ഡിവോഴ്സായെങ്കിലും അക്കിനേനി കുടുംബം പ്രിയപ്പെട്ടത്; മുൻ ഭർത്താവിന്റെ അനിയന് ആശംസകളുമായി സമാന്ത

തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായിക നടിയാണ് സമാന്ത. കരിയറിലെ മികച്ച സമയത്തിലൂടെ കടന്ന് പോവുന്ന നടിക്ക് കെെ നിറയെ അവസരങ്ങളാണ്. ​താരമൂല്യവും അഭിനയ മികവും ഒപ്പം ​​ഗ്ലാമറും ഒത്തു ചേർന്ന സമാന്ത ഇന്ന് ബോളിവുഡിലും അറിയപ്പെടുന്ന പേരാണ്.

ബോളിവുഡിൽ ഒരു സിനിമ പോലും നടി ചെയ്തിട്ടില്ലെന്നതാണ് കൗതുകകരം. ഫാമിലി മാൻ എന്ന സീരീസിൽ ചെയ്ത വില്ലൻ വേഷമാണ് സമാന്തയ്ക്ക് ഇത്രയും ജനപ്രീതി നൽകിയത്. ഒപ്പം പുഷ്പ സിനിമയിൽ ചെയ്ത ഡാൻസ് നമ്പറും ഇതിന് ആക്കം കൂട്ടി.

നാല് വർഷം നീണ്ട വിവാഹ ബന്ധം ഡിവോഴ്സിൽ അവസാനിച്ചു

കരിയറിൽ തിളങ്ങവെയാണ് സമാന്തയുടെ ജീവിതത്തിൽ അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടാവുന്നത്. നടൻ നാ​ഗചൈതന്യയുമായി നാല് വർഷം നീണ്ട വിവാഹ ബന്ധം ഡിവോഴ്സിൽ അവസാനിച്ചു. ഈ വിഷമ ഘട്ടം അഭിമുഖീകരിക്കവെയാണ് മയോസിറ്റിസ് എന്ന രോ​ഗം സമാന്തയെ ബാധിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വീണ്ടും സിനിമകളിലേക്ക് കടക്കുകയാണ് സമാന്ത.

നാ​ഗാർജുനയുടെ രണ്ടാം വിവാഹത്തിലെ മകനാണ് അഖിൽ അക്കിനേനി

ഇതിനിടെ നടിയുടെ ട്വീറ്റാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുൻ ഭർത്താവ് നാ​ഗചൈതന്യയുടെ സഹോദരൻ അഖിൽ അക്കിനേനിയുടെ പുതിയ സിനിമയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് സമാന്ത.

അഖിൽ അക്കിനേനിയുടെ ബീസ്റ്റ് എന്ന സിനിമയുടെ പ്രൊമോ വീഡിയോക്ക് താഴെയാണ് സമാന്ത കമന്റ് ചെയ്തത്. ബീസ്റ്റ് മോഡ് ഓൺ എന്നാണ് നടിയുടെ കമന്റ്. നാ​ഗചൈതന്യയുടെ പിതാവ് നാ​ഗാർജുനയുടെ രണ്ടാം വിവാഹത്തിലെ മകനാണ് അഖിൽ അക്കിനേനി.

 സമാന്തയും അക്കിനേനി കുടുംബവും തമ്മിൽ അസ്വാരസ്യങ്ങളില്ല

വിവാഹ മോചനത്തിന് ശേഷവും സമാന്തയും അക്കിനേനി കുടുംബവും തമ്മിൽ അസ്വാരസ്യങ്ങളില്ല. സമാന്തയും അഖിൽ അക്കിനേനിയും നല്ല സൗഹൃദത്തിൽ തന്നെയാണ്. നടിക്ക് മയോസിറ്റിസ് ബാധിച്ചപ്പോൾ സോഷ്യൽ മീഡിയയിലൂടെ അഖിൽ അക്കിനേനി ആശ്വാസ വാക്കുകളുമായെത്തിയിരുന്നു.

2021 നവംബറിലാണ് സമാന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗമാണ് സമാന്തയെ ബാധിച്ചത്

വിവാഹ മോചനം നടന്നിട്ട് ഒന്നര വർഷം പിന്നിട്ടെങ്കിലും ഇപ്പോഴും ഈ വിഷയം വാർത്തകളിൽ നിറയാറുണ്ട്. സമാന്തയ്ക്കും നാഗചൈതന്യക്കും മാധ്യമങ്ങളുടെ ചോദ്യങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നാണ് ഇരുവരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗമാണ് സമാന്തയെ ബാധിച്ചത്. മാസങ്ങളായി ഇതിന്റെ ചികിത്സയിലായിരുന്നു നടി.

കഴിഞ്ഞ ദിവസം സിതാഡെൽ എന്ന സീരീസിന്റെ ഷൂട്ടിം​​ഗിന് സമാന്ത എത്തുകയും ചെയ്തു. പൂർവാധികം ശക്തിയോടെ നടി ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നത്.

നിരവധി സിനിമകളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്

നിരവധി പേരാണ് സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. നടി അസുഖം മൂലം സിനിമകളിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഇത് സത്യമായിരുന്നില്ല. നിരവധി സിനിമകളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകൾ ഇതിലുൾപ്പെടുന്നു. അടുത്തിടെയാണ് ശാകുന്തളത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയത്.

ഫെബ്രുവരി 17 നാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളിയായ ദേവ് മോഹനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. വരുൺ ധവാനാണ് സിതാഡെലിൽ സമാന്തയ്ക്കൊപ്പം എത്തുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X