വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ തീരുമാനിച്ചു; കുഞ്ഞ് പിന്നെ മതിയെന്നതിനാൽ എഗ് ഫ്രീസിംഗ് ചെയ്തെന്ന് ഉപാസന
തെലുങ്ക് സിനിമയിൽ നിന്നുള്ള പാൻ ഇന്ത്യൻ സൂപ്പർ താരമാണ് രാം ചരൺ. ആർആർആർ എന്ന സിനിമയുടെ വിജയത്തോടെയാണ് നടന് ഇത്രയധികം ജനപ്രീതി വന്നത്. അതിന് മുമ്പ് തെലുങ്കിലെ താരമാണെങ്കിലും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പുറത്ത് വലിയ ജനപ്രീതി ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. മഗധീര എന്ന സിനിമയിലൂടെ മലയാളികൾക്കും രാം ചരൺ സുപരിചിതനാണ്. 2011 ൽ പുറത്തിറങ്ങിയ ഈ സിനിമ വൻ ഹിറ്റായിരുന്നു.
എന്നാൽ പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് ആർആർആർ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന രാം ചരണിനിപ്പോൾ വ്യക്തി ജീവിതത്തിലും സന്തോഷങ്ങളുടെ കാലമാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ഗർഭിണിയാണ്. അച്ഛനുമമ്മയുമാവാൻ പോവുന്നതിന്റെ സന്തോഷത്തിലാണ് രാം ചരണും ഉപാസനയും.

ഇപ്പോഴിതാ താൻ അമ്മയാവുന്നതിനെക്കുറിച്ച് ഉപാസന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹ ജീവിതത്തിന്റെ തുടക്ക കാലത്ത് തന്നെ അണ്ഡ ശീതീകരണം ചെയ്തിരുന്നെന്ന് ഉപാസന പറയുന്നു. കരിയറിലേക്ക് രണ്ട് പേർക്കും ശ്രദ്ധ കൊടുക്കേണ്ടിയിരുന്നതിനാലാണ് കുഞ്ഞ് പിന്നെ മതിയെന്ന് തീരുമാനിക്കുകയും എഗ് ഫ്രീസിംഗ് ചെയ്യുകയും ചെയ്തതെന്ന് ഉപാസന വ്യക്തമാക്കി.
'എഗ്സ് സ്റ്റോർ ചെയ്യുന്ന കാര്യത്തിൽ നേരത്തെ തന്നെ രാമും ഞാനും തീരുമാനമെടുത്തിരുന്നു. പല കാരണങ്ങളാണ് ആ സമയത്ത് കരിയറിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. ഇത് ഞങ്ങൾ രണ്ട് പേരും സ്ഥിരതയുള്ളിടത്താണ്. ഞങ്ങളുടെ വരുമാനം കൊണ്ട് കുട്ടിയെ പരിപാലിക്കാനും ആ കുട്ടിക്ക് ജീവിതം നൽകാൻ കഴിയുന്നിടത്ത്. ഞങ്ങളുടെ ഈ ചിന്തയെ മറ്റൊന്നും ബാധിക്കാൻ അനുവദിച്ചില്ല. അത് ഈ ബന്ധത്തിൽ ഞാനേറെ ബഹുമാനിക്കുന്ന കാര്യമാണ്,' ഉപാസന പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ഇവർക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്.
അമ്മയെ പോലെ തന്നെ പ്രധാനപ്പെട്ട ആളാണ് കുഞ്ഞിന്റെ അച്ഛനെന്നും ഉപാസന അഭിപ്രായപ്പെട്ടു. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്കിപ്പുറമാണ് ഇവർക്ക് കുഞ്ഞ് പിറക്കാൻ പോവുന്നത്. സിഎസ്ആർ അപ്പോളോ ഹോസ്പിറ്റലിന്റെ മേധാവികളിലാെരാളാണ് ഉപാസന കാമിനേനി. ഭർത്താവ് സിനിമാ തിരക്കുകളിലായിരുന്നപ്പോൾ ഉപാസന തന്റെ കരിയറുമായ ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. ഇരുവരും വിദേശത്ത് ഒരുമിച്ചായിരുന്നത്രെ പഠിച്ചത്.
അമ്മയാവാൻ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന സമ്മർദ്ദത്തെക്കുറിച്ച് ഉപാസന മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. വിവാഹവും അമ്മയാവലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും ഉപാസന അന്ന് അഭിപ്രായപ്പെട്ടു. പ്രസവകാലവും ഉപാസന തന്റേതായ തിരക്കുകളിലാണ്. ഭർത്താവിനൊപ്പം മിക്ക വേദികളിലും ഇപ്പോൾ ഉപാസനയെ കാണാം.

ആർആർആർ ആഗോള വേദികളിൽ പുരസ്കാരം വാങ്ങിയപ്പോൾ ഉപാസനയും രാം ചരണിനൊപ്പം പോയിരുന്നു. ഇന്ത്യയലെ തന്നെ ധനിക കുടുംബങ്ങളിലൊന്നാണ് രാം ചരണിന്റേത്. കുടുംബ സ്വത്തുക്കൾ മാറ്റി നിർത്തിയാൽ രാം ചരണിനും ഉപാസനയ്ക്കും മാത്രം 2500 കോടി രൂപയുടെ ആസ്തിയുണ്ട്.
സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ രഹസ്യമെന്തെന്ന് ഉപാസന മുമ്പ് സംസാരിച്ചിരുന്നു. പ്രണയത്തിൽ വീഴരുത്, പകരം പ്രണയത്തിലൂടെ വളരണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് രാം ചരൺ. എല്ലാ ദിവസവും പുതിയ പാഠമാണ്. ഞങ്ങൾക്ക് അച്ചടക്കമുണ്ട്. ബിസിനസുകൾ വിശകലനം ചെയ്യുന്നത് പോലെ തന്നെ ബന്ധത്തെയും വിശകലനം ചെയ്യും.
അങ്ങനെ ചെയ്യുന്നത് ആരോഗ്യകരമാണ്. ആശയവിനിമയത്തിന്റെ അടിസ്ഥാന തത്വങ്ങളും അതിർവരമ്പും നിലനിർത്തുകയെന്നതാണ് പത്ത് വർഷം ഒരുമിച്ച് ജീവിച്ചതിന്റെ വിജയ മന്ത്രമെന്നും അന്ന് ഉപാസന പറഞ്ഞു. കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് താരദമ്പതികളിപ്പോൾ.


Click it and Unblock the Notifications