസ്ഥിതികരായ അല്ലു അർജുന്റെ ആരാധകർ പലപ്പോഴും താരപത്നിയെ കുറ്റപ്പെ‌ടുത്താറുണ്ടെങ്കിലും സ്നേഹ റെഡ്ഡി ഇതൊന്നും കാര്യമാക്കാറില്ല. സോഷ്യൽ മീഡിയ ഇൻഫ്ലുവസർമാരെയും നടിമാരെയും വെല്ലുന്ന സ്റ്റെെലിഷ് ഫോട്ടോകൾ സ്നേഹ​ പങ്കുവെച്ചു. ഇപ്പോഴിതാ സ്നേഹയുടെ ഈ നീക്കത്തിനുള്ളിൽ കാരണമുണ്ടെന്ന വാദവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Allu Arjun, Sneha Reddy

അടുത്തിടെയാണ് സ്നേഹം ഒരു പരസ്യത്തിൽ അഭിനയിച്ചത്. മിനിട്ടുകൾ മാത്രമുള്ള പരസ്യമാണെങ്കിലും തനിക്ക് സ്ക്രീൻ പ്രസൻസുണ്ടെന്നും അഭിനയവും വഴങ്ങുമെന്ന് തെളിയിക്കാനും സ്നേഹയ്ക്ക് കഴിഞ്ഞെന്ന് ആരാധകർ ചൂണ്ടിക്കാട്ടി. മറ്റ് പലരെയും പോലെ താരപത്നിയായി വീട്ടിനുള്ളിൽ ഒതുങ്ങാൻ സ്നേഹ റെ‍ഡ്ഡി താൽപര്യപ്പെടുന്നില്ലെന്നും ഇവർ അഭിപ്രായപ്പെട്ടു.

കോടികളുടെ ആസ്തിയുള്ളവരാണ് അല്ലു അർജുന്റെ കുടുംബം. സ്നേ​ഹ റെഡ്ഡിയും ധനിക കുടുംബത്തിൽ നിന്നാണ്. സ്നേഹയുടെ പിതാവ് കചർല ചന്ദ്രശേഖർ റെഡ്ഡി സയന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ചെയർമാനും ബിസിനസുകാരനുമാണ്.

2010 ലാണ് അല്ലു അർജുനും സ്നേഹ റെഡ്ഡിയും വിവാഹിതരാകുന്നത്. യുഎസിൽ സുഹൃത്തിന്റെ കല്യാണത്തിന് എത്തിയപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ സ്നേഹയെ അല്ലുവിന് ഇഷ്ടമായി. പിന്നീട് സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും അടുക്കുന്നത്. രണ്ട് വീട്ടുകാരു‌ടെയും സമ്മതപ്രകാരം വിവാഹം നടന്നു. അല്ലു അർഹ എന്ന മകളും അല്ലു അയാൻ എന്ന മകനും ദമ്പതികൾക്കുണ്ട്.

കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും അല്ലു അർജുൻ വലിയ പ്രാധാന്യം നൽകാറുണ്ട്. തന്റെ ജീവിതത്തെ ബാലൻസ് ചെയ്യുന്നത് സ്നേഹയാണെന്ന് നടൻ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പുഷ്പ 2 ആണ് അല്ലു അർജുന്റെ റിലീസ് ചെയ്യാനുള്ള സിനിമ. സിനിമയുടെ ആദ്യ ഭാ​ഗം വൻ വിജയമായിരുന്നു. രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X