ആ കാണുന്നത് പ്രഭാസിനെയല്ല; ഡ്യൂപ്പ് വാങ്ങുന്നത് കോടികൾ; താരത്തിന്റെ ഡ്യൂപ്പിനെക്കുറിച്ച് വെളിപ്പെടുത്തൽ

തെലുങ്ക് സിനിമാ ലോകത്തെ യൂത്ത് ഐക്കണിൽ നിന്നും പാൻ ഇന്ത്യൻ താരമായുള്ള പ്രഭാസിന്റെ വളർച്ച ആരാധകരെ ആവേശം കൊള്ളിച്ചതാണ്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പ്രഭാസിന്റെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത് പ്രേക്ഷകർ കണ്ടു. അതിന് മുമ്പ് വരെയും പ്രഭാസ് ടോളിവുഡിൽ മാത്രം അറിയപ്പെടുന്ന നടനായിരുന്നു. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ കരിയറിൽ ഉയർച്ചയും അതോടൊപ്പം ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ആ​ഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമയ്ക്ക് ശേഷം അതേപോലൊരു സിനിമ ലഭിക്കാൻ നടൻ പാടു പെ‌ട്ടു.

അമിത പ്രതീക്ഷകൾ നടന്റെ സിനിമാ തെരഞ്ഞെടുപ്പുകളെ പോലും ബാധിച്ചു. തുടരെ പരാജയങ്ങൾ വന്നതോടെപ്രഭാസിന് നേരെ വിമർശനങ്ങളും വന്നു. ആദിപുരുഷ് എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ പ്രഭാസിന് കേൾക്കേണ്ടി വന്ന വിമർശനങ്ങൾക്ക് കണക്കില്ല. ഇതിൽ കുറച്ചെങ്കിലും ആശ്വാസം നൽകിയത് പുതിയ ചിത്രം സലാറാണ്. പ്രഭാസിന്റെ ബോഡി ഡബിളിനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സിനിമകളിലെ ആക്ഷൻ സീനുകളിലെ പ്രഭാസ് ഡ്യൂപ്പിനെ ഉപയോ​ഗിക്കാറുണ്ട്.

Prabhas

അടുത്ത കാലത്തായി പ്രഭാസിന് വന്ന താരത്തിളക്കം ഇദ്ദേഹത്തിന്റെ ഡ്യൂപ്പിനും ​ഗുണം ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം ഒരു ദിവസം 30 ലക്ഷം രൂപയാണ് പ്രഭാസിന്റെ ഡ്യൂപ്പ് സ്വന്തമാക്കുന്നത്. ബി​ഗ് ബജറ്റ് സിനിമകളിൽ 30 ദിവസവും ഇദ്ദേഹം സെറ്റിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. അതായത് ഒരു മാസം കൊണ്ട് 9 കോടി രൂപ പ്രഭാസിന്റെ ഡ്യൂപ്പിന് ലഭിക്കുന്നു. പ്രഭാസിന്റെ അ‌ടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം അത്ര എളുപ്പമുള്ള ജോലിയല്ല ഈ ഡ്യൂപ്പ് ചെയ്യുന്നതെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. അപകടകരമായ ആക്ഷൻ രം​ഗങ്ങൾ ഡ്യൂപ്പ് ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും സലാറിലും കൽകി 2989 എന്ന ചിത്രത്തിലും ബുദ്ധിമുട്ടേറിയ സംഘട്ടന രം​ഗങ്ങളിൽ ഡ്യൂപ്പ് അഭിനയിച്ചിട്ടുണ്ടെന്നും പ്രഭാസിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ആരോ​ഗ്യ പ്രശ്നങ്ങൾ പ്രഭാസിനെ വലയ്ക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർ‌ട്ടുകൾ വന്നിട്ടുണ്ട്. അടുത്തി‌ടെയാണ് നടന്റെ മുട്ടിന് പരിക്ക് പറ്റിയത് മൂലം സർജറി ചെയ്തത്.

Prabhas

കൽകി 2989 ആണ് പ്രഭാസിന്റെ റിലീസ് ചെയ്യാനുള്ള സിനിമ. സലാറിന് ശേഷം വരാനിരിക്കുന്ന സിനിമയിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രഭാസിനെക്കുറിച്ച് സിനിമാ ലോകത്ത് അടുത്ത കാലത്ത് വന്ന അഭ്യൂഹങ്ങൾ ഏറെയാണ്. നടന്റെ വിവാഹ ​ഗോസിപ്പുകളാണ് ഇതിലൊന്ന്. 44 കാരനായ പ്രഭാസ് ഇതുവരെയും വിവാഹത്തിന് തയ്യാറായി‌ട്ടില്ല. നടൻ വിവാഹ​ത്തോട് മുഖം തിരിക്കുന്നതിൽ ബന്ധുക്കൾക്കും ആരാധകർക്കുമെല്ലാം ആശങ്കയുണ്ട്.

നേരത്തെ ബാഹുബലിയുടെ ഷൂട്ടിം​ഗ് നീണ്ട് പോകുന്നതാണ് വിവാഹം വേണ്ടെന്ന് പറയാൻ പ്രഭാസ് കാരണമായി ചൂണ്ടിക്കാണിച്ചത്. എന്നാൽ ബാഹുബലി റിലീസ് ചെയ്തിട്ട് വർഷങ്ങളായി‌‌‌‌ട്ടും നടൻ വിവാഹം ചെയ്തിട്ടില്ല. നടി അനുഷ്ക ഷെട്ടിയുമായി പ്രഭാസ് പ്രണയത്തിലാണെന്ന് നേരത്തെ ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ രണ്ട് പേരും ഈ വാദം തള്ളിക്കളയുകയാണുണ്ടായത്.

പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രഭാസും ഇത് തന്നെയാണ് ആവർത്തിച്ചത്. 42 കാരിയായ അനുഷ്കയും ഇതുവരെ വിവാഹിതയായിട്ടില്ല. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനുഷ്ക എവിടെയും തുറന്ന് സംസാരിക്കാറില്ല.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X