നാൽപത് കഴിഞ്ഞു; പ്രഭാസ് ബാച്ചിലറായി തുടരും?; നടന്റെ ആന്റിക്ക് പറയാനുള്ളത്; ശ്രദ്ധ നേടി വാക്കുകൾ

ബി​ഗ് ബജറ്റ് സിനിമകളുമായി കരിയറിന്റെ തിരക്കുകളിലാണ് നടൻ പ്രഭാസ്. സലാർ, കൽകി 2898 എഡി എന്നീ സിനിമകളാണ് പ്രഭാസിന്റേതായി പുറത്തിറങ്ങാനുള്ളത്. ആദിപുരുഷിന്റെ പരാജയമുണ്ടാക്കിയ ക്ഷീണത്തെ മറികടക്കാൻ ഈ സിനിമകളിലൂ‌ടെ കഴിയുമെന്നാണ് പ്രഭാസ് ആരാധകരുടെ പ്രതീക്ഷ. ബാഹുബലിക്ക് ശേഷം കരിയർ ​ഗ്രാഫിൽ വൻ കുതിച്ച് ചാട്ടം ഉണ്ടായെങ്കിലും ഇതിന് ശേഷം പ്രഭാസ് നേരിട്ട സമ്മർദ്ദം ചെറുതല്ല.

നടന്റെ പിന്നീടിറങ്ങിയ എല്ലാ സിനിമകളും ബാഹുബലിയുമായി താരതമ്യം ചെയ്യപ്പെട്ടു. ബാഹുബലിക്ക് ശേഷം അത്ര വലിയ ഹിറ്റായ മറ്റൊരു സിനിമ പ്രഭാസിന് ലഭിച്ചതുമില്ല. ആദിപുരുഷിന്റെ പരാജയത്തോടെ പ്രഭാസിന് നേരെ നിരവധി ട്രോളുകളും വന്നു. എന്നാൽ പ്രഭാസിന് ശക്തമായ തിരിച്ച് വരവ് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കരിയറിനൊപ്പം പ്രഭാസിന്റെ വ്യക്തി ജീവിതവും ചർച്ചയാകുന്നു.

Prabhas

44ാം വയസിലേക്ക് കടക്കുകയാണ് പ്രഭാസ്. എന്നാൽ നടൻ ഇതുവരെയും വിവാഹം ചെയ്തിട്ടില്ല. കുടുംബത്തിന്റെയും ആരാധകരുടെയും ചോദ്യം വന്നെങ്കിലും പ്രഭാസ് തന്റെ ബാച്ചിലർ ജീവിതം തുടർന്നു. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം സംബന്ധിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. പ്രഭാസിന്റെ വിവാഹം ഉടനെ നടക്കുമെന്ന് നടന്റെ ‌ആന്റി ശ്യാമള ദേവി പറയുന്നു. ദുർ​ഗാ ദേവിയുടെയും അച്ഛന്റെ സഹോദരൻ കൃഷ്ണൻരാജുവിന്റെയും അനു​ഗ്രഹം പ്രഭാസിനുണ്ടാകും. വിവാഹത്തിന് മാധ്യമങ്ങളെയെല്ലാം ക്ഷണിക്കുമെന്നും ശ്യാമള ദേവി വ്യക്തമാക്കി.

പ്രഭാസിന്റെ അച്ഛന്റെ സഹോദരൻ കൃഷ്ണം രാജുവിന്റെ ഭാര്യയാണ് ശകുന്തള ദേവി. കഴിഞ്ഞ വർഷമാണ് കൃഷ്ണം രാജു അന്തരിച്ചത്. തെലുങ്ക് സിനിമാ ലോകത്തെ പ്രബല സാന്നിധ്യമായിരുന്നു കൃഷ്ണം രാജു. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് പ്രഭാസിന്റെ കുടുംബവും സിനിമാ രം​ഗത്തേക്ക് എത്തുന്നത്. പ്രഭാസിന്റെ പിതാവ് ഉപ്പലപതി സൂര്യ നാരായണ രാജു ഫിലിം പ്രൊഡ്യൂസറാണ്.

Prabhas

കൃഷ്ണം രാജുവിന്റെ മരണത്തിന് ശേഷം പ്രഭാസ് അദ്ദേഹത്തെ സ്മരിച്ച് കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇന്ന് താനും കു‌ടുംബവും നേടിയതിനൊക്കെയും കാരണം അദ്ദേഹമാണ്. അദ്ദേഹത്തോട് ഞങ്ങൾ ക‌ടപ്പെട്ടിരിക്കുന്നു. മദ്രാസിലേക്ക് വന്ന് 12 വർഷത്തോളം വില്ലൻ വേഷങ്ങൾ ചെയ്തു. സ്വന്തം ബാനർ തുടങ്ങി. സ്ത്രീ കേന്ദ്രീകൃത സിനിമകളെടുത്ത് ചരിത്രം സൃഷ്ടിച്ചു. തന്റെ കുടുംബം മുഴുവനും അദ്ദേഹത്തെ മിസ് ചെയ്യുന്നെന്നും പ്രഭാസ് അന്ന് വ്യക്തമാക്കി.

പ്രഭാസിന്റെ വിവാഹം കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം പ്രഭാസിന്റെയും അനുഷ്കയുടെയും എഡിറ്റ് ചെയ്ത വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഫാൻസ് പ്രചരിപ്പിച്ച ഈ ഫോട്ടോകൾ വളരെ പെട്ടെന്ന് വൈറലായി. അനുഷ്ക ഷെട്ടിയും പ്രഭാസും പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു.

ഇരുവരും ഏറെ നാൾ കടുത്ത പ്രണയത്തിലായിരുന്നെന്നും എന്നാൽ പിന്നീട് രണ്ട് വഴിക്ക് പിരിഞ്ഞെന്നുമാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ രണ്ട് പേരും ഇത്തരം വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്. പ്രഭാസിന്റെ ഏറ്റവും നല്ല ഓൺ സ്ക്രീൻ പെയറായാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.

41 കാരിയായ അനുഷ്കയും അവിവാഹിതയായി തുടരുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും പ്രഭാസിനെ പോലെ അനുഷ്ക ഷെട്ടിയും ഒഴിഞ്ഞ് മാറാറാണ് പതിവ്. ഒരു ഇട‌വേളയ്ക്ക് ശേഷം അടുത്തിടെയാണ് മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി എന്ന സിനിമയിലൂടെ അനുഷ്ക അഭിനയരം​ഗത്തേക്ക് തിരിച്ച് വന്നത്.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X