സഹോദരനായിരിക്കാം; പക്ഷെ ഇതിൽ വലിച്ചിഴയ്ക്കുന്നതെന്തിന്? നരേഷിനോട് മഹേഷ് ബാബു ആരാധകർ

തെലുങ്ക് സിനിമാ ലോകത്ത് അടുത്തിടെ വലിയ ചർച്ചാ വിഷയമായ സംഭവമാണ് നരേഷും പവിത്രയും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ വിവാദങ്ങൾ, ​ഗോസിപ്പുകൾ, നരേഷിന്റെ മുൻ ഭാര്യയുടെ ആരോപണങ്ങൾ തുടങ്ങി പല കാരണങ്ങൾ പവിത്ര-നരേഷ് ബന്ധം വാർത്തകളിൽ നിറയാൻ കാരണമായി. നരേഷിന്റെ നാലാം വിവാഹമാണിത്. ആദ്യ മൂന്ന് ഭാര്യമാരുമായുള്ള ബന്ധം ഇദ്ദേഹം അവസാനിപ്പിച്ചു. പവിത്രയും നേരത്തെ വിവാഹ മോചനം നേടിയതാണ്. ​

ഗോസിപ്പുകൾ പരിധി വിടുന്നെന്ന് നേരത്തെ പവിത്ര തെലുങ്ക് മാധ്യമങ്ങളോട് ചൂണ്ടിക്കാട്ടിയിരുന്നു. സോഷ്യൽ മീഡിയയിലും വ്യപക സൈബർ അധിക്ഷേപം പവിത്രയ്ക്കെതിരെ വന്നു. ഇതിന് ആക്കം കൂട്ടിയത് മുമ്പൊരിക്കൽ നടന്നെന്ന് പറയപ്പെടുന്ന സംഭവമാണ്. നരേഷിന്റെ മൂന്നാം ഭാര്യ രമ്യ ​രഘുപതി നരേഷിനെയും പവിത്രയെയും ഹോട്ടൽ മുറിയിൽ നിന്ന് കൈയോടെ പിടികൂടിയിരുന്നത്രെ.

Mahesh Babu, Naresh

ഈ വാർത്ത പരന്ന ശേഷമാണ് പവിത്ര-നരേഷ് ബന്ധം കൂടുതൽ ജനശ്രദ്ധയിലേക്ക് വരുന്നത്. എല്ലാ അപവാദ പ്രചരണങ്ങൾക്കും മുഖമടച്ച് മറുപടി നൽകിക്കൊണ്ട് പവിത്രയും നരേഷും വിവാഹിതരായിരിക്കുകയാണ്. പുതുവത്സര രാവിലാണ് വിവാഹ ചിത്രങ്ങൾ നരേഷ് പങ്കുവെച്ചത്.

വിവാഹ ചിത്രത്തിന് താഴെ നിരവധി പേർ ആശംസകൾ അറിയിച്ചു. എന്നാൽ താര ദമ്പതികളെ കുറ്റപ്പെടുത്തിയവരും ചെറുതല്ല. നരേഷിനെയും പവിത്രയെയും കുറ്റപ്പെടുത്തുന്നവരിൽ പ്രധാനിയാണ് നടന്റെ അർധ സഹോദരനായ മഹേഷ് ബാബുവിന്റെ ആരാധർ. നരേഷിന്റെ അമ്മ വിജയ നിർമല രണ്ടാമത് വിവാഹം ചെയ്തത് മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണയെയാണ്. കൃഷ്ണയുടെ ആദ്യ വിവാഹത്തിലെ മകനാണ് മഹേഷ് ബാബു. നരേഷ് വിജയ നിർമലയുടെ ആദ്യ വിവാഹത്തിലെ മകനും. ഫലത്തിൽ നരേഷും മഹേഷ് ബാബുവും അർധ സഹോദരൻമാരാണ്.

അടുത്തിടെ മഹേഷും കുടുംബവും തങ്ങളുടെ വിവാഹത്തെ അം​​ഗീകരിച്ചെന്ന് നരേഷ് മാധ്യമങ്ങളോട് പറ‍ഞ്ഞിരുന്നു. കൃഷ്ണ ​ഗാരുവും മഹേഷ് ബാബുവിന്റെ കുടുംബവും ഞങ്ങളെ സ്വീകരിച്ചു. പവിത്രയുടെ പാചക മികവ് അവർക്കിഷ്ടപ്പെട്ടെന്നും നരേഷ് പറഞ്ഞു. അടുത്തിടെയാണ് മഹേഷ് ബാബുവിന്റെ പിതാവ് കൃഷ്ണ അന്തരിച്ചത്.

Mahesh Babu, Naresh


മല്ലി പെല്ലി എന്ന പുതിയ സിനിമയിൽ നരേഷും പവിത്രയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ അന്തരിച്ച നടൻ കൃഷ്ണയ്ക്കായി സമർപ്പിക്കുന്നെന്നും നരേഷ് പറഞ്ഞു. നടന്റെ വ്യക്തിജീവിതവുമായി സാമ്യമുണ്ടത്രെ ഈ സിനിമയ്ക്ക്.
നടന്റെ പരാമർശങ്ങൾക്ക് ശേഷം തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മഹേഷ് ബാബുവിന്റെ ആരാധകർ. മഹേഷ് ബാബുവിനെയും കുടുംബത്തെയും നിങ്ങളുടെ വിവാഹച്ചർച്ചയിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്നാണ് ആരാധകർ ചോദിക്കുന്നത്.

തെലുങ്ക് സിനിമാ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വന്നത്.
നരേഷുമായി തങ്ങളുടെ കുടുംബത്തിന് ഒരു ബന്ധവുമില്ലെന്ന് കൃഷ്ണയുടെ സഹോദരൻ ആദിശേഖര റാവു മുമ്പ് പറഞ്ഞിരുന്നത്രെ. നരേഷിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളിൽ ​ഗൗനിക്കുന്നില്ലെന്നും ഇദ്ദേഹം അന്ന് പറഞ്ഞു.

തെലുങ്കിൽ വൻ ആരാധക വൃന്ദമുള്ള നടനാണ് മഹേഷ് ബാബു. നടന്റെ ഇമേജിനെ അർധ സഹോദരനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബാധിക്കുമെന്നാണ് ഇവർ ആശങ്കപ്പെടുന്നത്. പൊതുവെ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തെലുങ്ക് സിനിമാ പ്രേക്ഷകർ വിമർശിക്കപ്പെടാറുണ്ട്. ഇത്തരം സൂപ്പർ സ്റ്റാറുകളുടെ ആരാധകരിൽ ഭൂരിഭാ​ഗവും ടോക്സിക്കാണെന്നാണ് വിമർശകർ പറയുന്നത്.

അതേസമയം മഹേഷ് ബാബുവിന്റെ ആരാധകരുടെ കുറ്റപ്പെടുത്തലൊന്നും നരേഷോ പവിത്രയോ വകവെക്കുന്നില്ല. തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണിവർ. ജീവിതത്തിൽ ഒരു പങ്കാളിയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഒരുമിച്ച് വർക്ക് ചെയ്യുമ്പോഴാണ് ഞങ്ങൾ തമ്മിൽ സൗഹൃദമുണ്ടായത്. പിന്നീടിത് പ്രണയമാവുകയായിരുന്നെന്ന് നരേഷ് അടുത്തിടെ പറഞ്ഞിട്ടുണ്ട്.

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X