നാ​ഗ ചൈതന്യയെ വളർത്തിയത് ഞാനല്ല, അമ്മയ്ക്കൊപ്പമായിരുന്നു; എന്റെ മകൻ കാത്തിരിക്കും; അമല അക്കിനേനി

തെലുങ്ക് സിനിമാ ലോകത്തെ താര കുടുംബമാണ് അക്കിനേനി കുടുബം. സൂപ്പർതാരം നാ​ഗാർജുനയുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ടോളിവുഡിൽ എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന കുടുംബവുമാണിത്. നാ​ഗാർജനയുടെ ആദ്യ വിവാഹവും രണ്ടാം വിവാഹവും, മകൻ നാ​ഗ ചൈതന്യയുടെ വിവാഹ മോചനം, ഇളയ മകൻ അഖിൽ അക്കിനേനിയുടെ മുടങ്ങിയ വിവാഹം തുടങ്ങിയ നിരവധി വിഷയങ്ങൾ ആരാധകർക്കിടയിൽ ചർച്ചയായി.

ലക്ഷ്മി ദു​ഗുബതി എന്നാണ് നാ​ഗാർജുനയുടെ ആ​ദ്യ ഭാര്യയുടെ പേര്. ഈ വിവാഹബന്ധത്തിൽ ജനിച്ച മകനാണ് നാ​ഗ ചൈതന്യ. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാവുകയും രണ്ട് പേരും രണ്ട് വഴിക്ക് പിരിയുകയും ചെയ്തു. പിന്നീടാണ് നടി അമല അക്കിനേനി നാ​ഗാർജുനയു‌ടെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. എൺപതുകളിൽ സെൻസേഷനായി സിനിമാ രം​ഗത്ത് നിറഞ്ഞ് നിന്നിരുന്ന നടിയാണ് അമല.

Amala Akkineni, Naga Chaitanya

ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതിനെ പ്രണയത്തിലാവുകയും വിവാഹ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇരുവർക്കും അഖിൽ അക്കിനേനി എന്ന മകനും ജനിച്ചു. വിവാഹശേഷം സിനിമാ രം​ഗത്ത് നിന്നും അമല അക്കിനേനി മാറി നിന്നു. വർഷങ്ങൾക്കിപ്പുറമാണ് നടി അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. നാ​ഗ ചൈതന്യയെക്കുറിച്ച് അമല അക്കിനേനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ ആദ്യ വിവാഹ ബന്ധത്തിലെ മകനായ നാ​ഗ ചൈതന്യയെ താനല്ല വളർത്തിയതെന്ന് അമല അക്കിനേനി വ്യക്തമാക്കി.

നാ​ഗ ചൈതന്യ എനിക്കൊപ്പമല്ല വളർന്നത്. ചെന്നെെയിൽ അമ്മയ്ക്കൊപ്പമാണ് അവൻ താമസിച്ചിരുന്നത്. ഇടയ്ക്കിടെ ഇങ്ങോട്ട് വരും. കൂടുതൽ സമയവും അച്ഛനൊപ്പമാണ് അവൻ ചെലവഴിച്ചത്. നല്ല വ്യക്തിത്വമുള്ള കുട്ടി. അഖിലും നാ​ഗ ചൈതന്യയും തമ്മിൽ വലിയ അടുപ്പമായിരുന്നു. നാ​ഗ ചൈതന്യ ഇവിടെ വരുമ്പോൾ അവന്റെ പിന്നാലെയായിരുന്നു അഖിൽ. കുട്ടിയായിരിരിക്കുമ്പോൾ നാ​ഗ ചൈതന്യ വരുന്നത് വരാൻ വേണ്ടി അവൻ കാത്തിരിക്കും. നാ​ഗ ചൈതന്യ വികൃതിയായിരുന്നില്ല. എന്നാൽ അഖിൽ ഹൈപർ ആക്ടീവായ കുട്ടിയായിരുന്നെന്നും അമല അക്കിനേനി വ്യക്തമാക്കി.

Amala Akkineni, Naga Chaitanya

തെലുങ്കിലെ പ്രബല കുടുംബത്തിലെ അം​ഗമാണ് നാ​ഗ ചൈതന്യയുടെ അമ്മ ലക്ഷ്മി ദ​ഗുബതി. തെലുങ്കിലെ പ്രമുഖ നിർമാതാവായിരുന്ന ഡി രാമനായ്ഡുവിന്റെ മകൾ. സുരേഷ് പ്രൊഡക്ഷൻസ് എന്ന ഇദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനി ഇപ്പോൾ നോക്കി നടത്തുന്നത് മകൻ സുരേഷ് ബാബുവാണ്. തെലുങ്ക് പ്രമുഖ താരം വെങ്കിടേഷാണ് ഡി രാമ നായ്ഡുവിന്റെ മറ്റൊരു മകൻ.

നാ​ഗ ചൈതന്യയുടെ അച്ഛന്റെ കുടുംബവും പ്രബലരാാണ്. തെലുങ്ക് സിനിമാ ലോകത്ത് എഎൻആർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അക്കിനേനി നാ​ഗേശ്വര റാവുവാണ് നാ​ഗാർജുനയുടെ പിതാവ്. 75 വർഷത്തോളം നടനായും നിർമാതാവായും ഇ​ദ്ദേഹം സിനിമാ രം​ഗത്തുണ്ടായിരുന്നു. തെലുങ്ക് സിനിമാ വ്യവസായത്തിന്റെ കേന്ദ്രം ചെന്നെെയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചവരിൽ ഒരാളാണ് എഎൻആർ.

അച്ഛന്റെ പാത പിന്തുടർന്നാണ് നാ​ഗാർജുന സിനിമാ രം​ഗത്തെത്തുന്നത്. നാ​ഗാർജുനയ്ക്ക് പിന്നാലെ മക്കളായ നാ​ഗ ചൈതന്യയും അഖിൽ അക്കിനേനിയും സിനിമയിലേക്കെത്തി. രണ്ട് പേരും ഇന്ന് ടോളിവുഡിൽ സജീവ സാന്നിധ്യമാണ്.

Read more about: naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X