വേര്‍പിരിയലിന് ശേഷം ഒരേ പരിപാടിയില്‍ ആദ്യം; ശ്രദ്ധ പിടിച്ചുപറ്റി നാഗചൈതന്യയും സാമാന്തയും
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സാമാന്ത റൂത്ത് പ്രഭു. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ അഭിനയിച്ച സാമാന്ത ഇപ്പോള്‍ സിറ്റാഡല്‍: ഹണി ബണ്ണി എന്ന വെബ് സീരിസിന്റെ തിരക്കിലാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണിത്. 'യെ മായാ ചെസാവേ' എന്ന തെലുഗു ചിത്രത്തിലൂടെയാണ് സമാന്ത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിനൊപ്പമാണ് തെലുഗില്‍ ഇതേ പ്ലോട്ട് വെച്ച് ഗൗതം മേനോന്‍ സിനിമ ചെയ്തത്. ആദ്യമായി നാഗചൈതന്യയും സാമാന്തയും ഒരുമിച്ച് അഭിനയിച്ച ചിത്രവും ഇതാണ്. ഈ സിനിമയ്ക്ക് ശേഷമാണ് നാഗചൈതന്യയും സാമാന്തയും പ്രണയത്തിലാവുന്നത്.

2017ല്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് സാമാന്ത അവരുടെ പേര് ഇന്‍സ്റ്റഗ്രാമില് സാമാന്ത റൂത് പ്രഭു എന്നതില്‍ നിന്ന് സാമാന്ത അക്കിനേനി എന്നാക്കിയിരുന്നു. 2021 ജൂലൈയോടെ സാമാന്ത അക്കിനേനി എന്ന പേര് മാറ്റി വീണ്ടും സാമാന്ത റൂത്ത് പ്രഭു എന്നാക്കി മാറ്റി. ഇതോടെ ഇരുവരും തമ്മില്‍ പിരിയുകയാണന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ഇരുവരും വേര്‍പിരിയുകയാണ് എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുഷ്പയിലെ ഡാന്‍സ് നമ്പര്‍ ആയ ഊ ആണ്ടാവാ എന്ന ഗാനത്തില്‍ സാമാന്ത അഭിനയിക്കുന്നത്. ഇതും ഇരുവരുടെയും വേര്‍പെടലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി. തുടര്‍ന്ന് 2021 ഒക്ടോബറില്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ ഒരുമിച്ച് ഒരു വേദിയും പങ്കുവെച്ചിട്ടുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ നാഗചൈതന്യയും സാമാന്ത റൂത് പ്രഭുവും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ വാര്‍ത്തകളാണ് വരുന്നത്. പ്രൈം വീഡിയോയുടെ അടുത്തിടെ നടന്ന പരിപാടിയിലാണ് രണ്ട് പേരും എത്തിയത്. നാഗ ചൈതന്യ തന്റെ ത്രില്ലര്‍ സീരീസായ ധൂതയുടെ ഭാഗമായാണ് നാഗചൈതന്യ പങ്കെടുത്തത്. ഒപ്പം ശോഭിത ധൂലിപാലയും നാഗചൈതന്യയ്‌ക്കൊപ്പം എത്തി.
പുതുതായി പുറത്തിറക്കാന്‍ പോകുന്ന ആക്ഷന്‍ സീരീസായ 'സിറ്റാഡെല്‍: ഹണി ബണ്ണി'യുടെ പ്രമോഷന്റെ ഭാഗമായാണ് സാമാന്ത പരിപാടിയില്‍ എത്തിയത്. ഇരുവരും പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോകള്‍ കാണാണെങ്കിലും ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടിട്ടില്ല. എങ്കിലും രണ്ട് പേരു ഒരേ പരിപാടിയില്‍ പങ്കെടുക്കാനുള്ളത് ആരാധകരുടെ ശ്രദ്ധ തിരിച്ചിട്ടുണ്ട്. പക്ഷെ ഇരുവരും പരസ്പരം ഒന്നും സംസാരിച്ചിട്ടില്ല.

പരിപാടിയില്‍ ഇരുവരെയും കൂടാതെ പ്രിയങ്ക ചോപ്ര, സൂര്യ, ഷാഹിദ് കപൂര്‍, ബോബി ഡിയോള്‍, തമന്ന ഭാട്ടിയ, തുടങ്ങിയവരും പങ്കെടുത്തിട്ടുണ്ട്. ഇരുവരും വിവാഹം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നാഗചൈതന്യയും ശോഭിത ധൂലിപാലയും തമ്മില്‍ ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ഇരുവരെയും ഒരുമിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്. പ്രൈം വീഡിയോയുടെ പരിപാടിയിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുത്തത്. അതേസമയം തന്റെ കരിയര്‍ ശക്തമാക്കാനാണ് സാമാന്ത ശ്രമിക്കുന്നത്.
കുഷി, പുഷ്പയിലെ ഊ ആണ്ടാവാ ഗാനം തുടങ്ങി ഇപ്പോള്‍ സിറ്റാഡലില്‍ എത്തി നില്‍ക്കുകയാണ് സാമാന്ത. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മയോസൈറ്റിസ് എന്ന രോഗം ബാധിച്ച നടി അതില്‍ നിന്നും സര്‍വൈവ് ചെയ്യുകയും ചെയ്തിരുന്നു. ഇടക്ക് സിനിമയില്‍ നിന്ന് ചെറിയ ഒരു ബ്രേക്ക് എടുത്ത്, അസുഖം മാറിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്.


Click it and Unblock the Notifications