എന്റെ മക്കളുടെ അച്ഛനാണ്, ഇതെന്നെ ഏറെ വേദനിപ്പിച്ചു; മക്കളെ അങ്ങനെയല്ല ഞാൻ വളർത്തിയത്; പവനിന്റെ മുൻ ഭാര്യ

തെലുങ്ക് സിനിമാ ലോകത്തിന് സുപരിചിതയാണ് നടി രേണു ദേശായി. നായിക നടിയായി സിനിമകളിൽ അഭിനയിച്ച രേണു ഇന്ന് ക്യാരക്ടർ റോളുകളും ചെയ്യുന്നു. കരിയറിനപ്പുറം രേണുവിന്റെ വ്യക്തി ജീവിതമാണ് പലപ്പോഴും ചർച്ചയായത്. തെലുങ്കിലെ സൂപ്പർതാരം പവൻ കല്യാണിനെയാണ് രേണു ദേശായി വിവാഹം ചെയ്തിരുന്നത്. വിവാഹത്തിന് മുമ്പേ ഇരുവരും ലിവിം​ഗ് ടു​ഗെദറിൽ ആയിരുന്നു. പവൻ കല്യാൺ അന്ന് വിവാഹിതനുമാണ്. ആദ്യ ഭാര്യയുമായി പിരിഞ്ഞ ശേഷം പവൻ രേണുവിനെ വിവാഹവും ചെയ്തു.

2009 ലായിരുന്നു വിവാഹം. വിവാഹത്തിന് മുമ്പേ 2004 ലാണ് പവനിനും രേണുവിനും മൂത്ത മകൻ പിറന്നത്. 2009 ലാണ് രേണുവും പവൻ കല്യാണും നിയമപരമായി വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഇളയ മകളും പിറന്നു. എന്നാൽ വിവാഹജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ ഉടലെടുത്തു 2012 ൽ ഇവർ വിവാഹമോചനവും നേടി. മക്കൾ രേണുവിനൊപ്പമാണുള്ളത്. പവൻ കല്യാണും ഇടയ്ക്ക് മക്കളെ കാണാറുണ്ട്. അകിര എന്ന‍ാണ് മകന്റെ പേര്. മകൾ‍ ആദ്യയും.

Renu Desai, Pawan Kalyan

മക്കളെക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ രേണു ദേശായ് പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പവൻ കല്യാണിന്റെ ആരാധകരെ വിമർശിച്ച് കൊണ്ടാണ് രേണു ദേശായി സംസാരിച്ചത്. അടുത്തിന്റെ എന്റെ മുൻ ഭർത്താവിനെക്കുറിച്ച് നല്ലൊരു കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ എന്നെ വേദനിപ്പിച്ച കമന്റുകൾ വന്നു. മകനെ സിനിമയിലേക്ക് കൊണ്ട് വരാൻ വേണ്ടി പവൻ കല്യാണിന്റെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുകയാണെന്നാണ് പറഞ്ഞത്. അദ്ദേഹം അകിരയുടെ പിതാവാണ്.

അകിരയെ ലോഞ്ച് ചെയ്യാൻ വേണ്ടി എനിക്കദ്ദേഹത്തെക്കുറിച്ച് നല്ലത് സംസാരിക്കേണ്ടതില്ലെന്നും രേണു ദേശായി വ്യക്തമാക്കി. എന്താണ് ഈ ആളുകളുടെ പ്രശ്നം? നിങ്ങളുടെ ഒരു കാര്യം നടക്കാൻ വേണ്ടി അമ്മ അച്ഛനെക്കുറിച്ച് നല്ലത് പറയേണ്ടതുണ്ടോ. കുറച്ച് വിവേകം കാണിക്കൂ. നിങ്ങൾക്ക് അദ്ദേഹം പവൻ കല്യാൺ ആയിരുക്കും. പക്ഷെ അദ്ദേഹം ഈ രണ്ട് കുട്ടികളുടെ അച്ഛനുമാണ്. എന്നെ ഏറെ വേദനിപ്പിച്ച കമന്റാണിത്.

Renu Desai, Pawan Kalyan

അക്കിരയ്ക്ക് സിനിമയിലേക്ക് വരാൻ എന്റെയോ അവന്റെ അച്ഛന്റെയോ ആവശ്യമില്ല. മാതാപിതാക്കളുടെ സഹായമില്ലാതെ സ്വന്തമായി ഉയരാനാണ് മക്കളെ പഠിപ്പിച്ചതെന്നും രേണു ദേശായി വ്യക്തമാക്കി. റഷ്യൻ വനിതയായ അന്ന ലെസ്നവയാണ് പവൻ കല്യാണിന്റെ ഇപ്പോഴത്തെ ഭാര്യ. നടന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തിലും നടന് രണ്ട് മക്കളുണ്ട്.

2013 ലാണ് പവനും അന്ന ലെസ്നവയും വിവാഹിതരായത്. നടന്റെ തീൻ മാർ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ പവനും അന്നയും വിവാഹമോചനത്തിന് ഒരുങ്ങുന്നെന്ന അഭ്യൂഹം വന്നു. എന്നാൽ ​ഗോസിപ്പുകൾ തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. നന്ദിനി എന്നാണ് പവനിന്റെ ആദ്യ ഭാര്യയുടെ പേര്.

തെലുങ്ക് സിനിമാ ലോകത്തിന് പുറമെ രാഷ്ട്രീയത്തിലെയും പ്രബല സാന്നിധ്യമാണ് പവൻ കല്യാൺ. അതേസമയം നടന്റെ മൂന്ന് വിവാഹങ്ങൾ രാഷ്ട്രീയ എതിരാളികൾ വിമർശനത്തിന് ആയുധമാക്കാറുണ്ട്. വേർപിരിഞ്ഞ ആദ്യ ഭാര്യക്ക് കോടികൾ നടൻ ജീവനാംശമായി നൽകിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ച് പൊതുവിടങ്ങളിൽ പവൻ കല്യാൺ സംസാരിക്കാറില്ല. 52 കാരനായ പവനിന് സിനിമാ ലോകത്ത് വലിയ ആരാധക വൃന്ദമാണുള്ളത്. നടൻ ചിരഞ്ജീവിയുടെ സഹോദരനാണ് പവൻ കല്യാൺ.

Read more about: pawan kalyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X