ചേട്ടന് മറ്റൊരു ബന്ധത്തിൽ പിറന്നവൻ; വളരാൻ സമ്മതിക്കാതെ എൻടിആർ കുടുംബം; മുട്ട് കുത്തിച്ച് താരം
തെലുങ്ക് സിനിമയിലെ ഇന്നത്തെ സ്റ്റാറാണ് ജൂനിയർ എൻടിആർ. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെ ഇന്ന് വിദേശത്തും നടൻ പ്രശസ്തനാണ്. കുടുംബവാഴ്ച പ്രബലമായുള്ള ടോളിവുഡിൽ ജൂനിയർ എൻടിആർ ഉൾപ്പെടെ മിക്ക സൂപ്പർസ്റ്റാറുകളും സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. ചിരഞ്ജീവിയുടെ മകനാണ് രാം ചരൺ. ചിരഞ്ജീവിയുടെ സഹോദരിപുത്രനാണ് അല്ലു അർജുൻ. നടന്റെ പിതാവ് അല്ലു അരവിന്ദും പ്രമുഖ നിർമാതാവാണ്.
ടോളിവുഡിലെ പ്രമുഖ നിർമാതാവ് ഉപ്പലപതി നാരായണ രാജുവിന്റെ മകനാണ് പ്രഭാസ്.
ആന്ധ്രപ്രദേശ് അടക്കിവാണ എൻടിആറിന്റെ കൊച്ചു മകൻ ആണെങ്കിലും ജൂനിയർ എൻടിആറിന് ഇന്നത്തെ താരമായി വളരുക എളുപ്പമായിരുന്നില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. നടൻ നന്ദമുരി ബാലകൃഷ്ണയുടെ (ബാലയ്യ) സഹോദരന്റെ മകനാണ് ജൂനിയർ എൻടിആർ. എന്നാൽ ബാലയ്യയുടെ കുടുംബത്തിന് ഇദ്ദേഹം സ്വീകാര്യനല്ലായിരുന്നു എന്ന് ചെയ്യാറു ബാലു പറയുന്നു.

ജൂനിയർ എൻടിആറിനെ സിനിമാ ലോകത്ത് വളർത്താൻ ബാലകൃഷ്ണയുടെ തയ്യാറായില്ല. ബാലകൃഷ്ണയുടെ ചേട്ടൻ ഹരികൃഷ്ണൻ മുറപ്രകാരമല്ലാതെ ഒരു സ്ത്രീയെ ഭാര്യയാക്കി. ആ സ്ത്രീക്ക് പിറന്ന മകനാണ് ജൂനിയർ എൻടിആർ. അവരെ കുടുംബം ഒതുക്കി. കുടുംബത്തിന്റെ പേര് ഉപയോഗിക്കരുതെന്ന് പറഞ്ഞു. ഒരു തരത്തിൽ വെപ്പാട്ടിയെ പോലെയാണ് അവരെ കുടുംബം കണ്ടത്. ആ അമ്മയ്ക്ക് മനസ് വേദനിച്ചു. തന്റെ മകനെ എങ്ങനെയെങ്കിലും ഇവരുടെ റേഞ്ചിലെ ഒരു ഹീറോയാക്കണമെന്ന് അവർ തീരുമാനിച്ചു.
ഈ പയ്യൻ വളരുന്തോറും എൻടിആറിന്റെ ഛായ വന്നു. ഇതോടെ എൻടിആർ കുടുംബത്തിന് ആശങ്ക വന്നു. ബാല താരമായി ജൂനിയർ എൻടിആർ രണ്ട് സിനിമകളിൽ അഭിനയിച്ചു. തന്റെ കുടുംബത്തിന്റെ പശ്ചാത്തലം അവൻ മനസ്സിലാക്കി. തന്നെ അവരായിട്ട് വന്ന് വിളിക്കണമെന്ന് നിശ്ചയിച്ച നടൻ സിനിമകളിൽ അഭിനയിച്ചു. ആ കുടുംബത്തിൽ മറ്റാർക്കും എൻടിആറിന്റെ ഛായയില്ല. എൻടിആറിനെ കൊണ്ടാടിയത് പോലെ ജൂനിയർ എൻടിആർ ആഘോഷിക്കപ്പെടാൻ തുടങ്ങി.

ജൂനിയർ എൻടിആറെന്ന് ആരാധകർ അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി. ഇതോടെ ബാലകൃഷ്ണയുടെ കുടുംബത്തിന് മറ്റ് വഴിയില്ലാതായി. ജൂനിയർ എൻടിആറിനെ വിളിച്ച് കുടുംബത്തോടൊപ്പം ചേർത്തു. ഇപ്പോൾ എല്ലാവരും ഒരുമിച്ചാണെന്നും ചെയ്യാറു ബാലു പറയുന്നു. ബാലയ്യയുടെ ആരാധകരെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
ഒരു തെലുങ്ക് മാധ്യമപ്രവർത്തകനോട് ഞാൻ സംസാരിച്ചു. അണ്ണാ, ബാലയ്യയ്ക്ക് പ്രത്യേക ഫാൻസ് ഇവിടെയുണ്ട്. അദ്ദേഹം എന്ത് കാണിച്ചാലും അവർ ആസ്വദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഫാൻസാണ് ബാലയ്യയുടെ ബലം. കുട്ടികളെ പോലെയാണ് നടനെന്നും ചെയ്യാറു ബാലു ചൂണ്ടിക്കാട്ടി. എൻടിആറിന്റെ മകനായ ബാലയ്യ ടോളിവുഡിലെ സൂപ്പർസ്റ്റാർ എന്നതിനൊപ്പം രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ജൂനിയർ എൻടിആറിനും സജീവ രാഷ്ട്രീയത്തിലേക്ക് ക്ഷണം വന്നെങ്കിലും ഇദ്ദേഹം സിനിമാ കരിയറിനാണ് ഇന്ന് പ്രാധാന്യം നൽകുന്നത്. പൊതുവെ തെലുങ്ക് സിനിമാ ലോകത്ത് സൂപ്പർസ്റ്റാറുകളും രാഷ്ട്രീയവുമായി അടുത്ത ബന്ധമുണ്ട്. പവൻ കല്യാൺ ഉൾപ്പെടെയുള്ളവർ രാഷ്ട്രീയത്തിലെ പ്രബല സാന്നിധ്യമാണ്.
ജൂനിയർ എൻടിആർ, രാം ചരൺ, പ്രഭാസ്, അല്ലു അർജുൻ തുടങ്ങി യുവനിരയിലെ തെലുങ്ക് താരങ്ങൾക്ക് ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുണ്ട്. ഇന്ത്യൻ സിനിമയുടെ വാണിജ്യ മുഖമായി മാറാൻ തെലുങ്ക് സിനിമാ രംഗത്തിന് കഴിഞ്ഞു. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷമാണ് ബോളിവുഡിനെയും അപ്രസക്തമാക്കി ടോളിവുഡ് മുന്നേറാൻ തുടങ്ങിയത്. ആർആർആർ എന്ന സിനിമയ്ക്ക് ആഗോളതലത്തിൽ ലഭിച്ച സ്വീകാര്യതയും ഇതിന് ആക്കം കൂട്ടി.


Click it and Unblock the Notifications











