For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  80 കളിലെ താരങ്ങൾ ഒത്തുകൂടി; ബാലയ്യ വന്നില്ല; നടൻ എവിടെയെന്ന് ആരാധകർ

  |

  തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖ നടനാണ് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ. അഭിനേതാവ്, നിർമാതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളിലെല്ലാം ബാലയ്യ പ്രശസ്തനാണ്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ. അതിനാൽ തന്നെ സിനിമയിലും രാഷ്ട്രീയത്തിലും ബാലയ്യക്ക് വലിയ സ്വാധീനം ഉണ്ട്.

  100 ഓളം സിനിമകളിൽ ബാലയ്യ ഇതിനകം അഭിനയിച്ചു. 80 കളിൽ ബാലയ്യയുടെ നിരവധി സിനിമകൾ തുടരെ സൂപ്പർ ഹിറ്റായിരുന്നു. തെലുങ്കിൽ ചിരഞ്ജീവി ഉൾപ്പെടെയുള്ള താരങ്ങളുടെ ഒപ്പം ഉയർന്ന് വന്ന നടനാണ് ബാലയ്യ.

  Also Read: 'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

  ആന്ധ്രയിലെയും തെലുങ്കാനയിലെയും പ്രമുഖ താരം ആണെങ്കിലും ഈ സംസ്ഥാനങ്ങൾക്ക് പുറത്ത് ഏറ്റവും കൂടുതൽ ഹേറ്റേഴ്സുളള നടനാണ് ബാലയ്യ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നടന്റെ പേര് യൂട്യൂബിലോ മറ്റോ സെർച്ച് ചെയ്യുമ്പോൾ തന്നെ വരുന്ന ട്രോളുകൾ ഇതിന് തെളിവാണെന്നും അഭിപ്രായമുണ്ട്.

  അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ടന്ന പേരിൽ പ്രചരിച്ച വീഡിയോ, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങൾ തുടങ്ങിയവ എല്ലാം ഇതിന് കാരണം ആവാറുണ്ട്.

  ഇപ്പോഴിതാ സിനിമാ താരങ്ങളെല്ലാം ഒത്തു കൂടിയ പരിപാടിയിൽ ബാലയ്യയുടെ അസാന്നിധ്യം ആണ് ചർച്ച ആവുന്നത്. 80കളിലെ സിനിമാ താരങ്ങൾ ഒത്തു കൂടുന്ന പരിപാടി എല്ലാ വർഷവും നടക്കാറുണ്ട്. ഇത്തവണയും മുംബൈയിൽ വെച്ച് പരിപാടി നടന്നു. ഖുശ്ബു, രേവതി, അംബിക, ശോഭന, രാധ, ചിരഞ്ജീവി, അർജുൻ, നരേഷ്, വെങ്കിടേഷ്, ശരത്കുമാർ, രമ്യ കൃഷ്ണൻ തുടങ്ങിയ താരങ്ങൾ എല്ലാം ഒത്തു ചേരലിൽ പങ്കെടുത്തു.

  Also Read: 19 വയസില്‍ തിലകന്റെ ഭാര്യയായി, അന്ന് പറഞ്ഞ ഡയലോഗുകളൊന്നും മറക്കില്ല; മമ്മൂട്ടിയെ കുറിച്ചും നടി പൗളി വത്സന്‍

  തെലുങ്കിലെ ചിരഞ്ജീവി ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്തിട്ടും ബാലയ്യ എന്ത് കൊണ്ടാണ് വരാഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്. 80 കളിൽ നിറഞ്ഞ് നിന്ന താരമാണ് ബാലയ്യ. കൊവിഡ് കാരണം 2020 ലും 21 ലും താരങ്ങളുടെ ഈ ഒത്തുചേരൽ നടന്നിരുന്നില്ല. 2019 ൽ നടന്നിരുന്നു. ഈ താരസം​ഗമത്തിലും ബാലയ്യ വന്നിരുന്നില്ല.

  സിനിമാ ലോകത്തെ ഏറ്റവും നല്ല കാലഘട്ടങ്ങളിൽ ഒന്നായാണ് 80 കൾ അറിയപ്പെടുന്നത്. മലയാള സിനിമയിൽ ഉൾപ്പെടെ മികച്ച സിനിമകൾ പുറത്തിറങ്ങിയ കാലഘട്ടവും ഇതായിരുന്നു. മലയാളത്തിൽ സൂപ്പർ സ്റ്റാർ സിനിമകൾ വരുന്നതിന് മുമ്പുള്ള കാലഘട്ടമായാണ് 80 കൾ അറിയപ്പെടുന്നത്. ‍മോഹൻലാൽ, മമ്മൂട്ടി, രേവതി, ശോഭന, ഉർവശി തുടങ്ങിയവർ 80 കളിലും 90 കളിലും മലയാളത്തിലെ നിരവധി അനശ്വര സിനിമകളുടെ ഭാ​ഗമായി.

  പഴയ കാല സഹപ്രവർത്തകരുടെ ഒത്തു ചേരൽ ആവേശത്തോടെയാണ് താരങ്ങൾ ആഘോഷിക്കാറ്. താരനിശയിൽ നിന്നുള്ള ചിത്രങ്ങളും വലിയ തോതിൽ വൈറലാവാറുണ്ട്. 80 കളിലെയും 90 കളിലെയും താരങ്ങളിൽ മിക്കവരും ഇന്ന് സിനിമകളിൽ സജീവമല്ല. പ്രത്യേകിച്ചും നായിക നടിമാർ. എന്നാൽ അന്ന് ചെയ്ത വെച്ച സിനിമകളിലൂടെ ഇവർ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.

  Read more about: nandamuri balakrishna
  English summary
  Viral: Telugu Superstar Balayya Didn't Attended 80's Stars Reunion; Fans Ask Where Is The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X