വിവാഹ ജീവിതം പ്രതീക്ഷിച്ചത് പോലെയല്ലായിരുന്നു, ഇപ്പോൾ ആലോചിക്കുമ്പോൾ കരച്ചിൽ വരും; നിഹാരിക

തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ കൊനിഡേല കുടുംബത്തിലെ ഇളമുറക്കാരിയാണ് നിഹാരിക കൊനിഡേല. സൂപ്പർ താരങ്ങളായ ചിരഞ്ജീവിടെയും പവൻ കല്യാണിന്റെയും സഹോദരൻ നാ​ഗേന്ദ്ര ബാബുവിന്റെ മകൾ. അഭിനയത്തിൽ സജീവമായിക്കൊണ്ടിരിക്കെയാണ് നിഹാരിക വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ആന്ധ്രയിലെ പ്രബല കുടുംബത്തിൽ നിന്നുള്ള ചൈതന്യ ജൊന്നല​ഗദ്ദയെയാണ് നിഹാരിക വിവാഹം. ചെയ്തത്. ബന്ധുക്കളുടെ സുഹൃത്തുക്കളുമെല്ലാം ഒത്ത് ചേർന്ന് ആഘോഷപൂർവമാണ് വിവാഹം നടന്നത്.

എന്നാൽ രണ്ട് വർഷം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. പ്രശ്നങ്ങൾ ഉടലെടുത്തതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. കഴിഞ്ഞ വർഷമാണ് രണ്ട് പേരും വേർപിരിഞ്ഞത്. വിവാഹമോചനത്തിന് പിന്നാലെ പല ​ഗോസിപ്പുകളും വന്നു. എന്നാൽ നിഹാരികയോ ചൈതന്യയോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. ഇപ്പോഴിതാ വിവാ​ഹമോചനത്തെക്കുറിച്ച് ആദ്യമായി തുറന്ന് സംസാരിക്കുകയാണ് നിഹാരിക. വിവാഹവും വേർപിരിയലും തനിക്കൊരു പാഠമായിരുന്നെന്ന് നിഹാരിക പറയുന്നു.

Niharika Konidela

ആരെയും എളുപ്പം വിശ്വസിക്കാൻ പാടില്ലെന്ന് താൻ മനസിലാക്കിയെന്നും നടി തുറന്ന് പറഞ്ഞു. പാഠമായി കണ്ട് ജീവിതതത്തിൽ മുന്നോട്ട് പോകാനാണ് ഞാൻ നോക്കിയത്. കാരണം ഇതോടെ ലോകം അവസാനിക്കില്ല. ആളുകൾ പറയുന്നത് ഞാൻ കാര്യമാക്കുന്നില്ല. എനിക്ക് വളരെ ക്ലോസ് ആയ സൗഹൃദ വലയമാണുള്ളത്. അടുത്ത കുടുംബവും. മറ്റുള്ളവർ എന്ത് പറയുന്നെന്ന് നോക്കുന്നില്ല. കാരണം ഞാനെന്തിലൂടെയാണ് കടന്ന് പോയതെന്ന് അവർക്കറിയില്ല. മുഖമില്ലാത്ത ആളുകൾ സോഷ്യൽ മീഡിയയിൽ പറയുന്നത് ​ഗൗനിക്കേണ്ടതില്ല.

വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോൾ പോലും കരയാറുണ്ട്. കാരണം വിവാഹം ഒരു ചെറിയ കാര്യമല്ല. പണമുള്ളവർക്കായാലും ഇല്ലാത്തവർക്കായാലും വിവാഹം വലിയ കാര്യമാണ്. വിവാഹ ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ് ആ​ഗ്രഹിച്ചത്. പക്ഷെ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. വളരെ ബുദ്ധിമു‌ട്ടായിരുന്നു. പക്ഷെ ഇത് കൊണ്ട് ലോകം അവസാനിക്കുന്നില്ല എന്ന് തിരിച്ചറിയുമ്പോൾ വിഷമഘട്ടത്തെ എളുപ്പത്തിൽ മറിടകടക്കാമെന്നും നിഹാരിക ചൂണ്ടിക്കാട്ടി.

Niharika Konidela

വലിയ തുക മുടക്കി വിവാഹം ചെയ്ത് ഒരു വർഷത്തിനുള്ളിൽ പിരിയാൻ ആരും അറിഞ്ഞ് കൊണ്ട് തയ്യാറാവില്ല. അങ്ങനെ സംഭവിക്കുന്നതാണ്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുടുംബ ബന്ധങ്ങളുടെ മൂല്യം ഞാൻ വളരെയധികം മനസിലാക്കി. കാരണം നമ്മുടെ അച്ഛനും അമ്മയുമേ നമുക്കൊപ്പം ഉണ്ടാകൂ. മറ്റാരും നമ്മളെ പിന്തുണയ്ക്കില്ല. വളരെയധികം ബുദ്ധിമുട്ടിയ സമയത്തും അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. അച്ഛൻ മാനസികാരോ​ഗ്യത്തെക്കുറിച്ച് സംസാരിക്കും.

65 വയസുള്ള ഏത് അച്ഛൻ മാനസികാരോ​ഗ്യത്തെക്കുറിച്ച് സംസാരിക്കും. തന്റെ പിതാവ് എല്ലാം മനസിലാക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഒരുപാട് വായിക്കും. സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശാലമായി ചിന്തിക്കുന്ന ആളാണ്. കാലത്തിനൊപ്പം പുരോ​ഗമിച്ച വ്യക്തി. പിതാവ് തന്റെ ഏറ്റവും വലിയ അനു​ഗ്രഹമാണ്. അച്ഛനെ കുഴപ്പത്തിലാക്കാതിരിക്കാനും അദ്ദേഹം പറയുന്നത് കേൾക്കാനും താനിപ്പോൾ ശ്രദ്ധിക്കാറുണ്ടെന്നും നിഹാരിക കൊനിഡേല വ്യക്തമാക്കി.

നിഹാരികയുടെ സഹോദരനാണ് നടൻ വരുൺ തേജ്. അടുത്തിടെയാണ് വരുൺ തേജ് വിവാഹിതനായത്. നടി ലാവണ്യ ത്രിപാദിയെയാണ് വരുൺ തേജ് വിവാഹം ചെയ്തത്. വിവാഹമോചനത്തിന് ശേഷം കരിയറിലേക്ക് നിഹാരിക ശ്രദ്ധ നൽകുന്നുണ്ട്. വിവാഹമോചനത്തെക്കുറിച്ച് ചൈതന്യ ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ​ഗുണ്ടൂരിലെ ഐജി ജെ പ്രഭാകർ റാവുവിന്റെ മകനാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X