അന്ന് വേർപിരിയലിന്റെ വക്കിലായിരുന്നു; ഇത് ചെയ്യരുതെന്ന് എന്നോട് കുടുംബം പറഞ്ഞതാണ്; സമാന്ത
തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് സൂപ്പർ താരമൂല്യമുള്ള നായിക നടിയാണ് സമാന്ത. തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് ഒരു പരിധി വരെ സ്ക്രീൻ പ്രസൻസുള്ള നായിക നടിമാർക്ക് ആരാധകരുണ്ടാവാറുണ്ട്. കുറച്ച് കാലത്തേങ്കിലും ഇവർക്ക് സിനിമാ രംഗത്ത് സൂപ്പർ സ്റ്റാറുകളുടെ നായിക നടിയായി തുടരാനും സാധിക്കും. എന്നാൽ ദീർഘ കാലം തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഒരു നായിക നടിക്ക് പിടിച്ച് നിൽക്കാൻ പറ്റുകയെന്നത് ശ്രമകരമാണ്.
എന്നാൽ സമാന്തയ്ക്കതിന് സാധിച്ചു. സീനിയോരിറ്റി കൂടുമ്പോൾ നടിയുടെ താരമൂല്യം കൂടിയതല്ലാതെ കുറഞ്ഞില്ല. പ്രതിഫലത്തിലും ബോക്സ് ഓഫീസ് മൂല്യത്തിലും നടി മുൻ നിരയിൽ തന്നെയുണ്ട്. അഞ്ച് കോടിക്കടുത്ത് വരെയാണ് ഒരു സിനിമയ്ക്ക് സമാന്ത കൈ പറ്റുന്ന പ്രതിഫലം. മോഡലിംഗിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന സമാന്ത തുടക്കത്തിൽ അഭിനയ പ്രാധാന്യമില്ലാത്ത നായികാ വേഷങ്ങളാണ് ചെയ്തിരുന്നത്.
എന്നാൽ പിന്നീട് കരിയറിലെ സ്ട്രാറ്റജി നടി മാറ്റി. വ്യത്യസ്തമായ സിനിമകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയ താരം കരിയറിനെ മറ്റാെരു തലത്തിലേക്ക് വളർത്തി. എക്സ്പിരിമെന്റൽ സിനിമകളുടെ ഭാഗമായ നടിക്ക് ഇത്തരത്തിൽ ഒരുപിടി അവസരങ്ങൾ ലഭിച്ചു. ഓ ബേബി, സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. ഓ ബേബി എന്ന സിനിമയുടെ വിജയത്തോടെ തനിക്ക് ഒറ്റയ്ക്കൊരു സിനിമ വിജയിപ്പിക്കാൻ പറ്റുമെന്ന് സമാന്ത തെളിയിച്ചു. പിന്നീട് ഫാമിലി മാൻ എന്ന സീരീസിലേക്കാണ് സമാന്ത എത്തിയത്.

വില്ലൻ വേഷത്തിൽ ഗംഭീര പ്രകടനം നടി കാഴ്ച വെച്ചു. റാജി എന്ന കഥാപാത്രത്തെയാണ് നടി സീരീസിൽ അവതരിപ്പിച്ചത്. ഫാമിലി മാനിന് ശേഷം കരിയറിൽ വൻ കുതിച്ചു ചാട്ടമാണുണ്ടായത്. പാൻ ഇന്ത്യൻ തലത്തിൽ സമാന്ത അറിയപ്പെട്ടു, സീരീസിലെ ആക്ഷൻ രംഗങ്ങൾ നടി ഡ്യൂപ്പില്ലാതെയായിരുന്നു ചെയ്തത്. ആക്ഷൻ ഹീറോയിനായി നടി അറിയപ്പെട്ടു, ഇതിനിടെ പുഷ്പ എന്ന അല്ലു അർജുൻ സിനിമയിൽ ചെയ്ത ഡാൻസ് നമ്പറും സമാന്തയ്ക്ക് കരിയറിൽ ഗുണം ചെയ്തു.
നടി ഇതുവരെ ഒരു ഐറ്റം ഡാൻസ് ചെയ്തിരുന്നില്ല. പുഷ്പയിൽ ചെയ്ത ഊ അണ്ടാവ എന്ന ഗാനം വൻ ഹിറ്റായി. മിനുട്ടുകൾ മാത്രമുള്ള ഈ ഗാനരംഗത്തിന് കോടികളാണത്രെ നടി പ്രതിഫലമായി വാങ്ങിയത്. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സമാന്ത. നടി വിവാഹ മോചനം നടത്തിയിരിക്കെയായിരുന്നു ഈ ഗാന രംഗത്തിന്റെ ഓഫർ വന്നത്. ഇപ്പോൾ ഈ ഐറ്റം ഡാൻസ് ചെയ്യുന്നത് ഉചിതമല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞെന്ന് സമാന്ത ഓർത്തു.

ഊ അണ്ടാവയുടെ ഓഫർ വന്ന സമയത്ത് ഞാൻ വേർപിരിയാനിരിക്കുകയായിരുന്നു. വേർപിരിഞ്ഞെന്ന് പ്രഖ്യാപിച്ച ശേഷം നീ ഇപ്പോൾ വീട്ടിലിരിക്ക് ഐറ്റം ഡാൻസ് ചെയ്യേണ്ടെന്ന് പറഞ്ഞു. എന്നെ എപ്പോഴും പ്രോത്സാഹിപ്പിച്ച സുഹൃത്തുക്കളും ഐറ്റം ഡാൻസ് ചെയ്യേണ്ടെന്ന് പറഞ്ഞു. പക്ഷെ ഞാൻ ചെയ്യുമെന്നാണ് പറഞ്ഞതെന്നും സമാന്ത ഓർത്തു. 2021 ലാണ് സമാന്തയും നാഗചൈതന്യയും വേർപിരിയുന്നത്.
എന്താണിതിന് കാരണമായതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇരുവരും 2017 ലാണ് വിവാഹം കഴിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. ശാകുന്തളമാണ് സമാന്തയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഖുശി, സിതാഡെൽ എന്നീ പ്രൊജക്ടുകളുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. മയോസിറ്റിസ് എന്ന അസുഖം നടിക്ക് അടുത്തിടെ ബാധിച്ചിരുന്നു. എട്ട് മാസത്തോളമായി ഇതിന്റെ ചികിത്സയിലാണ് നടി.


Click it and Unblock the Notifications