For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈയ്യില്‍ ഒരു പണവുമില്ലാത്ത സമയത്താണ് ആ ഓഫര്‍ വന്നത്; അത് നിരസിച്ചതിനെ കുറിച്ച് നടി ചാര്‍മി കൗര്‍

  |

  വിജയ് വേദരകൊണ്ട നായകനായി അഭിനയിക്കുന്ന ലൈഗര്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ബോളിവുഡില്‍ നിന്നും താരപുത്രി അനന്യ പാണ്ഡെ നായികയായി അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കരണ്‍ ജോഹറടക്കം പ്രമുഖര്‍ ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിക്കുന്നത്. അതിലൊരാള്‍ നടി ചാര്‍മി കൗറാണ്.

  നിലവില്‍ സിനിമയുടെ പ്രൊമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. പാന്‍ ഇന്ത്യ ലെവിലൊരുങ്ങിയ ചിത്രത്തിന് വലിയ ഹൈപ്പ് തന്നെ ഇതിനകം ലഭിച്ചു. അടുത്തിടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചാര്‍മി ചില അഭിമുഖങ്ങൡ പങ്കെടുത്തിരുന്നു. അവതാരകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ചാര്‍മി കൗര്‍ വികാരഭരിതയായി മാറുന്നതും കാണേണ്ടി വന്നു.

  charmee-kaur

  'ലൈഗര്‍ എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ തന്റെ പക്കല്‍ പണമില്ലായിരുന്നു. അപ്പോഴാണ് ഒരു ഫാന്‍സി ഒടിടി ഓഫര്‍ വന്നതെന്നാണ് ചാര്‍മി വെളിപ്പെടുത്തുന്നത്. അത്തരത്തില്‍ പ്രലോഭിപ്പിക്കുന്ന തരത്തില്‍ ഓഫര്‍ വന്നിട്ടും അത് നിരസിക്കണമെങ്കില്‍ ധൈര്യം ആവശ്യമാണെന്നും' ചാര്‍മി പറയുന്നു.

  Also Read: നിന്നെ വലിയ നായികയാക്കാം, കെട്ടാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്; ഐവി ശശിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സീമ

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ചാര്‍മി കൗര്‍. ജയസൂര്യയുടെ നായികയായി കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് ചാര്‍മി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ദിലീപിനൊപ്പം ആഗതന്‍ എന്ന സിനിമയിലും നായിക വേഷത്തില്‍ ചാര്‍മി അഭിനയിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും വലിയൊരു ബ്രേക്ക് എടുത്ത് മാറി നില്‍ക്കുകയായിരുന്നു നടി. തിരിച്ച് വരവില്‍ സിനിമാ നിര്‍മാണത്തിലേക്ക് കൂടി ചുവടുവെക്കാന്‍ ധൈര്യം കാണിച്ചിരിക്കുകയാണ് ചാര്‍മി കൗര്‍.

  Also Read: റോബിനെ തേടി മറ്റൊരു അംഗീകാരം കൂടി; ബിഗ് ബോസിന് ശേഷം സൗഭാഗ്യങ്ങളുടെ പെരുമഴ സ്വന്തമാക്കി ഡോക്ടര്‍ മച്ചാന്‍

  charmee-kaur

  പുരി ജഗന്നാഥ് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ലൈഗര്‍ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമയായിട്ടാണ് ഒരുക്കുന്നത്. ചാര്‍മി കൗറിനൊപ്പം സംവിധായകനും നിര്‍മാണത്തില്‍ പങ്കാളിയാണ്. ഒപ്പം അപൂര്‍വ മെഹ്ത, കരണ്‍ ജോഹറിന്റെ ഹിരോ യഷ് ജോഹര്‍ എന്നിവരും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 125 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് തിയറ്ററുകളിലേക്ക് എത്തും.

  Also Read: ബെഡ് റൂം സീനിനെ പറ്റിയാണ് സംസാരം; ഇപ്പോഴും കല്യാണം കഴിഞ്ഞെന്ന് പോലും തോന്നുന്നില്ലെന്ന് ദുര്‍ഗയും ഭര്‍ത്താവും

  ഗീത ഗോവിന്ദം, ഡിയര്‍ കോമ്രേഡ് തുടങ്ങി തെലുങ്കില്‍ ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള വിജയ് വേദരകൊണ്ട ഇന്ത്യയിലാകെ ആരാധകരെ നേടി കഴിഞ്ഞു. സിനിമയുടെ റിലീസിന് ശേഷം രാജ്യത്തെ മുന്‍നിര നടന്മാരില്‍ ഒരാളായി വിജയിയുടെ പേരും ഉയര്‍ന്ന് വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.

  Read more about: actress
  English summary
  Viral: Liger Producer Charmee Kaur Burst Into Tears For Not Having Money?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X