അവൾ വന്നില്ലേ...; മുൻ മരുമകളെക്കുറിച്ച് നാ​ഗാർജുന; വിവാഹമോചനത്തിന് ശേഷം ആദ്യം

സിനിമാ രം​ഗത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമാണ് നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. 2017 ൽ ആഘോഷ പൂർവമാണ് ഇരുവരുടെയും വിവാഹം നടന്നത്. കടുത്ത പ്രണയത്തിലായിരുന്ന രണ്ട് പേരും വിവാഹദിനം ജീവിതത്തിലെ അവിസ്മീണയ നിമിഷമാക്കി മാറ്റി. ബന്ധുക്കളും സുഹൃത്തുക്കളും ഒത്ത് ചേർന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ വലിയ തോതിൽ ശ്രദ്ധ നേടി. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ അക്കിനേനി കുടുംബത്തിലേക്ക് സമാന്ത കടന്ന് വന്നപ്പോൾ ആരാധകരും സന്തോഷിച്ചു.

വിവാഹശേഷവും അഭിനയ രം​ഗത്ത് തുടരാനാണ് സമാന്ത തീരുമാനിച്ചത്. ഭർത്താവ് നാ​ഗ ചൈതന്യയും ഇതിനൊപ്പം നിന്നു. ജീവിതം സന്തോഷകരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. എന്നാൽ പിന്നീട് ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു. അഭ്യൂഹങ്ങൾക്കിടെ തങ്ങൾ വേർപിരിഞ്ഞെന്ന് രണ്ട് പേരും തുറന്ന് സമ്മതിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് ഡിവോഴ്സ് നടന്നത്. ആരാധകർക്ക് ഈ വാർത്ത ഞെ‍ട്ടലായി.

Samantha,

അത്രയും ആഘോഷിക്കപ്പെട്ട താര ​ദമ്പതികളായിരുന്നു ഇരുവരും. വിവാഹ മോചനത്തിന് ശേഷം സമാന്ത കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകി. നാ​ഗ ചൈതന്യയും മുന്നോട്ട് നീങ്ങി. എന്താണ് ദമ്പതികൾക്കിടയിൽ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. വിവാഹമോചനത്തിന് ശേഷം പല ​ഗോസിപ്പുകളും ഇവരെക്കുറിച്ച് വന്നു.

നാ​ഗ ചൈതന്യയുടെ കുടുംബത്തിന് പ്രിയപ്പെട്ട ആളായിരുന്നു സമാന്ത. മരുമകളെക്കുറിച്ച് സ്നേഹത്തോടെ പല വേദികളിലും നാ​ഗാർജുന സംസാരിച്ചിട്ടുണ്ട്. എന്നാൽ വിവാഹമോചനത്തിന് ശേഷം സമാന്തയെക്കുറിച്ച് എവിടെയും നാ​ഗാർജുന സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ സമാന്തയെക്കുറിച്ച് തിരക്കിയിരിക്കുകയാണ് നാ​ഗാർജുന. നടൻ വിജയ് ദേവരകൊണ്ടയോടാണ് സമാന്തയെക്കുറിച്ച് നാ​ഗാർജുന ചോദിച്ചത്.

Nagarjuna, Samantha

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഖുശി എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരകൊണ്ടയും സമാന്തയുമാണ് നായികാ നായകൻമാർ. സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി ബി​ഗ് ബോസ് ഷോയിലെത്തിയായിരുന്നു വിജയ് ദേവരകൊണ്ട. ഈ ഷോയിൽ വെച്ചാണ് അവതാരകനായ നാ​ഗാർജുന സമാന്തയെക്കുറിച്ച് ചോദിച്ചത്. ഒറ്റയ്ക്കാണോ വന്നത് സമാന്ത വന്നില്ലേ എന്നാണ് നാ​ഗാർജുന ചോദിച്ചത്. ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലാണ് ഈ സംഭാഷണം കാണിച്ചിരിക്കുന്നത്.

എപ്പിസോഡ് പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. മകനുമായി വിവാഹമോചനം നേടിയതിന് ശേഷം ഒരിക്കൽ പോലും സമാന്തയെ കുറ്റപ്പെടുത്തി നാ​ഗാർജനയോ കുടുംബമോ സംസാരിച്ചിട്ടില്ല. നടിക്ക് മയോസിറ്റിസ് എന്ന് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമയത്ത് നാ​ഗാർജുന വിളിച്ച് സംസാരിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ വാർത്ത സ്ഥിരീകരിക്കപ്പെട്ടില്ല.

മയോസിറ്റിസിന്റെ ചികിത്സയുടെ ഭാ​ഗമായി കുറച്ച് നാൾ സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കാനാണ് സമാന്തയുടെ തീരുമാനം. ഖുശി എന്ന സിനിമയ്ക്ക് ശേഷം സിതാഡെൽ എന്ന സീരീസും പുറത്തിറങ്ങാനുണ്ട്. ഇതിന് ശേഷം മറ്റൊരു സിനിമയിലും നടി ഒപ്പ് വെച്ചിട്ടില്ല. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഖുശി മികച്ച പ്രകടനമാണ് തിയറ്ററുകളിൽ നിന്നും നേടുന്നത്.

നടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ശാകുന്തളം എന്ന സിനിമയ്ക്ക് ശേഷം റിലീസ് ചെയ്യുന്ന സിനിമയാണ് ഖുശി. ശാകുന്തളം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. എന്നാൽ ഖുശി വിജയമാകുമെന്നാണ് ഇതുവരെയുള്ള വിലയിരുത്തൽ. റിലീസ് ചെയ്ത് ആദ്യ ദിവസം 16 കോടി രൂപയാണ് സിനിമ കലക്ട് ചെയ്തത്. രണ്ടാം ദിവസം കലക്ഷനിൽ കുറവ് വന്നിട്ടുണ്ട്.

Read more about: nagarjuna samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X