For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമാന്ത വിഷാദത്തിലല്ല; നടിയെ സോഷ്യൽ മീഡിയയിൽ കാണാത്തതിന് കാരണമിത്

  |

  തെന്നിന്ത്യയിലെ താര റാണിയാണ് സമാന്ത. കരിയറിലെ ഏറ്റവും തിരക്കു പിടിച്ച സമയത്ത് നിൽക്കുന്ന സമാന്ത ഇന്ന് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടിയാണ്. ബോളിവുഡിലേക്ക് ചുവടു വെക്കാനിരിക്കുന്ന താരത്തിനെ തേടി നിരവധി അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. ആമസോൺ പ്രെെമിലിറങ്ങിയ ഫാമിലി മാൻ സീസൺ 2, പുഷ്പയിലെ ഐറ്റം ഡാൻസ് തുടങ്ങിയവ നടിയുടെ കരിയർ ​ഗ്രാഫ് കുത്തനെ ഉയർത്തി.

  ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ രണ്ടാം സ്ഥാനത്താണ് സമാന്ത. തെലുങ്ക് സിനിമകളിലാണ് സമാന്ത കൂടുതലും അഭിനയിച്ചത്. തെലുങ്കിൽ കണ്ടു വരുന്ന സ്ഥിരം നായിക വേഷങ്ങൾ ചെയ്തു വന്ന സമാന്ത പെട്ടന്ന് തന്നെ ട്രാക്ക് മാറ്റി. കാെമോഴ്ഷ്യൽ സിനിമകൾക്കപ്പുറം പരീക്ഷണ ചിത്രങ്ങളിലും നടി അഭിനയിച്ചു.

  കേന്ദ്ര കഥാപാത്രമായെത്തിയ തെലുങ്ക് ചിത്രം ഓ ബേബി, തമിഴിൽ ചെയ്ത സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. ഇതോടൊപ്പം തന്നെ ബി​ഗ് ബജറ്റ് സൂപ്പർ സ്റ്റാർ ചിത്രങ്ങളിലും അഭിനയിച്ച സമാന്തയ്ക്ക് താരമെന്ന നിലയും അഭിനേത്രിയെന്ന നിലയിലും ഒരുപോലെ പേരെടുക്കാനായി. ഫാമിലി മാനിലെ വില്ലൻ വേഷത്തോടെ നടിയുടെ കരിയർ മാറി മറിഞ്ഞു. പാൻ ഇന്ത്യ തലത്തിൽ സമാന്ത ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ പുഷ്പയിലെ ഡാൻസ് നമ്പർ പുറത്തിറങ്ങിയതോടെ സമാന്തയെ ആരാധകർ ആഘോഷിച്ചു.

  Also Read: അവന്റെ കുടുംബവുമായി എനിക്ക് വലിയ അടുപ്പമില്ല; മുൻ കാമുകൻ രൺബീറിനെക്കുറിച്ച് കത്രീന പറഞ്ഞത്

  സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായിരുന്നു സമാന്ത. എന്നാൽ കുറച്ചു നാളായി സമാന്തയെ സോഷ്യൽ മീഡിയയിൽ കാണാറുമില്ല. നിരന്തരം പോസ്റ്റുകകളും സ്റ്റോറികളും ഇട്ടിരുന്ന സമാന്തയെ അപൂർവമായി മാത്രമേ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ കാണാറുള്ളൂ. ഇതിന് കാരണമെന്താണെന്ന ചോദ്യം നാളുകളായി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

  Also Read: കട ബാധ്യത കാരണം സിനിമയിലെത്തി, ആ സിനിമ എപ്പോൾ കാണുമ്പോഴും ഖേദം; ഇന്ദ്രജ

  വിവാഹ മോചനത്തിന്റെ സമയത്ത് പോലും സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു സമാന്ത. വിവാഹ മോചനത്തിന് പിന്നാലെ നടിക്കെതിരെ നിരന്തര വിമർശനങ്ങൾ വന്നപ്പോഴും സോഷ്യൽ മീഡിയയിൽ നിന്ന് സമാന്ത മാറി നിന്നിരുന്നില്ല. ആ സമാന്തയ്ക്ക് ഇപ്പോൾ എന്താണ് പറ്റിയതെന്നായിരുന്നു ആരാധകരുടെ ചോദ്യം. നടി മാനസികമായി ആകെ തകർന്നിരിക്കുകയാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

  ഇപ്പോൾ സമാന്തയുടെ സോഷ്യൽ മീഡിയ അഭാവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കുറച്ചു നാളത്തേക്ക് കുറയ്ക്കാനാണ് നടിയുടെ തീരുമാനമെന്നാണ് ഇവർ പിങ്ക് വില്ലയോട് പ്രതികരിച്ചിരിക്കുന്നത്.

  Also Read: 'രാധികയുടെ പേര് 'ബുദ്ദു' എന്നാണ് സേവ് ചെയ്തിരിക്കുന്നത്, ആറ് മാസം അവളെന്നെ വെയിറ്റ് ചെയ്യിപ്പിച്ചു'; യാഷ്

  സമാന്ത സോഷ്യൽ മീഡിയ ഡിറ്റോക്സിലാണ്. സിതാഡെൽ എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറെടുക്കുകയുമാണ്. ഇതിന്റെ ഭാ​ഗമായി ആയോധന കലയിൽ പരിശീലനം നേടികയാണ് സമാന്ത എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. വരുൺ ധവനാണ് സിതാഡെലിൽ സമാന്തയ്ക്കൊപ്പം അഭിനയിക്കുന്നത്.

  തെലുങ്കിൽ ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. വിവാഹ മോചനം സംബന്ധിച്ച വാർത്തകളും മറ്റും ഇപ്പോഴും തുടരുന്നതിനിടെയാണ് സമാന്ത സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നത്. 2021 നംവബറിലാണ് നടൻ നാ​ഗചൈതന്യയും സമാന്തയും വേർപിരിഞ്ഞത്. എന്നാൽ ഇപ്പോഴും ഇത് സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായി തുടരുകയാണ്. 2017 ലായിരുന്നു സമാന്തയും നാ​ഗചൈതന്യയും വിവാഹിതരായത്.

  Read more about: samantha
  English summary
  Viral: Close Sources Reveals Why Samantha Is Not Active On Her Social Media Pages
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X