For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ പോയതോടെ തുടങ്ങിയ തകർച്ച! മുന്‍പത്തെ തെറ്റ് കണ്ടിട്ടും മനസിലായില്ലേന്ന് നാഗ ചൈതന്യയോട് ആരാധകർ

  |

  നടന്‍ നാഗചൈതന്യയുടെ സിനിമയും കുടുംബജീവിതവുമൊക്കെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. കൃത്യം ഒരു വര്‍ഷം മുന്‍പാണ് നാഗയും ഭാര്യയും നടിയുമായ സാമന്ത രുത്പ്രഭുവും വിവാഹമോചിതരാവുകയാണെന്ന് വെളിപ്പെടുത്തിയത്. ശേഷം താരങ്ങള്‍ രണ്ടിടങ്ങളിലേക്ക് മാറുകയും സിനിമയുമായി മുന്നോട്ട് പോവുകയും ചെയ്തു.

  ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച് കരിയറില്‍ ഉയരാന്‍ ശ്രമിക്കുകയാണ് നാഗ ചൈതന്യ. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാളും പരാജയമാണ് നടന്റെ ജീവിതത്തിലേക്ക് വരുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഇതോടെ നാഗയുടെ ജീവിതം സംബന്ധിച്ചുള്ള പുത്തന്‍ ചില ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

  താങ്ക്യൂ എന്ന ചിത്രമാണ് അവസാനമായി തെലുങ്കില്‍ നാഗയുടേതായി റിലീസിനെത്തിയ ചിത്രം. ഇത് വലിയൊരു പരാജയമായി മാറി. അതിന് ശേഷം ബോളിവുഡില്‍ ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തു. അതും പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. ഇതോടെ തുടര്‍ച്ചയായി പരാജയ സിനിമകള്‍ മാത്രം നാഗയുടെ പേരിലേക്ക് വന്ന് തുടങ്ങി. ഇനി വെങ്കട്ട് പ്രഭു ഒരുക്കുന്ന സിനിമയാണ് നടന്റേതായി വരാനിരിക്കുന്നത്. ഒന്നിസധികം ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

  Also Read: ടോയ്‌ലറ്റ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് സലിം കുമാര്‍ ഒപ്പിച്ച പണി; അമേരിക്കയില്‍ ഫൈന്‍ അടച്ചതിനെ പറ്റി വേണുഗോപാൽ

  എന്നാല്‍ മോശം പേരുകള്‍ കാരണം നാഗ ചൈതന്യയുടെ സിനിമകള്‍ കഷ്ടപ്പെടുകയാണെന്നും അതിനാല്‍ ആരാധകര്‍ നിരാശയിലാണെന്നുമാണ് പുതിയ വിവരം. സമീപകാലത്ത് നാഗയുടേതായി പുറത്തിറങ്ങിയ സിനിമകളുടെ ടൈറ്റിലുകളാണ് പ്രശ്‌നമായി ചിലര്‍ ചൂണ്ടി കാണിക്കുന്നത്. ചിത്രത്തില്‍ നിന്നും പുറത്ത് വരുന്ന ട്രെയിലറുകള്‍ ശ്രദ്ധേയമാണെങ്കിലും സിനിമയുടെ പേര് കാരണം അത് കാണാനുള്ള ആവേശം പ്രേക്ഷകര്‍ക്ക് ഉണ്ടാവുന്നില്ല.

  Also Read: സൗന്ദര്യം കൂട്ടാനല്ല അത് ചെയ്തത്; പ്ലാസ്റ്റിക് സർജറി ആരോപണങ്ങളോട് പ്രതികരിച്ച് ശ്രുതി ഹാസൻ‌

  ഓഫീസര്‍, വൈല്‍ഡ് ഡോഗ്, ഗോസ്റ്റ്, താങ്ക്യൂ എന്നിങ്ങനെയാണ് അവസാനമെത്തിയ നാഗയുടെ സിനിമകളുടെ പേര്. ഇതാണ് ചിത്രത്തിന് സീറോ ഹൈപ്പ് സൃഷ്ടിച്ചത്. ബോക്‌സോഫീസില്‍ ദുരന്തമായ കളക്ഷനാണ് ഈ സിനിമകള്‍ക്ക് ലഭിച്ചതും. ഇനി വരാന്‍ പോവുന്ന വെങ്കട് പ്രഭു ചിത്രത്തിന് 302 എന്ന പേര് നല്‍കിയതായി ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതും ആകര്‍ഷകമായൊരു പേരല്ല. സിനിമയുടെ പേര് മാറ്റി മറ്റെന്തങ്കിലും നല്‍കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.

  ഇത്രയൊക്കെ അനുഭവങ്ങള്‍ ഉണ്ടായിട്ടും അതില്‍ നിന്നും നടന്‍ ഒന്നും പഠിച്ചിട്ടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും സിനിമയ്ക്ക് പുതിയ പേരുമായി വരാന്‍ പറഞ്ഞ് നാഗയെയും സംവിധായകനെയുമൊക്കെ ടാഗ് ചെയ്തുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

  അതേ സമയം സൂപ്പര്‍ഹിറ്റ് സിനിമകളുമായി കരിയറിള്‍ തിളങ്ങുകയാണ് സാമന്ത. പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ഐറ്റം സോംഗിലൂടെ നടി തരംഗമായി മാറിയിരുന്നു. ശേഷം തമിഴില്‍ നിര്‍മ്മിച്ച കാതുവക്കുള്ളെ രണ്ട് കാതല്‍ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. ഇനി തമിഴിലും തെലുങ്കിലുമായി നിര്‍മ്മിച്ച യശോദ, ശാകുന്തളം, എന്നീ സിനിമകളാണ് വരാനിരിക്കുന്നത്. അതിന് പിന്നാലെ ഖുഷി എന്നൊരു ചിത്രം കൂടി തെലുങ്കില്‍ വരുന്നുണ്ട്.

  English summary
  Viral: Naga Chaitanya's Fan Find A Weird Reason For Naga Chaitanya Movies Box-Office Failure. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X