Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പുഷ്പയ്ക്ക് ശേഷം വീണ്ടും തരംഗമാവാന്‍ സാമന്ത; യശോദ സിനിമയിലും ഐറ്റം സോംഗുള്ളതായി റിപ്പോര്‍ട്ട്
തെലുങ്ക് നടന് നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചനത്തോട് കൂടിയാണ് നടി സാമന്ത രുത്പ്രഭുവിനെതിരെ വിമര്‍ശനങ്ങള്‍ വന്ന് തുടങ്ങിയത്. വിവാഹമോചനം കഴിഞ്ഞ ഉടന്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടു. സാമന്തയെ അത്രയും ഗ്ലാമറസായി കാണാന്‍ ഇഷ്പ്പെടാത്ത ആരാധകര്‍ നടിയെ കുറ്റം പറയുകയും പരിഹസിക്കുകയുമൊക്കെ ചെയ്തു.
എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു നടിയും വാങ്ങാത്ത അത്രയും വലിയ പ്രതിഫലം വാങ്ങിയാണ് സാമന്ത അഭിനയിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും നടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ 'യശോദ'യിലൂടെ നടി വീണ്ടും വാര്‍ത്തകള്‍ക്കുള്ള സാഹചര്യം ഒരുക്കിയേക്കും എന്നാണ് അറിയുന്നത്.

ഈ സിനിമയിലും സാമന്തുടെ കിടിലനൊരു ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഹൈദരബാദില്‍ അതിഗംഭീരമായി ഒരുക്കിയ സെറ്റില്‍ നിന്നും ഈ പാട്ടിന്റെ ചിത്രീകരണം നടക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. മാത്രമല്ല പുഷ്പയെക്കാളും വിമര്‍ശനം ഈ പാട്ടിന് ലഭിച്ചേക്കുമെന്നുള്ള കിംവദന്തിയും പുറത്ത് നടക്കുന്നുണ്ട്.

പല ഭാഷകളിലായി ഒരുമിച്ച് റിലീസ് ചെയ്യാനായി ഒരുങ്ങുന്ന സാമന്തയുടെ സിനിമയാണ് യശോദ. കൃഷ്ണ പ്രസാദ് സിവലെങ്കയുടെ ശ്രീദേവി മൂവീസ് ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഹരി, ഹര്‍ഷ് എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്നും നടന് ഉണ്ണി മുകുന്ദനും ഈ സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുന്നുണ്ട്.
'തെന്നിന്ത്യയിൽ 10 സിനിമകൾ ചെയ്തു'; കേട്ടപ്പോൾ ഋഷി കപൂറിന്റെ പ്രതികരണത്തെക്കുറിച്ച് താപ്സി
റാവു രമേഷ്, മുരളി ശര്‍മ്മ, വരലക്ഷ്മി ശരത്കുമാര്, ഉണ്ണി മുകുന്ദന്, സമ്പത്ത് രാജ്, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രിപദ, പ്രിയങ്ക ശര്‍മ്മ, തുടങ്ങി പല പ്രമുഖരായ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍