For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുമ്പ് ശ്രുതിയും സിദ്ധാര്‍ത്ഥും, ഡിവോഴ്‌സിന് ശേഷം... സാമന്തയുടേയും നാഗചൈതന്യയുടേയും പ്രണയം

  |

  തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച ഒരു വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേതും. 2017 ല്‍ പ്രണയിച്ച് വിവാഹിതരായ ഇവര്‍ 2021ലായിരുന്ന വിവാഹബന്ധം വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വേർപിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. നേരത്തെ തന്നെ താരങ്ങള്‍ പിരിയുന്നതായി വാര്‍ത്തകളും റിപ്പോര്‍ട്ടും പ്രചരിച്ചിരുന്നു. എന്നല്‍ അത് കേവലം ഗോസിപ്പ് വാര്‍ത്തമായി ഒതുങ്ങനെയെന്നായിരുന്നു ആരാധകരുടെ പ്രര്‍ത്ഥന. എന്നാല്‍ അതിന് വിഭിന്നമാണ് പിന്നീട് സംഭവിച്ചത്.

  ബ്ലെസ്ലി ഒരിക്കല്‍ കൂടി ബിഗ് ബോസ് ഹൗസില്‍ വരുമോ; പക്ഷെ ഒരു കാര്യം, ഓഫറുമായി ലാലേട്ടന്‍

  നാലാം വിവാഹവാർഷികത്തോട് അടുക്കുമ്പോഴായിരുന്നു വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഏറെ നിരാശയോടെയാണ് ആരാധകരും സിനിമ ലോകവും കേട്ടത്. ഇതിനിടയ്ക്ക് നിരവധി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും വിജയം കണ്ടില്ല.

  ആഗ്രഹിച്ചത് ജീവിതത്തില്‍ സംഭവിച്ചു, താടി എടുത്തു കൊണ്ട് പുതിയ സന്തേഷം പങ്കുവെച്ച് സൂരജ് സണ്‍

  'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും... ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു' എന്ന് കുറിച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ പറഞ്ഞത്. വേര്‍പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും പിരിയാനുള്ള കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

  ഇപ്പോള്‍ തങ്ങളുടെ ജോലിയില്‍ സജീവമാണ് ഇരുവരും.

  പ്രതീക്ഷിച്ച എവിക്ഷന്‍, ബിഗ് ബോസ് ഹൗസില്‍ നിന്ന് വിനയ് മാധവ് പുറത്ത്...

  നാഗചൈതന്യയുടേയും സാമന്തയുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച 'യേ മായ ചേസുവേ' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇവര്‍ അടുക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ചിത്രം. ഈ സമയത്ത് നാഗചൈതന്യയ്ക്കും നടിയ്ക്കും മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇത് അവസാനിപ്പിച്ചതിന് ശേഷമാണ് ഇരുവരും അടുക്കുന്നത്.

  നടി ശ്രതി ഹാസനുമായി നാഗചൈതന്യ പ്രണയത്തിലായിരുന്നു. കൂടാതെ നടിയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം അധികം മുന്നാട്ട് പോയില്ല. ശ്രുതിയെ ഉപേക്ഷിച്ചതിന് ശേഷമാണ് നാഗചൈതന്യ സാമന്തയെ പ്രണയിക്കുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും.

  ഈ സമയം നടന്‍ സിദ്ധാര്‍ത്ഥുമായി സാമന്ത റിലേഷനിലായിരുന്നു. രണ്ട് വര്‍ഷത്തോളം ഈ ബന്ധം തുടര്‍ന്ന് പോയി. പിന്നീട് 2015 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. സാമന്തയായിരുന്നു നടനുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ശേഷമായിരുന്നു നാഗചൈതന്യയുമായി പ്രണയത്തിലായത്. പിന്നീട് നാല് വാര്‍ഷത്തെ ഡേറ്റിംഗിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു.

  Recommended Video

  മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam

  ഇപ്പോഴിത നാഗചൈതന്യ മറ്റൊരു പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. ടോളിവുഡ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടരിക്കുന്നത്

  തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയുടെ പേരിനോടൊപ്പമാണ് വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ താരങ്ങള്‍ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഈ അടുത്തിടെയാണ് ഇരുവരു പരിചയപ്പെടുന്നത്. കൂടാതെ നിര്‍മ്മാണത്തിലിരിക്കുന്ന നാഗചൈതന്യയുടെ വീട് ശേഭിത സന്ദര്‍ശിച്ചുവെന്നും പിന്നീട് ഒരേ കാറില്‍ തിരിച്ച് പോയിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിന്റെയൊന്നും സത്യാവസ്ഥ വ്യക്തമല്ല. അതേസമയം ഗോസിപ്പ് വാര്‍ത്തകളെ നഷേധിച്ച് താരങ്ങളോ ബന്ധപ്പെട്ടവരോ എത്തിയിട്ടില്ല.

  English summary
  Viral: Did You Know? Samantha And Chaitanya fell in love with these co-stars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X