For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമുണ്ട്; ഒടുവില്‍ ആ സത്യമെന്താണെന്ന് വെളിപ്പെടുത്തി രാംചരണിന്റെ ഭാര്യ

  |

  തെലുങ്കിലെ യുവനടന്‍ രാം ചരണും അദ്ദേഹത്തിന്റെ ഭാര്യ ഉപാസനയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ കുടുംബ ജീവിതത്തെ പറ്റി പല വാര്‍ത്തകളും പ്രചരിക്കാറുണ്ട്. എന്നാല്‍ കുട്ടികളുണ്ടാവുന്നതിനെ പറ്റി താരപത്നി പറഞ്ഞ ചില വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2012 ലാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

  വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷമായി. എന്നിട്ടും കുട്ടികള്‍ ഇല്ലാത്തതിന്റെ കാരണമെന്താണെന്ന് താരങ്ങളോട് പലരും ചോദിക്കാറുണ്ട്. ഭാവിയില്‍ തങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവില്ലെന്ന് താരങ്ങള്‍ പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സദ്ഗുരുവിന്റെ കൂടെ കുട്ടികളില്ലാത്തതിന്റെ കാരണത്തെ പറ്റി ഉപസാന പറഞ്ഞ പ്രസ്താവനയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് താരപത്നി വെളിപ്പെടുത്തിയത്. നടിയുടെ പ്രസ്താവനയ്ക്ക് സദ്ഗുരു മറുപടി പറയുകയും ചെയ്തു. 'മനുഷ്യന്മാര്‍ ആഗോളതാപനത്തെ കുറിച്ചുള്ള വിഷമത്തിലാണ്. എന്നാല്‍ ആളുകളുടെ എണ്ണം കുറയുകയാണെങ്കില്‍ ഇതേ കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്നില്ലെന്ന് തീരുമാനിക്കുന്ന സ്ത്രീകളെ കാണുന്നത് തന്നെ നല്ലതാണ്' സദ്ഗുരു പറയുന്നു.

  ഭര്‍ത്താവ് മരിച്ചിട്ട് ഒരാഴ്ച, മീന വീണ്ടും അഭിനയിക്കാനെത്തിയെന്ന് റിപ്പോര്‍ട്ട്; സത്യാവസ്ഥ ഇങ്ങനെയാണ്

  എന്നാല്‍ സദ്ഗുരുവിനെ സന്തോഷിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞ ഉപസാന തന്റെ അമ്മയെയും അമ്മായിയമ്മയെയും കാണാന്‍ ആഗ്രഹിക്കുന്നതിനെ പറ്റി പറഞ്ഞു. സിനിമകളുമായി ബന്ധപ്പെട്ട തിരക്കിലായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ താന്‍ തയ്യാറല്ലെന്നാണ് രാം ചരണ്‍ പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളത്.

  മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനെന്ന നിലയില്‍ ആരാധകരെ സന്തോഷിപ്പിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ഞാനൊരു കുടുംബജീവിതം ആരംഭിക്കുകയാണെങ്കില്‍ എന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചേക്കാം. എന്നെ ഉപാസനയ്ക്കും ചില ലക്ഷ്യങ്ങളുണ്ട്.

  ഇതെന്നെ ഇമോഷണലാക്കും, എനിക്ക് കരച്ചില്‍ വരുന്നു; വേദിയില്‍ വിങ്ങിപ്പൊട്ടി ഐശ്വര്യ, ആശ്വസിപ്പിച്ച് സായി പല്ലവി

  കുറച്ച് വര്‍ഷത്തേക്ക് കുട്ടികള്‍ വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഓരോരുത്തര്‍ക്കും അവരുടേതായ താല്‍പര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ജന്മം കൊടുക്കാന്‍ ദമ്പതിമാര്‍ തയ്യാറല്ലെങ്കില്‍ അവരെ കുറിച്ച് വിലയിരുത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. അവര്‍ പബ്ലിക് ഫിഗര്‍ ആണെന്നേയുള്ളു. അല്ലാതെ പൊതുസ്വത്തല്ല. വ്യക്തികളുടെ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റം പലപ്പോഴും സെലിബ്രിറ്റികളെ അസ്വസ്ഥരാക്കാറുണ്ടെന്നും രാം ചരണ്‍ പറഞ്ഞിട്ടുണ്ട്.

  പിതാവിന്റെ 271 കോടി സ്വത്തിന് വേണ്ടിയുള്ള തര്‍ക്കം; നടന്‍ ശിവാജി ഗണേശന്റെ കുടുംബത്തില്‍ നടക്കുന്നതിത്

  Recommended Video

  Dilsha's Prank Call | നമ്പറുമാറി ദിൽഷ വിളിച്ചു, ആളെ പിടികിട്ടാതെ കട്ടക്കലിപ്പിൽ ഡോക്ടർ | *Interview

  മുന്‍പ് കുട്ടികളെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്ന് ഉപാസനയും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഒരു കുഞ്ഞ് വേണമെന്ന് എനിക്ക് താല്‍പര്യമുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് വളച്ചൊടിക്കും. നേരെ മറിച്ച് എനിക്ക് ഇപ്പോള്‍ താല്‍പര്യമില്ലെന്നാണ് പറയുന്നതെങ്കില്‍ അതും വൈറലാവും.

  അതുകൊണ്ട് ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല. പേഴ്‌സണ്‍ ചോയിസിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് ഉത്തരം കൊടുക്കേണ്ട ആവശ്യമില്ലെന്നും ഉപാസന സൂചിപ്പിച്ചു.

  Read more about: രാം ചരൺ ram charan
  English summary
  Viral: Ram Charan's Wife Upasana Opens Up She Dont Want Babies For These Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X