വിവാഹം കഴിഞ്ഞ് എങ്ങനെ ജീവിക്കണമെന്ന് ഉപദേശം; മുഖമടച്ച് മറുപടി നൽകിയ സമാന്ത
2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹം കഴിക്കുന്നത്. 2021 ൽ ഇരുവരും വേർപിരിഞ്ഞു. താരങ്ങളുടെ വിവാഹ മോചനം ഏറെ ചർച്ചയായിരുന്നു.
തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായിക നടിയാണ് സമാന്തയുടെ. സിനിമാ രംഗത്തേക്ക് സമാന്ത കടന്ന് വന്നപ്പോൾ ഇത്രയും വലിയൊരു കരിയർ വളർച്ച സമാന്തയ്ക്കുണ്ടാവുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മോഡലിംഗിൽ നിന്നും സിനിമയിലേക്കെത്തി കുറച്ച് കാലം മാത്രം സിനിമാ രംഗത്ത് കാണാൻ സാധ്യതയുള്ള ഒരു നടിയായാണ് സമാന്തയെ പലരും കണ്ടത്. ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളൊന്നും തുടക്ക കാലത്ത് സമാന്തയ്ക്ക് ലഭിച്ചിരുന്നുമില്ല. ഗാന രംഗങ്ങളിൽ വന്ന് പോവുന്ന ഗ്ലാമറസ് നായിക മാത്രമായിരുന്നു സമാന്തയന്ന്.
എന്നാൽ പിന്നീട് കരിയറിനെ സമാന്ത ഗൗരവമായി കണ്ടു. വ്യത്യസ്തമായ വേഷങ്ങൾ സമാന്തയെ തേടിയെത്താൻ തുടങ്ങി. ഓ ബേബി, സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകൾ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സമാന്തയുടെ കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. തെലുങ്കിൽ നായകന്റെ പിൻബലമില്ലാതെ ബോക്സ് ഓഫീസ് മൂല്യമുള്ള നടിയായും ഇക്കാലയളവിൽ സമാന്ത മാറി.
ആമസോൺ പ്രെെമിനെ ഫാമിലി മാൻ എന്ന സീരീസിൽ ചെയ്ത നെഗറ്റീവ് വേഷമാണ് സമാന്തയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തിയത്. ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച സമാന്ത ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ഇന്ത്യയിൽ ഇന്നേറ്റവും കൂടുതൽ ആരാധകരുള്ള സീരീസാണ് ഫാമിലി മാൻ. അതിലൊരു പ്രധാന വേഷം ചെയ്യാൻ കഴിഞ്ഞത് സമാന്തയ്ക്ക് കരിയറിലെ നാഴികക്കല്ലായി. കരിയറിലെ തിരക്കുകളോടൊപ്പം തന്നെ വിവാദങ്ങളും ഗോസിപ്പുകളും സമാന്തയെ തേടി വന്നു. സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹവും വിവാഹ മോചനവും ഏറെ ചർച്ചയായിരുന്നു. നിരവധി ഗോസിപ്പുകൾ ഇതിനോടനുബന്ധിച്ച് പ്രചരിച്ചു. ഇതിന് തക്കതായ മറുപടികളും സമാന്ത നൽകി. തനിക്കെതിരെ വരുന്ന പ്രചരണങ്ങളോട് പ്രതികരിക്കാൻ സമാന്ത മടിക്കാറില്ല.
മുമ്പൊരിക്കൽ വിവാഹ മോചനത്തിന് മുമ്പ് വന്ന മോശം കമന്റിനും സമാന്ത മറുപടി നൽകിയിരുന്നു. നാഗചൈതന്യക്കൊപ്പം നടത്തിയ വിദേശ യാത്രയുടെ ചിത്രങ്ങൾ സമാന്ത പങ്കുവെച്ചിരുന്നു. ഇറക്കം കുറച്ച വസ്ത്രങ്ങൾ ധരിച്ച ചിത്രങ്ങളായിരുന്നു സമാന്ത പങ്കുവെച്ചത്.

ചിത്രങ്ങൾക്ക് താഴെ മോശം കമന്റുകൾ വന്നു. വിവാഹം കഴിഞ്ഞിട്ടും ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നാണമില്ലേ, ഭാര്യയാണെന്നത് മറന്നോ തുടങ്ങിയ കമന്റുകളായിരുന്നു വന്നത്. അധിക്ഷേപം കടുത്തതോടെ മറുപടിയുമായെത്തി.
വിവാഹത്തിന് ശേഷം ഞാനെങ്ങനെ ജീവിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്ന് കരുതുന്നവരോട് എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ച നടി മിഡിൽ ഫിംഗറിന്റെ ഇമോജിയും പങ്കുവെച്ചു. സമാന്തയുടെ പ്രതികരണം അന്നേറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹം കഴിക്കുന്നത്.
ഏറെ നാളത്തെ പ്രണയത്തിനാെടുവാലായിരുന്നു വിവാഹം. എന്നാൽ 2021 ഓടെ ഇരുവരും വേർപിരിഞ്ഞു. പരസ്പരം അസ്വാരസ്യങ്ങൾ വന്നതോടെ രണ്ട് പേരും പിരിയുകയായിരുന്നു.
വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയറിലെ തിരക്കുകളിലേക്ക് നീങ്ങി. ഇതിനിടെ സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അസുഖവും ബാധിച്ചു. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണിത്. മാസങ്ങളോളം ഇതിന്റെ ചികിത്സയിലായിരുന്നു നടി.
ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളുലേക്ക് കടന്നു. സിതാഡെലാണ് നടിയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ട്. പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നേറുന്ന സമാന്തയ്ക്ക് പിന്തുണയുമായി സിനിമാ ലോകത്ത് നിരവധി പേരുണ്ട്. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്നും നിരവധി ആരാധകർ


Click it and Unblock the Notifications