For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിതാവ് നല്‍കിയതടക്കം 1300 കോടിയുടെ ആസ്തി; രാം ചരണിന്റെ സ്വത്തുക്കളെ കുറിച്ചുള്ള കണക്ക് വിവരം പുറത്തായി

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ സൂപ്പര്‍താരങ്ങളില്‍ ഒരാളായി വളര്‍ന്ന താരപുത്രനാണ് രാം ചരണ്‍. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച താരപുത്രനായ രാം ചരണ്‍ തെലുങ്ക് നാട്ടിലെ യുവതാരങ്ങളില്‍ പ്രധാനിയാണ്. അച്ഛന്‍ ചിരഞ്ജീവിയുടെ പാതയിലൂടെ സിനിമയിലേക്ക് എത്തി വിജയിക്കാന്‍ മകനും സാധിച്ചുവെന്ന് പറയാം.

  നിലവില്‍ രാം ചരണ്‍ ഒരു കുഞ്ഞിന്റെ പിതാവാകാന്‍ പോകുന്നു എന്ന സന്തോഷത്തിലാണ് കുടുംബവും ആരാധകരുമൊക്കെ. തങ്ങളുടെ ജീവിതത്തില്‍ അങ്ങനൊരു കുഞ്ഞിന് സ്ഥാനമില്ലെന്ന് പറഞ്ഞവരാമ് രാം ചരണും ഭാര്യയും. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

  Also Read: കുഞ്ഞിനെ കുറിച്ച് ചോദിച്ചാല്‍ മാറി നില്‍ക്കാന്‍ പറയും; ഒരു കുഞ്ഞ് വേണ്ടേന്ന് ഞാനും ചോദിക്കാറുണ്ടൈന്ന് ജീവ

  2007 ലാണ് ചിതുര എന്ന ചിത്രത്തിലൂടെ രാം ചരണ്‍ വെള്ളിത്തിരയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയും പിന്നീട് വന്ന സിനിമകളുമൊക്കെ ശ്രദ്ധേയമായതോടെ രാം ചരണിന്റെ ജീവിതവും പ്രശസ്തിയിലായി.

  ഏറ്റവുമൊടുവില്‍ ആര്‍ആര്‍ആര്‍ പോലെ സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായി തന്റെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തി കൊണ്ടിരിക്കുകയാണ് നടന്‍. രാം ചരണിന്റേതായി വരാന്‍ പോവുന്ന സിനിമകളും ഇതേ രീതിയില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നത്.

  Also Read: ശരാശരി മദ്യപാനിയ്ക്കും മുകളിലായിരുന്നു ഞാന്‍; ഇങ്ങനാണേല്‍ എവിടേലും ഇറങ്ങി പോകുമെന്ന് ഭാര്യ പറയും- കണ്ണന്‍ സാഗർ

  2012 ലാണ് തെലുങ്കില്‍ പ്രശസ്തി നേടിയ ബിസിനസ് കുടുംബത്തില്‍ നിന്നുള്ള ഉപാസന കാമിനേനിയെ താരം വിവാഹം കഴിക്കുന്നത്. പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനൊടുവില്‍ താരദമ്പതിമാര്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.

  കുടുംബത്തിലെ അനന്തരവകാശി വൈകാതെ എത്തുമെന്നും തങ്ങളുടെ കുടുംബം വലുതാന്‍ പോവുകയാണെന്നും നടന്‍ ചിരഞ്ജീവിയാണ് പുറംലോകത്തെ അറിയിച്ചത്. മകന്റെ സന്തോഷത്തില്‍ പിതാവും സന്തുഷ്ടനായിരുന്നു.

  രാം ചരണ്‍ ഒരു അച്ഛനാവാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വരുമാനത്തെ കുറിച്ചും ആസ്തിയെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ടൈംസ് നൗ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം 'രാം ചരണിന്റെ ആസ്തി ഏകദേശം 1300. 75 കോടി', വരുമെന്നാണ്. പിതാവില്‍ നിന്നും ലഭിച്ച സ്വത്തുക്കളും ഇതുവരെ സമ്പാദിച്ചതുമെല്ലാം ചേരുമ്പോഴാണ് ഇത്രയും വലിയ തുക ഉണ്ടാവുക എന്നാണ് വിവരം.

  മാത്രമല്ല ആര്‍ആര്‍ആര്‍ ഹിറ്റായതിന് പിന്നാലെ സിനിമയിലെ പ്രതിഫലും നടന്‍ കൂട്ടിയിരിക്കുകയാണ്. 2018 ലും 2019 ലും ഏകദേശം പതിനേഴ് കോടി രൂപയായിരുന്നു രാം ചരണ്‍ ഒരു സിനിമയ്ക്കായി വാങ്ങിയിരുന്നത്. നടന്റേതായി ഇനി വരാന്‍ പോവുന്ന സിനിമയ്ക്ക് വേണ്ടി ഏകദേശം അമ്പത് മുതല്‍ അറുപത് കോടി വരെ പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.

  ആഢംബരത്തിന് യാതൊരു കുറവുമില്ലാത്ത ബംഗ്ലാവും നടന്റെ പേരിലുണ്ട്. ജൂബിലി ഹില്‍സിലുള്ള ബംഗ്ലാവിന് ഏകദേശം അമ്പത് കോടിയാണ് വില. ഹൈദരബാദിലെ പോഷ് പ്രദേശത്ത് വലിയൊരു വീടും സ്വന്തമായിട്ടുണ്ട്. നാല് കോടി മുതല്‍ വിലമതിക്കുന്ന ആഢംബര കാറുകളും താരം സ്വന്തമാക്കി. എന്തായാലും തെന്നിന്ത്യന്‍ നടന്മാരിലെ ഒരു കോടിശ്വേരന്‍ തന്നെയാണ് രാം ചരണെന്ന കാര്യം വ്യക്തമാണ്.

  Read more about: രാം ചരൺ ram charan
  English summary
  Viral : Ram Charans Receiving 60 Crore For His Next Movie And His Total Net Worth Is 1300 Crore. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X