നഷ്ടക്കണക്കുകളിൽ നിന്ന് സായ് പല്ലവി രക്ഷപ്പെട്ടു; അബദ്ധം പറ്റിയത് കീർത്തിക്ക്; സംഭവമിങ്ങനെ

തെന്നിന്ത്യയിലെ മറ്റ് നായിക നടിമാരിൽ നിന്നും വ്യത്യസ്തമാണ് സായ് പല്ലവിയുടെ കരിയർ ​ഗ്രാഫ്. സൂക്ഷ്മതയുള്ള സ്ക്രിപറ്റ് സെലക്ഷൻ, ഡാൻസിലെയും അഭിനയത്തിലെയും മികവ് തുടങ്ങി പല ഘടകങ്ങൾ സായ് പല്ലവിയുടെ ഇന്നത്തെ വിജയത്തിന് കാരണമാണ്. എന്നാൽ കൊമേഴ്ഷ്യൽ നായികയാണെങ്കിലും തന്റേതായ നിബന്ധനകൾ താരത്തിനുണ്ട്. ഇന്റിമേറ്റ് രം​ഗങ്ങൾ, ​ഗ്ലാമറസ് വേഷം തുടങ്ങിയവയോട് സായ് പല്ലവി നോ പറയുന്നു.

വന്ന് പോവുന്ന കഥാപാത്രങ്ങൾ നടി ചെയ്യാറില്ല. തുടക്കകാലം മുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രം തെരഞ്ഞെടുക്കുന്നു. കടുത്ത നിബന്ധനകളുള്ള, ​ഗ്ലാമറസ് ലോകവുമായി ചേർന്ന് പോകാൻ താൽപര്യമില്ലാത്ത സായ് പല്ലവി ടോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് എന്നത് എടുത്ത് പറയേണ്ടതാണ്. അടുത്ത കാലത്തൊന്നും ഇത്തരമാെരു നേട്ടം കൈവരിക്കാൻ കഴിഞ്ഞ നടി തെന്നിന്ത്യയിൽ വന്നിട്ടില്ല.

Sai Pallavi

സൂപ്പർസ്റ്റാർ ചിത്രമാണെങ്കിലും തനിക്കിഷ്ടപ്പെട്ടില്ലെങ്കിൽ സായ് പല്ലവി ചെയ്യില്ല. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചിരഞ്ജീവി ചിത്രം ഭോല ശങ്കർ. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ് ഭോല ശങ്കർ.

ചിത്രത്തിൽ കീർത്തി സുരേഷ് ചെയ്ത വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചത് സായ് പല്ലവിയെയാണ്. എന്നാൽ നടി ഈ ചിത്രം ചെയ്യാൻ തയ്യാറായില്ല. ഇതോടെയാണ് കീർത്തി സുരേഷിലേക്ക് ഭോല ശങ്കർ എത്തുന്നത്. 2.25 കോടി രൂപ പ്രതിഫലം വാങ്ങിയ കീർത്തി തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ബോക്സ് ഓഫീസിൽ കനത്ത പരാജയമാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്.

Bhola Shankar

101 കോടി രൂപയുടെ ബ‍‍ഡ്ജറ്റിൽ നിർമ്മിച്ച ഭോല ശങ്കറിന് 23 കോടി രൂപ മാത്രമാണ് ഇതുവരെ നേടാനായതെന്നാണ് റിപ്പോർട്ട്. നിർമാതാവ് അനിൽ സുങ്കരയ്ക്ക് കനത്ത നഷ്ടം ഭോല ശങ്കറിന്റെ പരാജയം മൂലം ഉണ്ടായി. ഇതിന് മുമ്പ് ഇദ്ദേഹം നിർമ്മിച്ച ഏജന്റ് എന്ന സിനിമയും പരാജയപ്പെടുകയായിരുന്നു. നിർമാതാവ് സാമ്പത്തിക നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ചിരഞ്ജീവി ഇതുവരെ പ്രതിഫലം വാങ്ങിയില്ലെന്ന സൂചനയുമുണ്ട്.

കീർത്തി സുരേഷിന് പുറമെ നടി തമന്ന ഭാട്ടിയയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ഭോല ശങ്കർ നിരസിച്ചത് സായ് പല്ലവിയുടെ കരിയറിലെ മികച്ച തീരുമാനമാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. നായകന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് ഒരുപക്ഷെ ഇമേജിനെ ബാധിക്കുകയും ചെയ്തേനെ. പൊതുവെ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയ സൂപ്പർ താരങ്ങളുടെ ചിത്രത്തിൽ പ്രധാന്യമുള്ള വേഷം അല്ലെങ്കിലും മുൻ നിര നടിമാർ അഭിനയിക്കാൻ തയ്യാറാകാറുണ്ട്.

നയൻതാര, ശ്രുതി ഹാസൻ, കാജൽ അ​ഗർവാൾ, തമന്ന തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഉയർന്ന പ്രതിഫലവും മാർക്കറ്റ് മൂല്യവുമാണ് ഇവരുടെ സിനിമകളിലേക്ക് നായികമാരെ ആകർഷിക്കുന്നത്. എന്നാൽ അപ്രസക്തമായ കഥാപാത്രം ചെയ്യില്ലെന്ന നിർബന്ധം സായ് പല്ലവിയെ വ്യത്യസ്തയാക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം വിജയുടെ വാരിസ് ഉൾപ്പെടെയുള്ള സിനിമകൾ സായ് പല്ലവി നിരസിച്ചതാണ്.

സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽ മുഖം കാണിക്കുന്നതിലും താരത്തിന് നിബന്ധനയുണ്ട്. 2 കോടി രൂപയുടെ പ്രിതിഫലം വാ​ഗ്ദാനം ചെയ്ത് ഒരു ഫെയർനെസ് ക്രീം ബ്രാൻഡ് സായ് പല്ലവിയെ സമീപിച്ചെങ്കിലും ഈ പരസ്യത്തിൽ അഭിനയിക്കാൻ നടി തയ്യാറായില്ല. നിലപാടുകളിലെ വ്യത്യസ്തത സായ് പല്ലവിയുടെ ജനപ്രീതി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അടുത്തിടെ ​ഗാർ​ഗി എന്ന ചിത്രത്തിൽ സായ് പല്ലവി ശ്രദ്ധേയ പ്രകടനമാണ് കാഴ്ച വെച്ചത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X