നിഷ്കളങ്കനായ ഭർത്താവിനെ എന്തിന് വഞ്ചിച്ചു; മറുപടി നൽകി സമാന്ത; ഇത് നിങ്ങളെ സഹായിക്കില്ലെന്ന് നടി

വിവാഹമോചനം നടന്നിട്ട് നാളെറെയായെങ്കിലും സമാന്തയും നാ​ഗചൈതന്യയും ഇന്നും സിനിമാലോകത്ത് ചർച്ചയാകുന്നു. എല്ലാം മറന്ന് രണ്ട് വഴിക്ക് നീങ്ങിയെന്ന് സമാന്തയും നാ​ഗ ചൈതന്യയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരാധകർക്ക് ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. നാല് വർഷം നീണ്ട വിവാഹ ബന്ധം അവസാനിപ്പിച്ച സമാന്തയ്ക്ക് പിന്നീട് ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കാൻ സമയം ഉണ്ടായിരുന്നില്ല. കാരണം അതിലും വലിയ പ്രശ്നം നടിക്ക് അഭിമുഖീകരിക്കേണ്ടി വന്നു.

മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച സമാന്തയുടെ ആരോ​ഗ്യം മോശമായി. ചികിത്സ ഇപ്പോഴും തുടരുകയാണ്. അസുഖത്തെ നിയന്ത്രിച്ച് കരിയറിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് സമാന്ത. മറുവശത്ത് നാ​ഗ ചൈതന്യയുടെ മനസിലും സമാന്ത ഇല്ല. നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണ് നടനെന്ന് റിപ്പോർട്ടുകളുണ്ട്. മാത്രമല്ല കരിയറിലെ തിരക്കുകളുമുണ്ട്. തുടരെ പരാജയ സിനിമകളുമായി കരിയറിലെ മോശം ഘട്ടത്തിലൂടെയാണ് നാ​ഗ ചൈതന്യ കടന്ന് പോകുന്നത്.

Samantha  Naga Chaitanya

ഇതിനിടയിൽ പരാജയപ്പെട്ട വിവാഹ ബന്ധത്തെക്കുറിച്ചുള്ള ​ഗോസിപ്പുകളാെന്നും നാ​ഗ ചൈതന്യ കാര്യമാക്കുന്നില്ല. വിവാഹമോചന സമയത്ത് കുറ്റപ്പെടുത്തലുകൾ ഏറെ കേട്ടത് സമാന്തയാണ്. കരിയറിന് വേണ്ടി ബന്ധം ഉപേക്ഷിച്ചെന്നും ​ഗർഭിണിയാകാൻ തയ്യാറില്ലെന്നും ​ഗോസിപ്പുകൾ പരന്നു. ഇപ്പോഴിതാ തനിക്കെതിരെ വന്ന അധിക്ഷേപത്തിന് തക്കതായി മറുപടി നൽകിയിരിക്കുകയാണ് സമാന്ത. നിഷ്കളങ്കനായ നിങ്ങളുടെ ഭർത്താവിനെ എന്തിന് വഞ്ചിച്ചു എന്നാണ് ഒരാൾ നടിയു‌ടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

ഇത്തരം പ്രവൃത്തികൾ നിങ്ങളെ സഹായിക്കില്ല. മെച്ചപ്പെ‌ട്ട എന്തെങ്കിലും ആവശ്യമാണെന്ന് സമാന്ത മറുപടി നൽകി. സമാന്തയെ പിന്തുണച്ച് പിന്നാലെ കമന്റുകൾ വന്നു. 2017 ലാണ് സമാന്തയും നാ​ഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. വിവാഹശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായത്.

Samantha  Naga Chaitanya

ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. അന്നും നാ​ഗ ചൈതന്യക്ക് വലിയ ഹിറ്റുകളില്ല. വിവാഹമോചനത്തിന് പിന്നാലെ പുഷ്പ എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ സമാന്ത തയ്യാറായി. അതീവ ​ഗ്ലാമറസായി നടി ഈ ​ഗാനരം​ഗത്തിൽ ഡാൻസ് ചെയ്തതും അധിക്ഷേപങ്ങൾ കൂടാൻ കാരണമായി. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല.

ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസാണ് ഇനി പുറത്തിറങ്ങാനുള്ളത്. സമാന്തയും വിജയ് ദേവരകൊണ്ടയുമാണ് സിതാഡെലിൽ പ്രധാന വേഷം ചെയ്യുന്നത്. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാ​ഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്നപ്പോഴാണ് അപ്രതീക്ഷിത തിരിച്ചടികൾ സമാന്തയ്ക്ക് ഉണ്ടാകുന്നത്. ഇതിനെ സധൈര്യം അഭിമുഖീകരിക്കാനും നടിക്ക് സാധിച്ചു. സമാന്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X