ഡിവോഴ്സിനെക്കുറിച്ച് നിഹാരിക; വീഡിയോയ്ക്ക് താഴെ കമന്റുമായി മുൻ ഭർത്താവ്; തന്റെ ഭാ​ഗവും കേൾക്കണമെന്ന് ആവശ്യം

തെലുങ്ക് സിനിമാ ലോകത്തെ യുവ നടിയായ നിഹാരിക കൊനിഡേലയുടെ വിവാഹമോചനം വലിയ തോതിൽ ചർച്ചയായതാണ്. ബിസിനസ് സ്ട്രാറ്റജിസ്റ്റായ ചൈതന്യ ജെവിയെയാണ് നിഹാരിക വിവാഹം ചെയ്തത്. രണ്ട് വർഷം മാത്രമേ ഇവരുടെ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. വിവാഹമോചനം നേടി നിഹാരിക തന്റെ വീട്ടിലേക്ക് തിരിച്ചെത്തി. തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവി, പവൻ കല്യാൺ എന്നിവരുടെ സഹോദരൻ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. അതിനാൽ തന്നെ വിവാഹമോചനം വലിയ വാർത്താ പ്രാധാന്യം നേടി.

പല ​ഗോസിപ്പുകൾ വന്നെങ്കിലും നിഹാരികയോ ചൈതന്യയോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ കഴിഞ്ഞ ദിവസം ഒരു പോഡ്കാസ്റ്റിൽ വിവാഹമോചനത്തെക്കുറിച്ച് നിഹാരിക തുറന്ന് സംസാരിച്ചു. വിവാഹ ജീവിതം തനിക്കൊരു പാഠമായിരുന്നെന്നും ആരെയും എളുപ്പം വിശ്വസിക്കാൻ പാടില്ലെന്ന് താൻ മനസിലാക്കിയെന്നും നിഹാരിക തുറന്ന് പറഞ്ഞു.

Niharika Konidela

വിവാഹ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോൾ പോലും കരയാറുണ്ട്. കാരണം വിവാഹം ഒരു ചെറിയ കാര്യമല്ല. പിരിയണമെന്ന് വിചാരിച്ച് ആരും വിവാഹിതരാകുന്നില്ല. പ്രതീക്ഷിച്ചത് പോലെയല്ല തന്റെ വിവാഹ ജീവിതം മുന്നോട്ട് പോയതെന്നും നിഹാരിക തുറന്ന് പറഞ്ഞു. പരാമർശം വലിയ തോതിൽ ചർച്ചയായി. ഇപ്പോഴിതാ നിഹാരികയുടെ മുൻ ഭർത്താവ് ചൈതന്യയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. യൂട്യൂബിൽ നിഹാരികയുടെ അഭിമുഖം പോസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോക്ക് താഴെ കമന്റ് ചെയ്യുകയായിരുന്നു ചൈതന്യ.

ഇന്റർവ്യൂ ചെയ്ത അവതാരകനോടാണ് ചൈതന്യ തന്റെ എതിർപ്പ് അറിയിച്ചത്. നിഹാരികയ്ക്കെതിരെ വരുന്ന നെ​ഗറ്റിവിറ്റി ഇല്ലാതാക്കാൻ താങ്കൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. പക്ഷെ വിക്ടിം ടാ​ഗുകൾ ഒരാൾക്ക് മാത്രം കൊടുക്കുന്നത് ശരിയല്ലെന്നും ചൈതന്യ വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് സംഭവിക്കുന്നത്. കാര്യങ്ങൾ മുന്നോട്ട് പോകാത്തതിന്റെ വേദന രണ്ട് പേർക്കും ഒരുപോലെയാണ്.

Niharika Konidela

വിവാഹമോചനത്തെ പറ്റി സംസാരിക്കാത്തതിന്റെയും പ്രത്യേകിച്ചും ഒരു വശം മാത്രം സംസാരിക്കാതിരിക്കുന്നതിന്റെയും പിന്നിലുള്ള കാരണം രണ്ട് പേരുടെയും വിഷമഘട്ടത്തെ മറികട‌ക്കലിനെ തടസപ്പെടുത്താതിരിക്കലാണ്. ഭാവിയിൽ ഇത്തരം വിഷയങ്ങൾ സംസാരിക്കുമ്പോൾ രണ്ട് വശത്തുള്ളവരും അഭിമുഖത്തിൽ ഉണ്ടാകേണ്ടതുണ്ടെന്നും ചൈതന്യ തുറന്നടിച്ചു. അഭിമുഖം ചെയ്ത നിഖിൽ വിജയേന്ദ്ര സിംഹ നിഹാരികയുടെ സുഹൃത്താണ്.

ഈ സാഹചര്യത്തിൽ കൂടിയാണ് ചൈതന്യയുടെ പ്രതികരണം. വിവാഹമോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും ഇതുവരെയും തുറന്ന് സംസാരിച്ചിട്ടില്ല. വിവാഹമോചനത്തിന് ശേഷം കരിയറിലേക്ക് നിഹാരിക ശ്രദ്ധ നൽകി.വിഷമഘട്ടത്തിൽ കുടുംബത്തിന്റെ പിന്തുണയും നടിക്കുണ്ട്. അഭിമുഖത്തിൽ ഇതേക്കുറിച്ചും നിഹാരിക സംസാരിക്കുകയുണ്ടായി.

കുടുംബവും അ‌ടുത്ത സുഹൃത്തുക്കളുമല്ലാതെ മറ്റുള്ളവർ പറയുന്നതൊന്നും താൻ കാര്യമാക്കാറില്ല. രണ്ട് വർഷത്തിനുള്ളിൽ കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി. കാരണം വിഷമഘട്ടത്തിൽ അച്ഛനും അമ്മയും മാത്രമേ നമുക്കൊപ്പം ഉണ്ടാകൂ. വളരെയധികം ബുദ്ധിമുട്ടിയ സമയത്തും അച്ഛനും അമ്മയും ഒപ്പം നിന്നെന്നും നിഹാരിക വ്യക്തമാക്കി. നിഹാരികയുടെ വിവാഹമോചനം തെലുങ്ക് സിനിമാ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ ചർച്ചയാണ്. നിഹാരികയുടെ സഹോദരനാണ് നടൻ വരുൺ തേജ്. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് വരുൺ തേജ് വിവാഹിതനായത്. നടി ലാവണ്യ ത്രിപാദിയാണ് വരുൺ തേജിന്റെ ഭാര്യ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X