രാധയെ കിട്ടാൻ വേണ്ടി ബാലകൃഷ്ണ വഴക്കുണ്ടാക്കി! നടന്റെ മല്ല് കാണിച്ചെങ്കിലും വിചാരിച്ചത് നടന്നില്ലെന്ന് രംഗനാഥൻ
നടി അംബികയുടെ അനുജത്തിയും തെന്നിന്ത്യയിലെ നടിയുമായ രാധയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഭാരതിരാജയുടെ 'അലകള്‍ ഒൈവതില്ലേ' എന്ന സിനിമയിലൂടെയാണ് നടി ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും കഴിവ് തെളിയിച്ച രാധ അവിടുന്നിങ്ങോട്ട് നിരവധി സിനിമകളില്‍ നായികയായി.
80 കളില്‍ രാധ മുന്‍നിര നായികമാരില്‍ ഒരാളി വളര്‍ന്നു. സഹോദരിമാരായ അംബികയും രാധയും തമിഴ് സിനിമയടക്കം ഭരിച്ചിരുന്നുവെന്ന് പറയുന്നതാവും ശരി. തമിഴില്‍ മാത്രമല്ല തെലുങ്കിലേക്കും ചുവടുറപ്പിച്ച രാധ അവിടെയും വിജയക്കൊടി പാറിച്ചു. തമിഴ്, തെലുങ്ക്, തുടങ്ങിയ ഭാഷകളിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച രാധ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചതോടെയാണ് സിനിമയില്‍ നിന്നും വിട്ട് നിന്നത്.

പിന്നീട് രാധയുടെ മകള്‍ കാര്‍ത്തികയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു. അടുത്തിടെയാണ് രാധയുടെ മകളും തെന്നിന്ത്യന്‍ സൂപ്പര്‍നടിയുമായ കാര്‍ത്തികയുടെ വിവാഹം. താരപുത്രിയുടെ കല്യാണം വലിയ ആഘോഷങ്ങള്‍ നിറഞ്ഞതായിരുന്നു. ആരാധകരെ പോലും അത്ഭുതപ്പെടുത്തുന്ന സവിശേഷതകളും വിവാഹത്തിനുണ്ടായിരുന്നു. നടിയുടെ ആഭരണങ്ങള്‍ക്ക് മാത്രം 500 പൗണ്ട് വിലയുണ്ടെന്നാണ് പറയപ്പെടുന്നത്.
അങ്ങനെ വിവാഹവിശേഷങ്ങള്‍ നടക്കുന്നതിനിടെയാണ് രാധയെ കുറിച്ചുള്ള ചില കഥകള്‍ മാധ്യമപ്രവര്‍ത്തകന്‍ ബെയില്‍വാന്‍ രംഗനാഥന്‍ വെളിപ്പെടുത്തുന്നത്. തെലുങ്ക് നടന്‍ ബാലകൃഷ്ണ നടി രാധയ്ക്ക് വേണ്ടി വഴക്കിട്ടെന്ന് കഥയായിരുന്നു രംഗനാഥന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.
രാധയെ കുറിച്ച് സംസാരിക്കുന്ന വീഡിയോയില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്... 'അംബികയാണ് രാധയെ തെലുങ്ക് സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും പരിചയപ്പെടുത്തി കൊടുക്കുന്നത്. അങ്ങനെയാണ് രാധയ്ക്ക് അവസരങ്ങള്‍ കിട്ടുന്നത്. അവിടെ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഒരു ഘട്ടത്തില്‍ അംബികയെ പോലും മറികടന്ന് രാധ മുന്നിലേക്ക് വന്നു. സഹോദരിയുടെ ഉയര്‍ച്ച കണ്ടപ്പോള്‍ അംബിക സന്തോഷിക്കുകയാണഅ ചെയ്തത്.

രാധയും മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പം തെലുങ്കില്‍ നിരവധി വിജയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രി മറ്റൊരാള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നടന്‍ ബാലകൃഷ്ണയാണ് അത്. എന്തിനാണ് രാധ ചിരഞ്ജീവിക്കൊപ്പം മാത്രം അഭിനയിക്കുന്നതെന്ന് അദ്ദേഹം ഒരിക്കല്‍ ചോദിച്ചു. പിന്നാലെ രാധയ്ക്ക് വേണ്ടി ചില വഴക്കുകളും ബാലകൃഷ്ണ നടത്തിയിരുന്നു. അങ്ങനെ ഒരു സൂപ്പര്‍ നടന്റെ മല്ല് കാണിച്ച് അദ്ദേഹം രാധയെ തന്റെ ജോഡിയായി തിരഞ്ഞെടുത്തു.
രാധയുടെ കൂടെ സിനിമ ചെയ്താല്‍ അത് വിജയിക്കുമെന്നാണ് ബാലകൃഷ്ണ കരുതിയത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലൊരു സ്വീകാര്യത ഇരുവരുടെയും ചിത്രത്തിന് ലഭിച്ചില്ല. രാധ ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിച്ചെങ്കിലും ചിരഞ്ജീവി നടിയെ കൈ വിട്ടില്ല. അതിന് ശേഷവും അവര്‍ ഒരുമിച്ചിരുന്നു. ഇപ്പോള്‍ രാധയുടെ മകളുടെ വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് തന്നെ വന്ന് ചിരഞ്ജീവി തന്റെ സാന്നിധ്യം അറിയിക്കുകയും സൗഹൃദം പുലര്‍ത്തുകയുമൊക്കെ ചെയ്തിരിക്കുകയാണ്.
1991 ലാണ് രാധ ബിസിനസുകാരനായ രാജശേഖരന്‍ നായരെ വിവാഹം കഴിക്കുന്നത്. ശേഷം ഈ ബന്ധത്തില്‍ മൂന്ന് മക്കളും ജനിച്ചു. കാര്‍ത്തിക, തുളസി എന്നിങ്ങനെ രണ്ട് പെണ്‍മക്കളും ഒരു മകനുമായിരുന്നു. പെണ്‍മക്കള്‍ രണ്ട് പേരും സിനിമയിലേക്ക് ചുവടുറപ്പിക്കാനാണ് തീരുമാനിച്ചത്.
കെ വി ആനന്ദ് സംവിധാനം ചെയ്ത ഗോ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാധയുടെ ഇളയ മകള്‍ തുളസി മണിരത്നത്തിന്റെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല.


Click it and Unblock the Notifications











