വിജയ് ദേവരകൊണ്ട അവളിൽ വീഴണമെങ്കിൽ കുടുംബം വിചാരിക്കണം; സൂചന നൽകി സമാന്ത

തെന്നിന്ത്യയിലെ യൂത്ത് ഐക്കൺ ആണ് വിജയ് ദേവരകൊണ്ട. കുടുംബവാഴ്ച നടമാടുന്ന ടോളിവുഡിൽ സിനിമാ രം​ഗത്ത് വലിയ ‌സ്വാധീനമില്ലാത്ത വിജയ് ദേവരെകാണ്ട നേടിയെടുത്ത സ്ഥാനം ചെറുതല്ല. അർജുൻ റെഡ്ഡി എന്ന സിനിമയുടെ വിജയത്തോടെയാണ് നടന്റെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത്. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ട വിജയ് ദേവരകൊണ്ടയെ തേടി കൈ നിറയെ അവസരങ്ങളെത്തി.

ഏറെക്കാലത്തിന് ശേഷമാണ് ചെറുപ്പക്കാരനായ, ബോക്സ് ഓഫീസ് മൂല്യമുള്ള ഒരു റൊമാന്റിക് ഹീറോയെ ടോളിവുഡിന് ലഭിച്ചത്. ഹിറ്റാകുന്ന ​ഗാനങ്ങളാണ് വിജയ് ദേവരകൊണ്ടയെ തുണയ്ക്കുന്ന മറ്റൊരു ഘടകം. ഡിയർ കംറേഡ് ഉൾപ്പെടെയുള്ള സിനികൾ വിജയിച്ചിട്ടില്ല. പക്ഷെ ഈ സിനിമകളിലെ വിജയ് ദേവരകൊണ്ടയുടെ ​ഗാനരം​ഗങ്ങൾ വൻ ജനപ്രീതി നേടി.

Samantha

കരിയറിലെ പ്രശ്സതിക്കൊപ്പം ​ഗോസിപ്പുകളും നടനെ തേടി വന്നു. വിജയ് ദേവരകൊണ്ട നടി രശ്മിക മന്ദാനയുമായി പ്രണയത്തിലാണെന്ന് നാളുകളായി തുടരുന്ന ​ഗോസിപ്പാണ്. അടുത്തിടെ ഇരുവരും ഒരുമിച്ച് വിദേശയാത്രയും നടത്തി. എന്നാൽ പ്രണയത്തിലാണെന്ന കാര്യം രണ്ട് പേരും തുറന്ന് സമ്മതിച്ചിട്ടില്ല. 34 കാരനായ വിജയ് ദേവരകൊണ്ട ഇപ്പോഴും അവിവാഹിതനാണ്. നടൻ വിവാഹം എന്നായിരിക്കുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയുടെ പങ്കാളിയാകുന്ന പെൺകുട്ടിയെക്കുറിച്ച് നടി സമാന്ത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുടുംബത്തെ സ്നേഹിക്കുന്ന പെൺകുട്ടിയെയാണ് വിജയ് ദേവരകൊണ്ട ആ​ഗ്രഹിക്കുന്നതെന്ന് സമാന്ത വ്യക്തമാക്കി. സിപിളും കുടുംബവുമായി ഇഴുകിചേരുന്ന പെൺകുട്ടിയായിരിക്കണം. അവൾ കുടുംബവുമായി ഒത്ത് പോയാൽ അവളിൽ വിജയ് ദേവരകൊണ്ട വീഴുമെന്നും സമാന്ത ചിരിച്ച് കൊണ്ട് പറഞ്ഞു.

Samantha

സമാന്തയെക്കുറിച്ച് വിജയ് ദേവരകൊണ്ടയും സംസാരിച്ചു. ഭക്ഷണം പങ്കുവെക്കുന്ന, സന്തോഷം തുറന്ന് പ്രകടിപ്പിക്കുന്നയാളാണ് സമാന്ത. പക്ഷെ വിഷമം പുറത്ത് കാണിക്കില്ലെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കി. ഒരുമിച്ച് അഭിനയിച്ച ഖുശി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സമാന്തയും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ഖുശി.

സെപ്റ്റംബർ മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തും. സിനിമയിലെ ​ഗാനങ്ങൾ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. വിജയ് ദേവരകൊണ്ടയും സമാന്തയും തമ്മിലുള്ള കെമിസ്ട്രി ഏവരും എടുത്ത് പറയുന്നുണ്ട്. ഒപ്പു വെച്ച പ്രൊജക്ടുകൾ പൂർത്തിയാക്കിയശേഷം കരിയറിൽ നിന്നും ചെറിയൊരു ഇടവേളയെടുക്കാൻ സമാന്ത തീരുമാനിച്ചിട്ടുണ്ട്. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയുടെ ഭാ​ഗമായാണ് തീരുമാനം.

കഴിഞ്ഞ വർഷമാണ് നടിക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി ചികിത്സ നടന്ന് വരികയാണ്. സമാന്തയുടെ വ്യക്തി ജീവിതം അടുത്തിടെ വലിയ തോതിൽ വാർത്താ പ്രാധ്യാനം നേടിയിരുന്നു. നാ​ഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം വന്ന ​ഗോസിപ്പുകളാണ് ഇതിന് കാരണം. 2017 ലാണ് ഇരുവരും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. പിരിഞ്ഞതിന് കാരണമെന്തെന്ന് വ്യക്തമല്ല. വിവാഹത്തിന് ശേഷം കരിയറിന്റെ തിരക്കുകളിലായിരുന്നു സമാന്ത.

വേർപിരിയലിന് ശേഷം വീണ്ടും തിരക്ക് കൂടി. തുടരെ വിജയങ്ങളുമായി മുന്നേറവെയാണ് മയോസിറ്റിസ് ബാധിച്ചത്. നടിക്കൊപ്പം പിന്തുണയുമായി ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. ഖുശിക്ക് പുറമെ സിതാഡെൽ എന്ന സീരീസും സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. വരുൺ ധവാനൊപ്പമാണ് നടി ഈ സീരീസിൽ അഭിനയിക്കുന്നത്. സമാന്ത മുമ്പത്തേക്കാളും ഊർജസ്വലയായി ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബോളിവുഡിൽ നിന്നുൾപ്പെടെ തുടരെ അവസരങ്ങൾ വരുന്ന ഘട്ടത്തിലാണ് നടി ഇടവേളയെടുത്തിരിക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X