'അങ്ങനെ ചെയ്താൽ മകനെ കളഞ്ഞിട്ട് സിനിമയ്​ക്ക് പോയെന്നാകും'; അമ്മയായ ശേഷമുള്ള അനുഭവത്തെ കുറിച്ച് കാജൾ!

കരിയറിന്റെ തുടക്കം മുതൽ ഇന്ന് വരേയും ​ഗ്രാഫിൽ വലിയ പരാജയങ്ങൾ ഉണ്ടാവാത്ത സൗത്ത് ഇന്ത്യൻ നായികയാണ് കാജൾ അ​ഗർവാൾ. തെലുങ്ക്, തമിഴ് ഭാഷകളിലെ മിക്കവാറും എല്ലാ സ്റ്റാർ ഹീറോകളുമായും കാജൽ സ്‌ക്രീൻ സ്പേസ് പങ്കിട്ടിട്ടുണ്ട്.

ടോളിവുഡിൽ ഏറ്റവും കൂടുതൽ വിജയ ചിത്രങ്ങൾ സ്വന്തമായുള്ള നായിക കൂടിയാണ് കാജൽ അ​ഗർവാൾ. വാണിജ്യ സിനിമകളിലൂടെയാണ് കാജൽ താരപദവി നേടിയെടുത്തത്. വിവാഹത്തിന് ശേഷവും മികച്ച അവസരങ്ങളുമായി കാജൽ അഗർവാൾ മുന്നേറുകയാണ്.

കരിയറിൽ കാജലിന്റെ ഗ്രാഫ് ഒരിക്കലും ഇടിഞ്ഞിട്ടില്ല. കാജലിന് മാത്രം സാധിക്കുന്ന ഒരു നേട്ടമാണിത്. 2020 ഒക്ടോബറിലാണ് കാജൽ അഗർവാൾ തന്റെ സുഹൃത്തായ ഗൗതം കിച്ച്‌ലുവിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായിരുന്നു കാജൾ അ​ഗർവാൾ.

കഴിഞ്ഞ വർഷമാണ് കാജലും കിച്ച്‌ലുവും മാതാപിതാക്കളായത്. നീൽ കിച്ച്ലു എന്നാണ് മകന് കാജളും ഭർത്താവും ചേർന്ന് പേര് നൽകിയിരിക്കുന്നത്. കാജൽ തന്റെ മകനോടൊപ്പം മാതൃത്വം ആസ്വദിക്കുകയാണ്.

Kajal Aggarwal

ഭർത്താവിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ കാജൽ അഗർവാൾ താൻ ഗർഭിണിയായിരിക്കുമ്പോൾ നേരിട്ട നിരവധി വിമർശനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. കാജളിന് നല്ല തടിയാണ്. ഇനി സിനിമയ്ക്ക് കാജളിനേയും കൊണ്ട് പ്രയോജനമില്ല.

നായികയായി അഭിനയിക്കാൻ കൊള്ളില്ലെന്നെല്ലാം വിമർശനം വന്നിരുന്നു. തനിക്ക് രൂപഭംഗിയില്ലെന്ന് വരെ വിമർശനം വന്നിരുന്നുവെന്നും കാജൾ വെളിപ്പെടുത്തിയിരുന്നു. താൻ ​ഗർഭിണിയായിരുന്നപ്പോൾ ഇത്തരം വിമർശനങ്ങളാണെങ്കിൽ വീണ്ടും സിനിമയിലേക്ക് വരുമ്പോൾ അതിലേറെ വിമർശനം കേൾക്കേണ്ടി വരുമെന്നും കാജൾ പറഞ്ഞു.

ഇനി വീണ്ടും സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ കുട്ടിയെ ഉപേക്ഷിച്ച് സിനിമ ചെയ്യുകയാണെന്നായിരിക്കും കമന്റുകൾ. ഞാൻ എന്റെ മകനെ നന്നായി വളർത്തും. ഞാനൊരു നല്ല അമ്മയായിരിക്കും. എന്നെ വിമർശിച്ചവർക്കെല്ലാം തക്ക മറുപടി നൽകുമെന്നും കാജൽ പറഞ്ഞു.

ഇത്തരം മോശം കമന്റുകൾ തന്നെ ഒരുപാട് വേദനിപ്പിക്കാറുണ്ടെന്നും കാജൾ പറയുന്നു. അനിൽ രവിപുടിയുടെ ചിത്രത്തിൽ ബാലയ്യയ്‌ക്കൊപ്പമാണ് കാജൽ ഇപ്പോൾ അഭിനയിക്കുന്നത്. പ്രസവത്തിന് ശേഷം ശരീര ഭാരം കൂടിയത് കൃത്യമായ വ്യായാമത്തിലൂടെയും യോ​ഗയിലൂടെയും കാജൾ‌ വീണ്ടെടുത്തിട്ടുണ്ട്.

Kajal Aggarwal

ഇപ്പോൾ പഴയതിനേക്കാൾ അതീവ സുന്ദരിയാണ് കാജൾ. വിവാഹത്തോടെ പണ്ടെക്കെ നടിമാർ സിനിമ ഉപേക്ഷിക്കുമായിരുന്നു. എന്നാലിപ്പോൾ കഥ മാറി. എല്ലാ താരസുന്ദരികളും വിവാ​ഹ​ശേഷവും അഭിനയത്തിലേക്ക് തിരിച്ചെത്തി താരമൂല്യത്തോടെ സിനിമകൾ ചെയ്യുന്നുണ്ട്. വിവാഹതിരായ നടിമാരെ മാറ്റി നിർത്തുന്ന പ്രവണത സിനിമാ മേഖലയിലും കുറഞ്ഞിട്ടുണ്ട്.

മുപ്പത്തിയേഴുകാരിയായ കാജൾ ഇതിനകം നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാനൊപ്പം നായികയായി ഹിറ്റായ ഹേയ് സിനാമിക കാജൾ വിവാഹം കഴിഞ്ഞ ഉടൻ അഭിനയിച്ച സിനിമയായിരുന്നു. ശങ്കറിന്റെ ഇന്ത്യൻ 2വിലും കാജൾ അഭിനയിക്കുന്നുണ്ട്.

നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകൻ. എന്റെ ആദ്യത്തെ എല്ലാം... ശരിക്കും.... വരും വർഷങ്ങളിൽ നിന്നെ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. പക്ഷെ നീ ഇതിനോടകം തന്നെ അനന്തമായ അളവിൽ പലതും പഠിപ്പിച്ചു. ഒരു അമ്മയാകുന്നത് എന്താണെന്ന് എന്നെ പഠിപ്പിച്ചു. നിസ്വാർത്ഥനായിരിക്കാൻ പഠിപ്പിച്ചു.

ശരീരത്തിന് പുറത്ത് ഹൃദയത്തിന്റെ ഒരു ഭാഗം ഉണ്ടാകുന്നത് സാധ്യമാണെന്ന് എന്നെ പഠിപ്പിച്ചു. എനിക്കിനിയും കൂടുതൽ പഠിക്കാനുണ്ട് എന്നാണ് മാതൃദിനത്തിൽ മകനെ കുറിച്ച് സംസാരിച്ച് കാജൾ എഴുതിയത്. ​ഗർഭകാലത്തും പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും സജീവമായിരുന്നു കാജൾ അ​ഗർവാൾ.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X