ഭര്‍ത്താവ് ഇല്ലാത്ത വര്‍ഷം, 2022 സാമന്തയ്ക്ക് അത്ര നല്ലത് ആയിരിക്കില്ലെന്ന് ജ്യോത്സന്റെ പ്രവചനം
നടി സാമന്ത രുത്പ്രഭുവിനെ സംബന്ധിച്ചിടത്തോളം 2021 അത്ര നല്ല വര്‍ഷമായിരുന്നില്ല. ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയുമായി നടി വേര്‍പിരിഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു. പെട്ടെന്ന് ദാമ്പത്യ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് തനിക്കും വലിയ വേദനയാണ് നല്‍കിയതെന്ന് പലപ്പോഴായി നടി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും വിമര്‍ശകര്‍ വിടാതെ സാമന്തയെ പിന്തുടരുകയാണ് ഇപ്പോഴും. അടുത്തിടെ നടി ഐറ്റം സോംഗില്‍ അഭിനയിച്ചതിന്റെ പേരിലാണ് കൂടുതല്‍ കമന്റുകളും കേള്‍ക്കേണ്ടി വന്നത്.
അതേ സമയം പുതിയൊരു വര്‍ഷം സാമന്തയെ സംബന്ധിച്ചിടത്തോളം എങ്ങനെ ആയിരിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. കരിയര്‍ വെച്ച് നോക്കുമ്പോള്‍ 2021 അത്ര മോശം അല്ലെങ്കിലും പുതിയ വര്‍ഷത്തില്‍ സാമന്തയുടെ കരിയറിനെ സംബന്ധിച്ച് ചില ജ്യോത്സന്മാരുടെ പ്രവചനങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മുന്‍പും നടിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വന്ന പ്രവചനങ്ങളൊക്കെ സത്യമായതോടെ ആരാധകരും ടെന്‍ഷനിലായി.

സെലിബ്രിറ്റി ന്യൂമറോളജിസ്റ്റ് നിരജ് മഞ്ചന്ദ ഇപ്പോള്‍ സാമന്തയെ കുറിച്ചും അവരുടെ സിനിമാ ജീവിതത്തെ കുറിച്ചും നടത്തിയ പ്രവചനങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 'ഈ വര്‍ഷം സാമന്തയുടെ സിനിമകള്‍ ബോക്‌സോഫീസില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്. അവളുടെ സനിമകള്‍ക്ക് വിചാരിച്ചത് പോലെ പണം നേടിയെടുക്കാന്‍ കഴിഞ്ഞെന്ന് വരില്ല. സാമന്തയുടെ ഒരു സിനിമ പോലും ബോക്‌സോഫീസില്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. അതേ സമയം നടിയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത വന്ന് ചേരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സാമന്തയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. അവളെ തേടി ഒരുപാട് അവസരങ്ങള്‍ വരും. ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാമന്തയ്ക്ക് നിരവധി സിനിമാ ഓപ്ഷനുകള്‍ വന്നേക്കും. പക്ഷേ അതൊക്കെ അവരുടെ തന്നെ തിരഞ്ഞെടുപ്പുകള്‍ ആയിരിക്കും. 2022 ലെ സാമന്തയുടെ ജോലിയ്‌ക്കൊപ്പം അവധി ദിനങ്ങള്‍ നിറഞ്ഞതായിരിക്കും എന്ന് കൂടി ജ്യോത്സന്‍ പരാമര്‍ശിച്ചിരിക്കുകയാണ്. മുന്‍പും ചില ജ്യോത്സന്മാര്‍ നടിയുടെ ജീവിതം സംബന്ധിച്ച് ചില പ്രവചനങ്ങള്‍ നടത്തിയിരുന്നു.
Recommended Video

നാഗ ചൈതന്യയുമായി വിവാഹം കഴിച്ചാലും അധികകാലം മുന്നോട്ട് പോകില്ലെന്ന് ആയിരുന്നു ആ പ്രവചനം. പറഞ്ഞത് പോലെ തന്നെ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഒക്ടോബറില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് വേര്‍പിരിഞ്ഞെന്ന കാര്യം താരങ്ങള്‍ ഔദ്യോഗികമായി പുറംലോകത്തോട് പറയുന്നത്. സുഹൃത്തുക്കളായി തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അങ്ങനൊരു സൗഹൃദം ഇപ്പോഴില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications