'ഇതുവരെ പ്രവചിച്ചതെല്ലാം സംഭവിച്ചു'; 2026ൽ രണ്ട് തെലുങ്ക് നടന്മാർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് ജ്യോതിഷി!
തെന്നിന്ത്യയിൽ പ്രശസ്തനായ ജ്യോതിഷിയാണ് വേണു സ്വാമി. ഇപ്പോഴിതാ തെലുങ്ക് സിനിമാലോകത്ത് സംഭവിക്കാൻ പോകുന്ന മരണങ്ങളെക്കുറിച്ച് പ്രവചിച്ച് വീണ്ടും വാർത്തകളിൽ നിറയുകയാണ് വേണു സ്വാമി. സിനിമാ മേഖലയുമായി ബന്ധമില്ലെങ്കിലും തെലുങ്ക് ഇൻഡസ്‌ട്രിയിലെ സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ് വേണു സ്വാമി.
സിനിമാ താരങ്ങളുടെ ജാതകത്തെ കുറിച്ചും ഇൻഡസ്ട്രിയെ കുറിച്ചും സെൻസേഷണൽ കാര്യങ്ങൾ ഇടയ്ക്കിടെ വെളിപ്പെടുത്തുന്ന വേണു സ്വാമി ഒരു വൈറൽ താരമാണ്. വേണു സ്വാമി പറയുന്നത് എല്ലാം സംഭവിക്കമെന്നും ജനങ്ങൾക്ക് അഭിപ്രായമുണ്ട്. അതുമാത്രമല്ല വേണുവിനെ ആരാധിക്കാൻ താരപ്രമുഖരും ക്യൂവിൽ നിൽക്കുകയാണ്.
അദ്ദേഹത്തിന്റെ ഉപദേശം തേടിയാൽ കരിയർ വിജയിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട് തെലുങ്ക് സിനിമാ മേഖലയിൽ. അടുത്തിടെ രശ്‌മികയുടെ വേർപിരിയലിന്റെ രഹസ്യങ്ങൾ ജ്യോതിഷി വേണു സ്വാമി വെളിപ്പെടുത്തിയത് വൈറലായിരുന്നു. നടൻ രക്ഷിത് ഷെട്ടിയുമായുള്ള രശ്മികയുടെ വേർപിരിയലിന് കാരണം താനാണെന്ന വെളിപ്പെടുത്തലാണ് ജ്യോതിഷി വേണു സ്വാമി അടുത്തിടെ നടത്തിയത്.

രണ്ടുപേരുടെയും ജാതകപ്രകാരം പിരിയുന്നതാണ് രണ്ടുപേർക്കും നല്ലതെന്ന വേണു സ്വാമിയുടെ അഭിപ്രായത്തെ തുടർന്നാണ് ഇരുവരും പിരിഞ്ഞത്. രക്ഷിത് ഷെട്ടിയുമായി വിവാഹനിശ്ചയം കഴിഞ്ഞ രശ്മിക തന്റെ ഉപദേശപ്രകാരമാണ് പിരിഞ്ഞതെന്നും വേണു സ്വാമി പറഞ്ഞിരുന്നു. രശ്മിക മന്ദാനയുടെ രാഷ്ട്രീയ പ്രവേശനവും ജ്യോതിഷി പ്രവചിച്ചിരുന്നു.
അവർ കർണാടകയിൽ നിന്ന് കോൺഗ്രസ് എംപിയായി വിജയിച്ച് ലോക്സഭയിലെത്തുമെന്നാണ് വേണു പ്രവചിച്ചത്. രശ്മികയെ കുറിച്ച് മാത്രമല്ല രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞ സാമന്തയെയും നാഗചൈതന്യയെയും കുറിച്ച് വേണു പ്രവചനങ്ങൾ നടത്തിയിരുന്നു.
സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനം നേരത്തെ പ്രവചിച്ചിരുന്നു വേണു സ്വാമി. ഇവരുടെ ജാതകമനുസരിച്ച് വിവാഹം കഴിച്ചാൽ അധികനാൾ ഒരുമിച്ചിരിക്കില്ലെന്ന വേണു സ്വാമിയുടെ പ്രവചനം ഒടുവിൽ സത്യമാകുകയും ചെയ്തു. 2021ലാണ് സാമന്തയും നാഗചൈതന്യയും നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വിവാഹമോചനം പ്രഖ്യാപിച്ചത്.
രക്ഷിത് ഷെട്ടിയുമായുള്ള പ്രണയം ഉപേക്ഷിച്ച ശേഷം രശ്മികയ്ക്ക് കരിയറിൽ ഉയർച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. കന്നടയിലും തെലുങ്കുവിലും മാത്രം ഒതുങ്ങി നിന്ന താരം ഇപ്പോൾ ബോളിവുഡിലും സ്റ്റാറാണ്.

രക്ഷിത് ഷെട്ടിയുടെ കരിയറും മെച്ചപ്പെട്ടിട്ടുണ്ട്. മാത്രമല്ല തെലുങ്കിലെ ഒരു യുവനായകൻ മരിക്കുമെന്ന് വേണു സ്വാമി പ്രവചിച്ചതും പിന്നീട് സത്യമായി. വേണു സ്വാമിയുടെ പ്രവചനത്തിന് ശേഷമാണ് നടന്‍ നന്ദമൂരി താരകരത്‌ന അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് 23 ദിവസത്തോളം ബെഗംളുരുവില്‍ ചികിത്സയിൽ കിടന്നശേഷമാണ് കുറച്ച് മാസങ്ങൾക്ക് മുമ്പ് താരകരത്‌ന അന്തരിച്ചത്. എന്‍ടിആറിന്റെ ചെറുമകനാണ് താരകരത്ന.
തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയുടെ സഹോദരപുത്രന്‍ കൂടിയാണ് താരകരത്‌ന. ടിഡിപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്നാണ് നാല്‍പ്പതുകാരനായ നന്ദമൂരി താരകരത്‌നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂര്‍ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.
യാത്ര തുടങ്ങിയ ശേഷം സംഘാംഗങ്ങള്‍ക്കൊപ്പം ലക്ഷ്മിപുരം ശ്രീ വരദരാജ സ്വാമി ക്ഷേത്രത്തിലെ പൂജയിലും ഒരു പള്ളിയില്‍ നടന്ന ചടങ്ങിലും നടനും പങ്കെടുത്തിരുന്നു. പള്ളിയില്‍ നിന്ന് പുറത്ത് വരുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. 2026ൽ രണ്ട് തെലുങ്ക് നടന്മാർ കൂടി മരിക്കുമെന്നാണ് വേണു സ്വാമിയുടെ പുതിയ പ്രവചനം.
ഒരാൾ അസുഖം മൂലവും ആത്മഹത്യ ചെയ്യുമെന്നും മറ്റൊരാൾ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ആത്മഹത്യ ചെയ്യുമെന്നുമാണ് വേണു സ്വാമിയുടെ പ്രവചനം. ജ്യോതിഷിയുടെ പ്രവചനം വൈറലായതോടെ ആരാധകരും പരിഭ്രാന്തിയിലായി.


Click it and Unblock the Notifications











