തൊട്ടതെല്ലാം ഹിറ്റ്; രശ്മികയുടെ സമ്പാദ്യം കോടികൾ; ഒളിച്ച് വെക്കുന്ന പ്രണയവും

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് അടുത്ത കാലത്ത് പ്രേക്ഷകർ കണ്ട വൻ തരോദയമാണ് രശ്മിക മന്ദാന. കർണാകടക്കാരിയായ രശ്മിക വളരെ പെട്ടെന്നാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടത്. തൊട്ടതെല്ലാം ഹിറ്റാക്കി തെന്നിന്ത്യയിൽ മുന്നേറിയ രശ്മികയെ തേടി ഇന്ന് ബോളിവുഡിൽ നിന്നും അവസരങ്ങളെത്തുന്നു. കന്നഡ സിനിമാ രം​ഗത്താണ് തുടക്കമെങ്കിലും രശ്മികയെ ഇന്നത്തെ താരമാക്കി വളർത്തിയതിൽ വലിയ പങ്കുള്ളത് ടോളിവുഡിനാണ്. ​ഗീതഗോവിന്ദം, പുഷ്പ തുടങ്ങി ശ്രദ്ധേയ തെലുങ്ക് സിനിമകളുടെ ഭാ​ഗമാകാൻ രശ്മികയ്ക്ക് കഴിഞ്ഞു.

തെലുങ്ക് സിനിമകളിലൂടെയാണ് നടിക്ക് ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കുന്നതും. നാഷണൽ ക്രഷ് എന്നാണ് ആരാധകർ രശ്മികയെ വിളിക്കാറ്. ചെയ്ത സിനിമകളിൽ മിക്കതിലും സൂപ്പർഹിറ്റായ ​ഗാനങ്ങൾ രശ്മികയ്ക്ക് ലഭിച്ചിട്ടുണ്ട്. നടിയുടെ ജനസ്വീകാര്യതയിൽ ഇതും ഒരു ഘടകമാണ്. സിനിമാ രം​ഗത്ത് നിന്നും രശ്മികയുണ്ടാക്കുന്ന സമ്പാദ്യവും ചെറുതല്ല. ഒരു സിനിമയ്ക്ക് നാല് കോടി രൂപയാണ് രശ്മിക വാങ്ങുന്ന പ്രതിഫലം.

Rashmika Mandanna

റിപ്പോർട്ടുകൾ പ്രകാരം 45 കോടി രൂപയുടെ ആസ്തി നടിക്കുണ്ട്. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽ നിന്നും താരത്തിന് വലിയ തുക പ്രതിഫലമായി ലഭിക്കുന്നു. എട്ട് കോടി രൂപ വിലയുള്ള ബം​ഗ്ലാവാണ് നടിക്ക് ബാ​ഗ്ലൂരിൽ ഉള്ളത്. ഇതിന് പുറമെ ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും ലക്ഷ്വറി വീടുകളുണ്ട്. മെർസിഡെസ് ബെൻസ് സി ക്ലാസ്, ഓഡി ക്യു 3, ടൊയോട്ട ഇന്നോവ, ഹുണ്ടായ് ക്രെറ്റ തുടങ്ങിയ കാറുകൾ താരത്തിന്റെ പക്കലുണ്ട്.

ഒപ്പം ലക്ഷ്വറി ഹാൻഡ് ബാ​ഗുകളുടെ വലിയൊരു ശേഖരം തന്നെ രശ്മികയ്ക്കുണ്ട്. സായ് പല്ലവി, കീർത്തി സുരേഷ് തുടങ്ങി തെന്നിന്ത്യയിൽ രശ്മികയ്ക്ക് ഒപ്പത്തിനൊപ്പം താരമൂല്യമുള്ള മറ്റ് നായിക നടിമാരുമുണ്ട്. എന്നാൽ തുടർച്ചയായി ഹിറ്റുകൾ ലഭിക്കുന്നതാണ് രശ്മികയെ വ്യത്യസ്തമാക്കുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകളേ ചെയ്യൂ എന്ന നിർബന്ധം രശ്മികയ്ക്കില്ല. വാരിസ് എന്ന തമിഴ് ചിത്രത്തിൽ പ്രാധാന്യമില്ലാത്ത നായികാ വേഷമാണ് രശ്മിക ചെയ്തത്. എന്നാൽ സിനിമയുടെ ​ഗാനരം​ഗങ്ങൾ രശ്മികയുടെ ജനപ്രീതി വർധിപ്പിച്ചു.

Rashmika Mandanna

നടൻ വിജയ് ദേവരകൊണ്ടയുമായി രശ്മിക പ്രണയത്തിലാണെന്ന് ഏറെ നാളായി ​ഗോസിപ്പുകൾ പരക്കുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും രണ്ട് പേരും ഒഴിഞ്ഞ് മാറാറാണ് പതിവ്. കരിയറിലെ ഉയർച്ചയ്ക്കൊപ്പം വിവാദങ്ങളും രശ്മികയെ തേടി വന്നിട്ടുണ്ട്. അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തലുകൾ കേട്ട നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന.

ബോളിവുഡിനെ പുകഴ്ത്താൻ വേണ്ടി തെന്നിന്ത്യൻ സിനിമാ ലോകത്തെ ഇകഴ്ത്തി സംസാരിച്ചു, അഭിനയത്തിൽ തുടക്കം കുറച്ച കന്നഡ സിനിമാ ലോകത്തെ അവ​ഗണിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രശ്മികയ്ക്കെതിരെ വന്നത്. അഭിമുഖങ്ങളിൽ നടി പറയുന്ന കാര്യങ്ങൾ പലപ്പോഴും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.

കിരിക് പാർട്ടി എന്ന കന്നഡ സിനിമയിലൂടെയാണ് രശ്മിക സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. എന്നാൽ അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കവെ ഈ സിനിമയെക്കുറിച്ച് നടി പരാമർശിച്ചില്ല.

കിരിക് പാർട്ടിയുടെ സംവിധായകൻ ഋഷഭ് ഷെട്ടിയെ ഈ സംഭവം പ്രകോപിപ്പിച്ചു. തന്റെ അനിഷ്ടം പരോക്ഷമായി ഇദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. പിന്നാലെ കന്നഡ സിനിമാ ലോകം രശ്മികയ്ക്കെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. കുറച്ച് നാളുകൾക്ക് ശേഷമാണ് ഈ വിവാ​ദം കെട്ടടങ്ങിയത്. അനിമൽ, പുഷ്പ 2: ദ റൂൾ എന്നിവയാണ് നടിയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

More from Filmibeat

Read more about: rashmika mandanna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X