ഷൂട്ടിനിടെ കുഞ്ഞിന് പാൽ പമ്പ് ചെയ്ത് അയക്കണം; ഞാൻ കരഞ്ഞു, നല്ല അമ്മയല്ലെന്ന് തോന്നി; തുറന്ന് പറഞ്ഞ് കാജൽ

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ മുൻനിര നായിക നടിയാണ് കാജൽ അ​ഗർവാൾ. തെലുങ്കിലും തമിഴിലും നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിക്കാൻ കാജൽ അ​ഗർവാളിന് സാധിച്ചു. അഭിനയിക്കുന്ന സിനിമകളെല്ലാം തുടരെ ഹിറ്റായതോടെ കാജൽ അ​ഗർവാളിന്റെ താരമൂല്യം കുതിച്ചുയർന്നു. പുതുമുഖ നായികമാർ ക‌ടന്ന് വന്നപ്പോഴും കാജലിന് തന്റേതായ സ്ഥാനം സിനിമാ ലോകത്ത് ലഭിച്ചു. 2020 ലാണ് നടി വിവാഹിതയായത്. ബിസിനസുകാരനായ ​ഗൗതം കിച്ച്ലുവാണ് ഭർത്താവ്.

2022 ൽ മകൻ പിറന്നു. പൊതുവെ വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം നടിമാർ കരിയറിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രവണത തെന്നിന്ത്യൻ സിനിമാ ലോകത്തുണ്ട്. എന്നാൽ കാജൽ ഇപ്പോഴും സിനിമാ രം​ഗത്ത് സജീവമാണ്. കുഞ്ഞ് പിറന്ന് രണ്ട് മാസത്തിനുള്ളിൽ കാജൽ ഷൂട്ടിം​ഗിന് എത്തിയി‌ട്ടുണ്ട്. എന്നാൽ അമ്മയായ ശേഷം മകനും സിനിമയ്ക്കും ശ്രദ്ധ കൊടുക്കുക കാജലിനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല.

Kajal Aggarwal

ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടിയിപ്പോൾ. ഒരു തെലുങ്ക് മീഡിയയുമായുള്ള അഭിമുഖത്തിലാണ് കാജൽ മനസ് തുറന്നത്. തിരുപ്പതിയിൽ നിന്നും ഷൂട്ടിം​ഗ് സ്ഥലത്തേക്ക് രണ്ട് മണിക്കൂർ യാത്രയുണ്ട്. അമ്മയെയും സഹായികളെയും തിരുപ്പതിയിൽ എത്തിച്ചു. രാവിലെ ഷൂട്ടിം​ഗിന് പോകും. കുഞ്ഞിന് പാൽ പമ്പ് ചെയ്ത് അയക്കും. ആറ് മണിക്കൂറോളം കുഞ്ഞിന് പാൽ അയക്കാൻ ഡ്രെെവർ വണ്ടി ഓടിക്കണം. എല്ലാ ദിവസവും ഇങ്ങനെ ചെയ്തു. മറ്റൊരു വഴി ഉണ്ടായിരുന്നില്ല.

ഐസ് പാക്കുകളും കോൾഡ് സ്റ്റോറേജുകളും ഉപയോ​ഗിച്ച് പാൽ കേടാകാതെ വെക്കണം. ഷോട്ടുകൾക്കിടയിൽ വാനിറ്റി വാനിലിരുന്ന് പാൽ പമ്പ് ചെയ്യും. തന്റെ ടീം വളരെ സഹായിച്ചിട്ടുണ്ടെന്നും കാജൽ അ​ഗർവാൾ വ്യക്തമാക്കി. കുഞ്ഞ് പിറന്ന ശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടുണ്ടെന്നും കാജൽ അ​ഗർവാൾ പറയുന്നു. ഞാൻ വളരെ ആശങ്കപ്പെട്ടു. ഇൻസെക്യൂരിറ്റികളുണ്ടായി, ദേഷ്യം വരും.

Kajal Aggarwal

എന്റെ ഭർത്താവാണ് ഇതിനെല്ലാം ഇരയായത്. കാരണമൊന്നുമില്ലാതെ ഞാൻ കരയും. എന്തുകൊണ്ട് ഇങ്ങനെയെല്ലാം തോന്നുന്നെന്ന് ചിന്തിച്ചു. പുതിയ അന്തരീക്ഷവുമായി സ്ത്രീകൾ പൊരുത്തപ്പെടേണ്ടത് പ്രധാനമാണ്. നമ്മളും ആദ്യമായാണ് അമ്മയാകുന്നത്. തിരുപ്പതിയിൽ കുഞ്ഞിനെ വെച്ച് ഷൂട്ടിം​ഗിന് പോകുമ്പോൾ എനിക്കുള്ള സെപറേഷൻ ആംങ്സൈറ്റി കുഞ്ഞിന് തോന്നുന്നതിനേക്കാൾ വലുതാണ്.

എല്ലാ ദിവസവും ഞാൻ കരഞ്ഞ് കൊണ്ടാണ് വർക്കിന് പോയത്. ഭർത്താവിനെയോ സഹോദരി നിഷയെയോ വിളിക്കും. എന്തിനാണിത് ചെയ്യുന്നത്, ഞാൻ വീട്ടിലിരിക്കണം, ചിലപ്പോൾ ഞാൻ നല്ല അമ്മയായിരിക്കില്ല എന്നൊക്കെയുള്ള കുറ്റബോധം തോന്നും. ഞാൻ തെറാപ്പിയെ‌ടുത്തു. ചെറിയ ഡോസിലുള്ള ആന്റി ഡിപ്രസന്റുകൾ കഴിച്ചു.

സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം സുരക്ഷിതമായ ആന്റി ഡിപ്രസന്റുകളാണ് താൻ കഴിച്ചതെന്നും കാജൽ അ​ഗർവാൾ വ്യക്തമാക്കി. സത്യഭാമയാണ് കാജലിന്റെ പുതിയ സിനിമ. കണ്ണപ്പ ഉൾപ്പെടെയുള്ള സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാജലിനെ പോലെ ഹൻസിക മോട്വാണി, ശ്രിയ ശരൺ തുടങ്ങിയ നടിമാരും അമ്മയായ ശേഷം കരിയറിൽ സജീവമാണ്.

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X