ഉത്സവം പോലെ വിവാഹം; പതിനെട്ടുകാരി ഭാര്യയായി കടന്ന് വന്നപ്പോൾ; ജൂനിയർ എൻടിആറിന്റെ വിവാഹ ജീവിതം
സിനിമാ ലോകത്തെ വിവാഹങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. ആഡംബര പൂർണമായ ഒട്ടനവധി താര വിവാഹങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ നടന്നു. കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹം, നയൻതാര-വിഘ്നേശ് ശിവൻ വിവാഹം, ആലിയ ഭട്ട്-രൺബീർ കപൂർ വിവാഹം തുടങ്ങിയ സിനിമാ ലോകത്ത് ആഘോഷമായി മാറിയ വിവാഹങ്ങൾ ഏറെയാണ്. കോടികളാണ് വിവാഹത്തിന് വേണ്ടി താരങ്ങൾ ചെലവഴിക്കാറ്. 4 കോടി രൂപയാണ് കത്രീനയും വിക്കിയും വിവാഹത്തിന് ചെലവഴിച്ചത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. 120 അതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. 4.7 കോടി രൂപയാണ് പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജോനാസും തമ്മിലുള്ള വിവാഹത്തിന് ചെലവായത്. നയൻതാരയുടെ വിവാഹത്തിന്റെ ചെലവുകൾ വഹിച്ചത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ്.

അതേസമയം ആഭരണത്തിനും വസ്ത്രങ്ങൾക്കും മറ്റുമായി കോടിക്കണക്കിന് രൂപ നടി ചെലവഴിച്ചിട്ടുണ്ട്. 20 കോടിയുടെ ബംഗ്ലാവ് ഭർത്താവ് വിഘ്നേശിന് വിവാഹ സമ്മാനമായി നയൻതാര നൽകിയെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ താര വിവാഹങ്ങളുടെ ചെലവിന്റെ കണക്കെടുത്താൽ ഇവർക്കെല്ലാം മുന്നിൽ നിൽക്കുന്നത് തെലുങ്കിലെ സൂപ്പർ സ്റ്റാറായ ജൂനിയർ എൻടിആറാണ്. ആരയും അമ്പരപ്പിക്കുന്ന അത്യാഡംബരങ്ങളോടെയാണ് വിവാഹം നടന്നത്.
2011 മെയ് അഞ്ചിനാണ് ജൂനിയർ എൻടിആർ വിവാഹിതനായത്. ലക്ഷ്മി പ്രനതി എന്നാണ് നടന്റെ ഭാര്യയുടെ പേര്. തെലുങ്കിലെ പ്രുമഖ താരങ്ങൾ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. വിവാഹദിവസം ലക്ഷ്മി പ്രനതി ധരിച്ച സാരിയുടെ വില ഒരു കോടി രൂപയാണ്. സ്വർണവും വെള്ളിയും ഉപയോഗിച്ച് നെയ്ത് സാരിയാണിതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

18 കോടി രൂപ ചെലവിട്ടാണ് കല്യാണ മണ്ഡപം പണിതത്. 3000 അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു. 100 കോടി രൂപയാണ് വിവാഹത്തിന് ചെലവായത്. ദക്ഷിണേന്ത്യയിൽ നടന്നെ ഏറ്റവും ചെലവേറിയ താരവിവാഹമാണിത്. 26ാം വയസ്സിലാണ് ജൂനിയർ എൻടിആർ വിവാഹിതതനായത്. അന്ന് ലക്ഷ്മി പ്രനതിയ്ക്ക് പ്രായം 18 ഉം. ബിസിനസുകാരനായ നർനെ ശ്രീനിവാസ റാവുവിന്റെ മകളാണ് ലക്ഷ്മി പ്രനതി.
വിവാഹ സമയത്ത് മറ്റ് ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. വിവാഹ വാർത്ത് പുറത്ത് വന്നതിന് പിന്നാലെ ലക്ഷ്മിക്ക് 18 വയസ് പൂർത്തിയായില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ കോടതിയിൽ കേസ് വന്നു. ഒടുവിൽ പ്രനതിയുടെ കുടുംബത്തിന് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടി വന്നു.
2010 മാർച്ച് 10 ന് പ്രനതിക്ക് 18 വയസ് പൂർത്തിയാകും. ഇതിന് ശേഷമായിരിക്കും വിവാഹമെന്ന് കുടുംബം അറിയിച്ചു. 18 വയസ് പൂർത്തിയായി ഒരു മാസം പിന്നിടുമ്പോഴേക്കും പ്രനതിയെ ജൂനിയൻ എൻടിആറിന് വിവാഹം ചെയ്ത് നൽകുകയും ചെയ്തു. രണ്ട് കുട്ടികൾ ദമ്പതികൾക്ക് പിറന്നു. ഭർത്താവ് സൂപ്പർസ്റ്റാറാണെങ്കിലും ലൈം ലൈറ്റിൽ പ്രനതിയെ അധികം കാണാറില്ല.
ആർആർആർ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് ജൂനിയർ എൻടിആർ. രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിന് ശേഷം പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനായി ജൂനിയർ എൻടിആർ മാറി. ആർആർആറിന് ശേഷം നടന്റെ പുതിയ സിനിമകളൊന്നും പുറത്ത് വന്നിട്ടില്ല. താരത്തിന്റെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











