എല്ലാം ഞാനവളോട് പറയും, ഭാര്യയുടെ ഉപദേശം വിലപ്പെട്ടത്; വിവാഹ ജീവിതത്തെക്കുറിച്ച് നാ​ഗ ചൈതന്യ

കഴിഞ്ഞ വർഷം ഡിസംബറിലാണ് നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയും വിവാഹിതരായത്. പരമ്പരാ​ഗത ചടങ്ങുകളോടെ നടന്ന വിവാഹം ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റി. രണ്ട് വർഷത്തിലേറെ നീണ്ട പ്രണയ കാലത്തിന് ശേഷമാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടന്നത്. പ്രണയം രഹസ്യമാക്കി വെക്കാൻ നോക്കിയെങ്കിലും ആരാധകരും മീഡിയകളും ഇക്കാര്യം കണ്ടുപിടിച്ചു. ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ പുറത്ത് വന്നു. അക്കിനേനി കുടുംബത്തിന് പ്രിയങ്കരിയായിരിക്കുകയാണ് ശോഭിത. കരിയറിൽ തിരക്കേറിയ സമയത്താണ് നടി വിവാഹിതയായിരിക്കുന്നത്.

വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നാ​ഗ ചെെതന്യ. പ്രൊഫഷണൽ കാര്യങ്ങളിൽ ഭാര്യ ശോഭിതയോട് ഉപദേശം തേടാറുണ്ടെന്ന് നാ​ഗ ചൈതന്യ പറയുന്നു. സംശയങ്ങളും ആശയങ്ങളുമെല്ലാം ശോഭിതയോട് പങ്കുവെക്കാറുണ്ടെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. എന്റെ എല്ലാ ആശയങ്ങളും അവളോട് പറയുന്നു. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ ഞാൻ അവളുടെയടുത്ത് പോകും. ഞാൻ സമ്മർദ്ദത്തിലാകുമ്പോൾ അവളത് തിരിച്ചറിയുന്നു. എന്ത് പറ്റി, എന്താണ് കാര്യമെന്ന് എന്നോട് ചോദിക്കും.

Naga Chaitanya  Sobhita Dhulipala

എന്റെ ബൗൺസിം​ഗ് ബോർഡാണവൾ. മികച്ച ഉപദേശം തരും. അവളുടെ അഭിപ്രായം പക്ഷപാതമില്ലാത്തതാണ്. ശരിയായ ഇടത്ത് നിന്നാണ് അവൾ ചിന്തിക്കുക. അവളുടെ അഭിപ്രായത്തെ ഞാനൊരുപാട് വിലമതിക്കുന്നു. വളരെ നിലവാരമുള്ള ചിന്താ​ഗതിയുള്ളയാളാണ് ശോഭിതയെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. വിവാഹത്തിന് ശേഷം താനും ശോഭിതയും സ്വകാര്യ ജീവിതവും കരിയറും ബാലൻസ് ചെയ്ത് മുന്നോട്ട് പോകുകയാണെന്ന് നാ​ഗ ചൈതന്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ബാലൻസാണ് രണ്ട് പേരെയും കണക്ട് ചെയ്തതെന്നും നാ​ഗ ചെെതന്യ പറഞ്ഞു. അതിനൊപ്പം ഞങ്ങൾ‌ പേരും ആന്ധ്രപ്രദേശിൽ നിന്നാണ്. ഒരേ മൂല്യങ്ങളാണ് ഞങ്ങൾക്കെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയായിരുന്നു നടന്റെ ആദ്യ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ പിരിഞ്ഞെന്നാണ് താരങ്ങൾ വ്യക്തമാക്കിയത്.

Naga Chaitanya  Sobhita Dhulipala

വിവാഹ ജീവിതത്തിന് താൻ 100 ശതമാനവും നൽകിയിരുന്നു. പക്ഷെ മുന്നോട്ട് പോയില്ല. താനത് കാര്യമാക്കുന്നില്ലെന്നും സമാന്ത ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതേസമയം വേർപിരിയുന്ന ഘട്ടം ഏറെ വിഷമിപ്പിച്ചിരുന്നെന്നും അടുത്ത സമാന്ത തുറന്ന് പറയുകയുണ്ടായി. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാ​ഹത്തിന് പിന്നാലെ സമാന്ത ആരാധകർ നടനും ശോഭിതയ്ക്കും നേരെ വിമർശനമുന്നയിക്കുന്നുണ്ട്.

സമാന്തയെ നാ​ഗ ചൈതന്യ വഞ്ചിച്ചതാണെന്നാണ് ഇവരുടെ വാദം. എന്നാൽ വിവാഹ മോചനത്തിന് ശേഷമാണ് നാ​ഗ ചൈതന്യ ശോഭിതയുമായി അടുക്കുന്നത്. സോഷ്യൽ മീഡിയ വഴി ചാറ്റ് തുടങ്ങിയ ഇവർ പിന്നീട് അടുത്തു. മറുവശത്ത് സമാന്ത മറ്റൊരു വിവാഹ​ത്തിന് തയ്യാറായിട്ടില്ല. മയോസിറ്റിസ് എന്ന ഓട്ടോഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്ത ചികിത്സയുടെ ഭാ​ഗമായി കുറച്ച് കാലം കരിയറിൽ നിന്ന് മാറി നിന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X