മദ്യപാനിയാണ്; എപ്പോഴും ബാ​ഗിൽ വെള്ളം കരുതും; ബാലയ്യയുടെ മദ്യപാനത്തെക്കുറിച്ച് മരുമകൻ

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ താരമാണ് ബാലകൃഷ്ണ. ബാലയ്യ എന്ന പേരിൽ അറിയപ്പെടുന്ന ന‌ടൻ 63 വയസിലും സിനിമാ രം​ഗത്ത് സജീവമാണ്. ഇന്നും നായകനായാണ് ബാലയ്യ അഭിനയിക്കുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾ ഹിറ്റാകാറുണ്ടെങ്കിലും വലിയ തോതിൽ വിമർശനവും വരാറുണ്ട്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പല സീനുകളും ബാലയ്യയുടെ സിനിമകളിലുണ്ടെന്ന് ആരാധകർ പറയുന്നു. മകളുടെ പ്രായമുള്ള നായികമാർക്കൊപ്പമുള്ള റൊമാന്റിക് സീനുകളും വിമർശിക്കപ്പെടാറുണ്ട്.

ഓഫ് സ്ക്രീനിലെ ബാലയ്യയുടെ പെരുമാറ്റങ്ങളും ചർച്ചയായിട്ടുണ്ട്. സ്റ്റാഫുകളോടും ആരാധകരോടും മോശമായി സംസാരിക്കുക, തല്ലുക തുടങ്ങിയ പ്രവൃത്തികളാണ് ഇതിന് കാരണം. എന്നാൽ ഇതൊന്നും നടന്റെ ആരാധകർ കാര്യമാക്കുന്നില്ല. ഇന്നും താരത്തിന് വൻ ജനപ്രീതിയുണ്ട്. ബാലയ്യയെക്കുറിച്ച് മരുമകൻ ഭരത് നടത്തിയ പരാമർശമാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Balakrishna

ബാലയ്യക്ക് മദ്യപാന ശീലമുണ്ടെന്ന് ഇദ്ദേഹം തുറന്ന് സമ്മതിക്കുന്നു. മാൻഷൻ ഹൗസ് എന്ന ബ്രാന്റാണ് താരത്തിന് പ്രിയമെന്ന് നേരത്തെ സംസാരമുണ്ട്. ബാലയ്യയുടെ ഇഷ്‌ട ബ്രാന്റായത് മാൻഷൻ ഹൗസിന് ​ഗുണം ചെയ്തിട്ടുണ്ടെന്നും മരുമകൻ പറയുന്നു. അദ്ദേഹം മാൻഷൻ ഹൗസ് വാങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെ കമ്പനിയുടെ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നിട്ടുണ്ടെന്ന് ഭരത് വാദിച്ചു.

ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണോ ബാലയ്യ മദ്യപിക്കാറെന്ന ചോദ്യത്തിന് അതെയെന്ന് ഭരത് മറുപടി നൽകി. അദ്ദേഹത്തിന് ഒരു ബാ​ഗുണ്ട്. അതിൽ ചൂടുവെള്ളവും മരുന്നുകളുടെ കുപ്പിയും എപ്പോഴുമുണ്ടാകും. എവിടെ പോയാലും ഈ ബാ​ഗ് കൊണ്ട് പോകും. അമേരിക്കയിൽ പോകുമ്പോൾ പോലും ഈ ബാ​ഗ് കൊണ്ട് പോകാറുണ്ടെന്നും ഭരത് പറഞ്ഞു.പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ആരാധകരെ മോശമായി സ്വാധീനീക്കുമെന്നാണ് വാദം.

Balakrishna

താൻ മ​ദ്യപിക്കാറുണ്ടെന്ന് ബാലയ്യയും പല വേദികളും പറഞ്ഞിട്ടുണ്ട്. ബാലയ്യയെ എതിർക്കാനോ വിമർശിക്കാനോ സിനിമാരം​ഗത്തുള്ളവർ തയ്യാറല്ല. സിനിമയിലും രാഷ്ട്രീയത്തിലും ബാലയ്യക്ക് വലിയ സ്വാധീനം ഉണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ഇദ്ദേഹം. നടിമാരോട് മോശമായി പെരുമാറിയെന്ന ആരോപണവും ബാലയ്യക്ക് നേരെ വന്നിട്ടുണ്ട്.

ബി​ഗ് ബോസ് തമിഴിൽ നടി വിചിത്ര ന‌ടത്തിയ തുറന്ന് പറച്ചിൽ ഇതിനുദാഹരണമാണ്. തെലുങ്കിലെ സൂപ്പർതാരം തന്നെ മുറിയിലേക്ക് ക്ഷണിച്ചെന്നാണ് വിചിത്ര ആരോപിച്ചത്. നടന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് ബാലകൃഷ്ണയാണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. എന്നാൽ ഇത് നടനെ ബാധിച്ചതേയില്ല. പൊതുവെ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക് സിനിമാ പ്രേക്ഷകരിൽ വലിയാെരു ഭാ​ഗവും. സൂപ്പർ സ്റ്റാറുകളുടെ ആരാധകരിൽ ഭൂരിഭാഗവും ടോക്സിക്കാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ബാലയ്യയുടെ വിവാദങ്ങളിലെല്ലാം പിന്തുണയ്ക്കാൻ ആരാധകർ ഉണ്ടായിരുന്നു.

More from Filmibeat

Read more about: balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X