ഈ സൗകര്യങ്ങളൊക്കെ വിട്ട് വിജയ് ദേവരകൊണ്ടയുടെ ഭാര്യയാകാനില്ല; രശ്മികയുടെ പ്രണയത്തിന് പിന്നിൽ

തെന്നിന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. ചുരുങ്ങിയ കാലം കൊണ്ട് രശ്മിക കരിയറിൽ നേടിയ പ്രശസ്തി ചെറുതല്ല. നാഷണൽ ക്രഷ് ആയി ആരാധകർ ആഘോഷിച്ച നടി കന്നഡ സിനിമാ രം​ഗത്താണ് തുടക്കം കുറിക്കുന്നത്. തെലുങ്കിലേക്ക് കടന്നതോടെ നടിയുടെ കരിയർ ​ഗ്രാഫ് മാറി മറിഞ്ഞു. ഹിറ്റ് ചിത്രങ്ങൾ തുടരെ തേടിയെത്തി. ചില സിനിമകൾ ഹിറ്റായില്ലെങ്കിലും രശ്മികയുള്ള ​ഗാനരം​ഗങ്ങൾ തരം​ഗമായി.

പുഷ്പ എന്ന ചിത്രത്തിന് ശേഷം ബോളിവുഡിൽ നിന്നും നടിക്ക് അവസരങ്ങൾ വരുന്നുണ്ട്. പ്രശസ്തിക്കൊപ്പം ​രശ്മികയെക്കുറിച്ച് നിരവധി ​ഗോസിപ്പുകളും വന്നു. നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് ഏറെ നാളായി സിനിമാ ലോകത്ത് സംസാരുമുണ്ട്. ഹിറ്റ് ജോഡിയായ ഇരുവരും ​ഗീതാ ​ഗോവിന്ദം, ഡിയർ കംറേഡ് എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പ്രണയത്തിലാണെന്ന കാര്യം ഇരുവരും ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല.

Rashmika Mandanna, Vijay Deverakonda

എന്നാൽ അടുത്തിടെ ഇരുവരും ഒന്നിച്ച് നടത്തിയ വിദേശ യാത്ര ആരാധക ശ്രദ്ധ നേടി. രശ്മികയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയത്തിലാണെങ്കിൽ പോലും വിജയ് ദേവരകൊണ്ടയും രശ്മികയും ഇപ്പോൾ വിവാഹത്തിന് തയ്യാറാകില്ലെന്ന് ചെയ്യാറു ബാലു പറയുന്നു.

രശ്മിക ഇന്നും ലൈം ലൈറ്റിലുള്ള നടിയാണ്. കല്യാണം കഴിഞ്ഞാൽ അവരുടെ മാർക്കറ്റ് താഴോട്ട് പോകും. അടുത്തിടെ ചെന്നെെയിൽ ഒരു ഷൂട്ടിം​ഗിന് രശ്മിക വന്നിരുന്നു. അവർക്കായി പ്രത്യേക കാരവാൻ ആണ്. കാരവാനിൽ നിന്ന് ഇറങ്ങുമ്പോൾ മഴ കൊള്ളാതിരിക്കാൻ വാഹനത്തിന് മുകളിൽ സംവിധാനമുണ്ട്.

Rashmika Mandanna, Vijay Deverakonda

ഭക്ഷണം പാകം ചെയ്യുന്നതൊക്കെ കാരവാനിൽ നിന്നാണ്. സ്വന്തമായി പാചകക്കാരുണ്ട്. പ്രൊഡക്ഷനിലെയോ സ്റ്റാർ ഹോട്ടലിലെയോ ഭക്ഷണം കഴിക്കില്ല. അങ്ങനെയുള്ള നടി കല്യാണത്തിലേക്കൊന്നും ഇപ്പോൾ കടക്കില്ല. തങ്ങളുടെ പ്രൊമോഷന് വേണ്ടിയാണ് ഈ പ്രണയം ഇരുവരും ഉപയോ​ഗിക്കുന്നതെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

പിആർ വർക്ക് മാത്രമാണ് രശ്മിക-വിജയ് ദേവരകൊണ്ട പ്രണയ ​ഗോസിപ്പുകളെന്ന് നേരത്തെയും വാ​ദം വന്നിട്ടുണ്ട്. എന്നാൽ താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വർഷം കോഫി വിത്ത് കരൺ എന്ന ടോക് ഷോയിൽ അതിഥിയായി എത്തിയപ്പോൾ പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിജയ് ദേവരകൊണ്ട മറുപടി നൽകിയിട്ടുണ്ട്. താൻ വിവാ​ഹിതനാകുമ്പോൾ എല്ലാവരെയും അറിയിക്കും. ‍ഡേറ്റിം​ഗ് ലൈഫിനെക്കുറിച്ച് സംസാരിച്ച് ആരാധികമാരെ വിഷമിപ്പിക്കാൻ തയ്യാറല്ലെന്ന് നടൻ അന്ന് വ്യക്തമാക്കി.

അടുത്തിടെ നൽകിയ മറ്റൊരു അഭിമുഖത്തിൽ വിവാഹിതനാകാൻ തയ്യാറാണെന്ന സൂചന വിജയ് ദേവരകൊണ്ട നൽകി. സുഹൃത്തുക്കൾ വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. തനിക്കും ഒരു വിവാഹ ജീവിതം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ എല്ലാവരും കടന്ന് പോകേണ്ട അധ്യായമാണത്. കുറച്ച് കാലമായി പങ്കാളിയെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കി. 34 കാരനാണ് വിജയ് ദേവരകൊണ്ട.

രശ്മികയിടെ പ്രായം 27 ഉം. രശ്മിക ഉടനെ വിവാഹത്തിന് തയ്യാറാകില്ലെന്നാണ് ഇതുവരെയുള്ള സൂചന. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് രശ്മികയുള്ളത്. ബോളിവുഡിൽ അനിമൽ എന്ന വമ്പൻ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് നടി. രൺബീർ കപൂറിനൊപ്പമാണ് രശ്മിക ഈ സിനിമയിൽ അഭിനയിച്ചത്. മറുവശത്ത് ഖുശിയാണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X