പേരിനോടൊപ്പമുള്ള അക്കിനേനി ഒഴിവാക്കി സാമന്ത, നാഗചൈതന്യയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു...

താരങ്ങളുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും വലിയ വാർത്തയാവാറുണ്ട്. ബോളിവുഡിൽ നിന്നാണ് ഇത്തരത്തിലുള്ള വാർത്തകൾ അധികവും പുറത്ത് വരാറുളളത്. വിവാഹ ശേഷം സോഷ്യൽ മീഡിയ പേജുകളിൽ നടിമാരുടെ പേരുമാറ്റുന്നത് നിത്യ സംഭവമാണ്. ഇത് അധികം വാർത്തകളിൽ ഇടം പിടിക്കാറില്ല. എന്നാൽ വിവാഹ ശേഷം ഭർത്താവിന്റെ പേര് ഒഴ‌ിവാക്കുന്നത് പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാവാറുണ്ട്. . ഇപ്പോഴിത തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് അത്തരത്തിലുള്ള വാർത്ത പുറത്തു വരുകയാണ്.

നടി സാമന്തയാണ് സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് അക്കിനേനി എന്ന പേര് മാറ്റിയിരിക്കുന്നത്. ഭാർത്താവും നടനുമായ നാഗചൈതന്യയുടെ കുടുംബ പേരാണ് അക്കിനേനി. വിവാഹത്തിന് ശേഷം സ്വന്തം പേരിനോടൊപ്പം അക്കിനേനി എന്ന പേര് നടി ചേർക്കുകയായിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിൽ നിന്നാണ് പേര് മാറ്റിയിരിക്കുന്നത്. അതേസമയം ഫേസ്ബുക്കിൽ ഇപ്പോഴും പഴയ പേര് തന്നൊണ്.

പേര് മാറ്റം ചർച്ചയാകുന്നു

സാമന്തയുടെ പേര് മാറ്റം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. തെലുങ്കിലും തമിഴിലുമാണ് നടി സജീവമെങ്കിലും മലയാളത്തിലും സാമന്തയ്ക്ക് നിരവധി ആരാധകരുണ്ട്. താരത്തിന്റെ തെന്നിന്ത്യൻ ചിത്രങ്ങൾ കേരളത്തിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. മോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരമാണ് സാമന്ത. അതിനാൽ തന്നെ നടിയുടെ പേരുമാറ്റം മലയാളി പ്രേക്ഷകരുടെ ഇടയിലും ചർച്ചയായിട്ടുണ്ട്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ

സാമന്ത മാത്രമല്ല നാഗചൈതന്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ടോളിവുഡിലാണ് സജീവമെങ്കിലും നടന് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട്. നടൻ നാഗാർജുനയുടെ മൂത്തമകനാണ്. മരുമകൾ സാമന്തയുമായും വളരെ അടുത്ത ബന്ധമാണ് നാഗാർജുനയ്ക്കുള്ളത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇവരുടേത്. ഒന്നിച്ചുള്ള യാത്രകളും മറ്റും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ സാമന്തയുടെ പേരുമാറ്റത്തിന് പിന്നിലുളള വിവരം വ്യക്തമല്ല.

ഇൻസ്റ്റഗ്രാമിൽ സജീവം

ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലുമാണ് സാമന്ത അക്കിനേനിയ്ക്ക് പകരം എസ് എന്ന് നടി മാറ്റിയിരിക്കുന്നത്. ബയോയിൽ വിശ്വാസം എന്നാണ് നടി കുറിച്ചിരിക്കുന്നത്. അതേസമയം ഫേസ്ബുക്കിൽ ഇപ്പോഴും പഴയ പേര് തന്നെയാണ്. ഭർത്താവ് നാഗചൈതന്യയ്ക്കൊപ്പമുളള ചിത്രങ്ങളും മറ്റും ഇപ്പോഴും ഇൻസ്റ്റഗ്രാം പേജിലുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമാണ് നടി. സിനിമയെ കുറിച്ച് മാത്രമല്ല ജീവിതത്തിലെ ചെറിയ വിശേഷങ്ങളും സാമന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.

Recommended Video

Exclusive interview with Malik fame Sanal Aman | A funny chat | Malayalam
പ്രതികരിക്കാതെ താരങ്ങൾ

നടി സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെ നിരവധി ചോദ്യവുമായി ആരാധകർ എത്തിയിട്ടുണ്ട്. വിവാഹമോചനത്തെ കുറിച്ച് വരെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. സിനിമ കോളങ്ങളിൽ ചർച്ച കനക്കുമ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ച് സാമന്തയോ നാഗചൈതന്യയോ രംഗത്ത് എത്തിയിട്ടില്ല. ലോക്ക് ഡൗണിന് ശേഷം സിനിമ തിരക്കുകളിലാണ് താരങ്ങൾ.നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. 2010ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഏഴ് വർഷത്തിന് ശേഷമായിരുന്നു വിവാഹം. കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്

Read more about: samantha akkineni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X